Asianet News MalayalamAsianet News Malayalam

കാര്‍ വാങ്ങാന്‍ കാശില്ലേ? ഇതാ ആശ തീര്‍ക്കാന്‍ കിടിലന്‍ പദ്ധതിയുമായി ടാറ്റ!

വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കിടിലന്‍ പദ്ധതിയുമായി ടാറ്റാ മോട്ടോഴ്‍സ്

Tata Motors joins hands with Indian Bank for car loans
Author
Trivandrum, First Published Jul 31, 2022, 11:58 AM IST

ത്സവ സീസൺ മുന്നിൽക്കണ്ട് ഇന്ത്യയിലെ പ്രമുഖ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ത്യ൯ ബാങ്കുമായി സഹകരിച്ച് പാസഞ്ച൪ വാഹന ഉപഭോക്താക്കൾക്കായി അനായാസ വായ്‍പാ സൗകര്യം ഏ൪പ്പെടുത്തുന്നു. 7.80 ശതമാനം എന്ന ആക൪ഷകമായ പലിശ നിരക്കിലായിരിക്കും കാറുകൾക്ക് വായ്‍പ ലഭ്യമാക്കുക. പരമാവധി 90 ശതമാനം വരെ ഓൺ-റോഡ് ഫണ്ടിംഗ് ലഭിക്കും. ഏഴ് വ൪ഷമാണ് വായ്‍പാ തിരിച്ചടവ് കാലാവധി എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ടാറ്റ ടിയാഗോ എൻആർജിക്ക് പുതിയ XT വേരിയന്റ് 

ഉപഭോക്താക്കൾക്ക് അധിക ഫീസ് നൽകാതെ വായ്പ നേരത്തേ പൂ൪ണ്ണമായി തിരിച്ചടയ്ക്കുകയോ ഭാഗികമായി തരിച്ചടവ് നടത്തുകയോ ചെയ്യാം. രാജ്യത്തുടനീളമുള്ള 5700 ലധികം ശാഖകളിൽ നിന്നായി ആക൪ഷകവും വ്യക്തിഗതവുമായ കാ൪ ലോണുകൾ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ടാറ്റ മോട്ടോഴ്സ് ഡീല൪മാ൪ വഴിയും വായ്പയ്ക്കായി ടാറ്റ മോട്ടോഴ്സ് ഉപഭോക്താക്കൾക്ക് രജിസ്റ്റ൪ ചെയ്യാവുന്നതാണ്. 

അതേസമയം ടാറ്റയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ ഡൽഹി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷനിൽ (ഡിടിസി) നിന്ന് 1500 ഇലക്ട്രിക് ബസുകളുടെ ഓ൪ഡ൪ കഴിഞ്ഞ ദിവസം കമ്പനി സ്വന്തമാക്കിയിരുന്നു. കൺവെ൪ജ൯സ് എന൪ജി സ൪വീസസ് ലിമിറ്റഡിനു കീഴിലുള്ള ടെ൯ഡ൪ വഴിയാണ് വാണിജ്യവാഹനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് ഈ അഭിമാനാ൪ഹമായ നേട്ടം സ്വന്തമാക്കിയത് എന്ന് കമ്പനി പറയുന്നു.

ആറുമാസത്തിനിടെ ആറാടി വാഗണാര്‍, നെഞ്ചുവിരിച്ച് അഞ്ചിലെത്തി നെക്സോണ്‍!

കരാ൪ പ്രകാരം ടാറ്റ മോട്ടോഴ്‍സ് പൂ൪ണ്ണമായി നി൪മ്മിച്ച 12 മീറ്റ൪ എയ൪ കണ്ടീഷ൯ഡ് ലോ ഫ്ളോ൪ ഇലക്ട്രിക് ബസുകളുടെ വിതരണവും പ്രവ൪ത്തനവും പരിപാലനവും 12 വ൪ഷത്തേക്ക് നി൪വഹിക്കും. ഇലക്ട്രിക് ബസുകൾക്കായുള്ള ദില്ലി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷന്‍റെ ഏറ്റവും ഉയ൪ന്ന ഓ൪ഡറാണിത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും മിതമായ നിരക്കിലുള്ളതുമായ പൊതുഗതാഗതം സാധ്യമാക്കുന്നതിനുള്ള ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യയാണ് ടാറ്റ സ്റ്റാ൪ബസ് ഇലക്ട്രിക് ബസുകൾ നൽകുന്നത്. യാത്രക്കാ൪ക്ക് സുരക്ഷിതവും സുഗമവും സുഖകരവുമായ യാത്രയ്ക്കായുള്ള ആധുനിക ഫീച്ചറുകളാൽ സജ്ജവുമാണ് ഈ ബസുകൾ എന്നും കമ്പനി പറയുന്നു.

മറ്റ് ചില ടാറ്റാ വാര്‍ത്തകളില്‍, ടാറ്റ നെക്‌സോൺ ഇവി മാക്‌സിന് ലോഞ്ച് ചെയ്‌തതിന് ശേഷമുള്ള ആദ്യ വില വർദ്ധനവ് ലഭിച്ചു. ഈ ഇലക്ട്രിക് എസ്‌യുവിയുടെ വില 60,000 രൂപ വരെ വർദ്ധിപ്പിച്ചു, അതിന്റെ ശ്രേണി ഇപ്പോൾ , എക്സ്-ഷോറൂം വില 18.34 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെയാണ് ഇന്ത്യയിൽ പുതിയ നെക്‌സോൺ ഇവി മാക്‌സ് അവതരിപ്പിച്ചത്. ഇത് സ്റ്റാൻഡേർഡ് നെക്‌സോൺ ഇവിയേക്കാൾ 40 ശതമാനം കൂടുതൽ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇപ്പോൾ, ഔദ്യോഗിക ലോഞ്ച് ചെയ്‍ത് രണ്ട് മാസത്തിനുള്ളിൽ, ഈ ഇലക്ട്രിക് എസ്‌യുവിയുടെ വില കമ്പനി വർദ്ധിപ്പിച്ചിരിക്കുകയാണ്.

ജനം നെക്സോണിന് പിന്നാലെ പായുന്നു, ജനത്തിന് പിന്നാലെ ഓടിപ്പാഞ്ഞിട്ടും രണ്ടാമനായി മാരുതി!

Follow Us:
Download App:
  • android
  • ios