പുത്തന്‍ റേസ് കാറുമായി ബെന്‍റ്‍ലി

By Web TeamFirst Published Apr 16, 2021, 2:38 PM IST
Highlights

കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ പുറത്തിറക്കി ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെന്‍റ്‍ലി

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെന്‍റ്‍ലി കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ പുറത്തിറക്കിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വർഷം ജൂൺ 27 -ന് നടക്കാനിരിക്കുന്ന പൈക്ക്സ് പീക്ക് ഇന്റർനാഷണൽ ഹിൽ ക്ലൈംബ് ചാമ്പ്യൻഷിപ്പിൽ ടൈം അറ്റാക്ക് 1 റെക്കോർഡിനായി മത്സരിക്കാൻ രൂപകൽപ്പന ചെയ്‍തതാണ് വാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലോകമെമ്പാടുമുള്ള ബെന്റ്ലി ഉപഭോക്താക്കൾക്കായി സുസ്ഥിര ഇന്ധനങ്ങളിലേക്ക് മാറാൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ പുനരുപയോഗിക്കാവുന്ന ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യ മത്സരമാണിത്.

ബയോഫ്യുവൽ അധിഷ്ഠിത ഗ്യാസോലിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിഷ്കരിച്ച കോണ്ടിനെന്റൽ GT3 12.42 മൈൽ ദൈർഘ്യമുള്ള കോർസിലാണ് മത്സരിക്കുന്നത്. സാധാരണ ഫോസിൽ ഫ്യുവലിനേക്കാൾ 85 ശതമാനം വരെ ഗ്രീൻഹൗസ് എമിഷൻ കുറയ്ക്കാൻ കഴിയുന്ന വിവിധ ഇന്ധന മിശ്രിതങ്ങൾ കമ്പനി നിലവിൽ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.

click me!