പുതിയ ബിഎംഡബ്ല്യു ജി 310 ആർആർ 2022 ജൂലൈ 15ന് എത്തും

Published : Jun 07, 2022, 11:47 AM IST
പുതിയ ബിഎംഡബ്ല്യു ജി 310 ആർആർ 2022 ജൂലൈ 15ന് എത്തും

Synopsis

പുതിയ ബിഎംഡബ്ല്യു ജി 310 ആർആർ 2022 ജൂലൈ 15ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഫുൾ ഫെയർഡ് മോട്ടോർസൈക്കിൾ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ജർമ്മൻ ഇരുചക്രവാഹന നിർമ്മാതാവിന്റെ പുതിയ സ്പോർട്‍സ് മോട്ടോർസൈക്കിൾ ടിവിഎസ് അപ്പാഷെ RR 310 അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഇതിനെ BMW G 310 RR എന്ന് വിളിക്കാൻ സാധ്യതയുണ്ട്. പുതിയ ബിഎംഡബ്ല്യു ജി 310 ആർആർ 2022 ജൂലൈ 15ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ അതിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മോട്ടോർസൈക്കിളിന്‍റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. അതിന്റെ ടെയില്‍ ലാമ്പ് ടിവിഎസ് അപ്പാച്ചെ ആർആർ 310-നെ അനുസ്മരിപ്പിക്കുന്നു. ബിഎംഡബ്ല്യു മോട്ടോറാഡ് ടിവിഎസ് മോട്ടോർ കമ്പനിയുമായി 2013-ൽ ആണ് സഖ്യമുണ്ടാക്കുന്നത്. ടിവിഎസ് അപ്പാഷെ, ആർആർ 310, ബിഎംഡബ്ല്യു ജി 310 ആർ, ജി 310 ജിഎസ് എന്നിവയാണ് ഈ സഖ്യത്തിന് കീഴിൽ സഹകരിച്ച് വികസിപ്പിച്ച ആദ്യ ഉൽപ്പന്നങ്ങൾ. 

ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!

ഇപ്പോൾ, ബി‌എം‌ഡബ്ല്യുവിന്റെ വരാനിരിക്കുന്ന ഫുൾ‌ഫെയർഡ് മോട്ടോർ‌സൈക്കിള്‍, അപ്പാച്ചെ ആർ‌ആർ 310 യുമായി ഇത് ഡിസൈനും സവിശേഷതകളും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ബീമറിൽ ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഉയരമുള്ള വിസർ, ചങ്കി ഫെയറിംഗ്, ഷാർപ്പ് ടെയിൽ സെക്ഷൻ എന്നിവ ഉൾപ്പെടുന്നു. കൂടുതൽ ആകർഷകമാക്കാൻ ബിഎംഡബ്ല്യു അതിന്റെ സിഗ്നേച്ചർ മോട്ടോറാഡ് നിറങ്ങളിലും ഇത് നൽകിയേക്കാം. മാത്രമല്ല, ഫീച്ചറുകളാൽ സമ്പന്നമായ സ്‌പോർട്‌സ് മോട്ടോർസൈക്കിളായിരിക്കും ഇത്.  

ഡ്രൈവിംഗിനിടെ ഥാറിൽ നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ യുവാവ്, പൊലീസിന് വക മുട്ടന്‍പണി!

313 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനായിരിക്കും ബിഎംഡബ്ല്യു ജി 310 ആർആറിന്‍റെ ഹൃദയം. ഈ മോട്ടോർ 9,500 ആർപിഎമ്മിൽ 33.5 ബിഎച്ച്‌പിയും 7,500 ആർപിഎമ്മിൽ 28 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കും. ഇതിന് റൈഡിംഗ് മോഡുകൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഒരു അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവയും ലഭിക്കാൻ സാധ്യതയുണ്ട്. BMW G 310 RR-ന് ഏകദേശം 3 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ടിവിഎസ് കമ്പനിയിലെ മുഴുവൻ ഓഹരിയും മഹീന്ദ്ര ആന്റ് മഹീന്ദ്ര വിറ്റൊഴിവാക്കുന്നു

ടിവിഎസിലെ മുഴുവൻ ഓഹരിയും മഹീന്ദ്ര ആന്റ് മഹീന്ദ്ര ഒഴിവാക്കി. ടിവിഎസ് ഓട്ടോമൊബൈൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ 2.76 ശതമാനം ഓഹരിയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര വിറ്റൊഴിവാക്കിയത്. 332195 ഓഹരികളാണ് മഹീന്ദ്ര കമ്പനിക്ക് ടിവിഎസിൽ ഉണ്ടായിരുന്നത്.

സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം

പത്ത് രൂപ മുഖവില ഉള്ളതായിരുന്നു ഈ ഓഹരികൾ. പത്ത് രൂപ മുഖവിലയുള്ള 100 കംപൽസറി കൺവേർട്ടിബിൾ പ്രിഫറൻസ് ഷെയറുകളും മഹീന്ദ്രയുടെ പക്കൽ ഉണ്ടായിരുന്നു. 2022 ജൂൺ 22 ഓടെ ഓഹരിയും ബാധ്യതകളും സ്ഥാനമാനങ്ങളും ഒഴിഞ്ഞ് ടിവിഎസും മഹീന്ദ്രയും വേർപിരിയും. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് വരില്ലെന്ന് കഴിഞ്ഞ ദിവസം മഹീന്ദ്ര കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ രാജേഷ് ജെജുരികർ പറഞ്ഞിരുന്നു. മറിച്ച് ഇലക്ട്രിക് കാറുകളും കമേഴ്സ്യൽ വാഹനങ്ങളും വികസിപ്പിച്ച് വിൽക്കാനാണ് കമ്പനി ശ്രമിക്കുകയെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!

കഴിഞ്ഞ ആഴ്ചയാണ് കമ്പനിയുടെ പാദവാർഷിക ഫലം പുറത്ത് വന്നത്. 1292 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 427 ശതമാനമായിരുന്നു കമ്പനിയുടെ ലാഭത്തിലുണ്ടായ വളർച്ച. 17124 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 28 ശതമാനം വർധനവാണ് ഇക്കഴിഞ്ഞ മാർച്ച് അവസാനമായപ്പോഴേക്കും ഉണ്ടായത്.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

PREV
click me!

Recommended Stories

രാത്രികളിൽ ഹൈവേകളിൽ 'അലയുന്ന' ആപത്ത് തടയാൻ കേന്ദ്രസർക്കാർ; ഇനി മൊബൈലിൽ മുന്നറിയിപ്പ് എത്തും
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ