
സംസ്ഥാനത്ത് ഒരു ദിവസം ഏകദേശം നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം.
ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്. പെട്രോൾ പമ്പിലേയ്ക്ക് കയറാൻ നടുറോഡില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ പിക്കപ്പ് വാനില്‍ ഇടിച്ച് മുകളിലേക്ക് ഉയര്‍ന്ന് തെറിച്ചുവീഴുന്ന ബൈക്ക് യാത്രികന്‍റെ വീഡിയോ ആണിത്. ഇവിടെ ബൈക്കിന്റെ വേഗം മാത്രമല്ല പിക്കപ്പ് വാനിന്‍റെ ഡ്രൈവറുടെ അശ്രദ്ധയും അപകടകാരണമായെന്നാണ് വീഡിയോ തെളിയിക്കുന്നത്.
പിക്കപ്പ് വാഹനം പെട്രോൾ പമ്പിലേയ്ക്ക് കയറാന്‍ തിരിച്ചപ്പോള്‍ എതിർദിശയിൽ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പിക്കപ്പ് പമ്പിന്‍റെ ആദ്യത്തെ എൻട്രിയാണ് ഉപയോഗിച്ചത്. ഇതും ബൈക്കിന്‍റെ അമിത വേഗവുമാണ് അപകടത്തിനിടയാക്കിയത്.
ബൈക്ക് ഓടിച്ചിരുന്ന ആൾക്ക് സാരമായ പരിക്കുകളുണ്ടാകുമെന്നു തന്നെയാണ് വിഡിയോ വ്യക്തമാക്കുന്നത്. എന്നാല്‍ അപകടം നടന്ന സ്ഥലം വ്യക്തമല്ല. ഈ വീഡിയോ കണ്ടിട്ട് ഒരാളെങ്കിലും ബൈക്കിൽ പതുക്കെ പോകുമെങ്കിൽ അവർക്ക് വേണ്ടിയിട്ട് കൂടിയാണ് പങ്ക് വയ്ക്കുന്നതെന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.