Asianet News MalayalamAsianet News Malayalam

സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം

താരം വാങ്ങിയത് സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പാണെന്ന് വാഹന ലോകം തിരിച്ചറിഞ്ഞത് ഇങ്ങനെ

TV actress Urfi Javed buys second hand Jeep Compass SUV
Author
Mumbai, First Published Apr 20, 2022, 9:09 AM IST

ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചും ശ്രദ്ധേയയാണ് ഉർഫി ജാവേദ് (Urfi Javed). ഇപ്പോഴിതാ ഒരു ജീപ്പ് കോംപസ് എസ്‌യുവി വാങ്ങിയാണ് താരം വാഹനലോകത്ത് ശ്രദ്ധേയയാകുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

ഫേസ്‌ലിഫ്റ്റ് ചെയ്‍ത പതിപ്പിൽ നൽകാത്ത ഹൈഡ്രോ ബ്ലൂ പെയിന്റ് സ്‍കീമിലാണ് എസ്‌യുവി പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനർത്ഥം ഉർഫി സ്വന്തമാക്കിയത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് കോംപസ് ആണെന്നാണ്. മറ്റ് മിഡ്-സൈസ് എസ്‌യുവികളേക്കാൾ പ്രീമിയം എസ്‌യുവിയാണ് കോംപസ്, കാരണം അവയേക്കാൾ കൂടുതൽ റോഡ് സാന്നിധ്യമുണ്ട്.

TV actress Urfi Javed buys second hand Jeep Compass SUV

കഴിഞ്ഞ വർഷമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് കോംപസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കിയത്. വാഹനത്തില്‍ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയില്ല. എന്നാൽ നിരവധി ഫീച്ചർ കൂട്ടിച്ചേർക്കലുകളും പ്രധാന സൗന്ദര്യവർദ്ധക മാറ്റങ്ങളും ഉണ്ടായിരുന്നു. കോംപസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 18.04 ലക്ഷം രൂപ മുതല്‍ 29.59 ലക്ഷം രൂപ വരെയാണ്. 

പുതിയ മോഡലിന്‍റെ പുറംഭാഗത്ത് ജീപ്പ് ചില മാറ്റങ്ങൾ വരുത്തിയിരുന്നുൂ. കോംപസിന് ഇപ്പോൾ പുതുക്കിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പ് ലഭിക്കുന്നു. ഏഴ് സ്ലാറ്റ് ഗ്രില്ലും അപ്‌ഡേറ്റുചെയ്‌തു, ഫ്രണ്ട് ബമ്പറും ഫോഗ് ലാമ്പ് ഹൗസിംഗും പുതിയതാണ്, അലോയ് വീലുകളും പുനർരൂപകൽപ്പന ചെയ്‍തിട്ടുണ്ട്.

മഹീന്ദ്ര 'റാഞ്ചിയ' പേരിന് പകരം പുതിയ പേരില്‍ 'ശരിക്കും മുതലാളി' ഉടനെത്തും!

കോംപസിന്റെ ഇന്‍റീരിയറിലും മാറ്റങ്ങളുണ്ട്. ഇതിന് കൂടുതൽ പ്രാധാന്യമുള്ളതായി തോന്നുന്ന ഒരു പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് ലഭിക്കുന്നു. പുതിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉള്ളതിനാൽ ഡാഷ്‌ബോർഡ് ലേഔട്ട് മാറ്റുന്നത് പ്രധാനമാണ്.  അത് ഫ്ലോട്ടിംഗ് ഡിസൈനും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയെയും പിന്തുണയ്ക്കുന്നു. സ്റ്റിച്ചിംഗ് സഹിതമുള്ള ലെതർ ഇൻസെർട്ടുകൾ, പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ഉണ്ട്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. ടർബോചാർജ്ജ് ചെയ്ത 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനും 1.4 ലിറ്റർ മൾട്ടി എയർ പെട്രോൾ എഞ്ചിനും കോംപസില്‍ തെരെഞ്ഞെടുക്കാം.  ഡീസൽ എഞ്ചിൻ 170 PS പരമാവധി കരുത്തും 350 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ടർബോ പെട്രോൾ എഞ്ചിൻ പരമാവധി 163 PS പവറും 250 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഡീസൽ എഞ്ചിന് 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ടർബോ പെട്രോൾ എഞ്ചിന് 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുന്നു. ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മാത്രം വിൽക്കുന്ന 4×4 വേരിയന്റുകളുമുണ്ട്.

10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!

കോംപസിന്റെ ഹാർഡ്-കോർ ഓഫ്-റോഡ് പതിപ്പും ജീപ്പ് വിൽക്കുന്നുണ്ട്.  ഇതിനെ കോംപസ് ട്രെയിൽഹോക്ക് എന്ന് വിളിക്കുന്നു. 30.97 ലക്ഷം രൂപയാണ് ട്രയല്‍ഹോക്കിന്‍റെ എക്‌സ് ഷോറൂം വില. ഇതിന് ഓഫ്-റോഡ് നിർദ്ദിഷ്‍ട നവീകരണങ്ങളും ലഭിക്കുന്നു. ഉദാഹരണത്തിന്, ടോ ഹുക്കുകൾ, പുനർരൂപകൽപ്പന ചെയ്‍ത ബമ്പറുകൾ, 225/60 R17 ഫാൽക്കൺ വൈൽഡ്പീക്ക്സ് ഓൾ-ടെറൈൻ ടയറുകളിൽ പൊതിഞ്ഞ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തില്‍ ഉണ്ട്. 

TV actress Urfi Javed buys second hand Jeep Compass SUV

ഒരു പുതിയ റോക്ക് ഡ്രൈവിംഗ് മോഡ് ഉണ്ട്. മികച്ച വാട്ടർ വേഡിംഗ് കപ്പാസിറ്റിക്കായി എയർ ഇൻടേക്കും പുനഃസ്ഥാപിച്ചിട്ടുണ്ട്. 4×4 സിസ്റ്റം, ലോ-റേഞ്ച് ഗിയർബോക്സ്, 4-വീൽ ഡ്രൈവ് ലോക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, ഡൈനാമിക് സ്റ്റിയറിംഗ് ടോർക്ക്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയും ലഭിക്കും. റെഡ് സ്റ്റിച്ചിംഗോട് കൂടിയ ഒരു കറുത്ത തീമിലാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്.

Lamborghini India : കാശുവീശി ഇന്ത്യന്‍ സമ്പന്നര്‍, ഈ വണ്ടിക്കമ്പനിക്ക് വമ്പന്‍ വളര്‍ച്ച!

എഞ്ചിനും ട്രാൻസ്‍മിഷനും കോംപസ് ഫെയ്‌സ്‌ലിഫ്റ്റിന് സമാനമാണ്. അതിനാൽ, 170 പിഎസ് പരമാവധി കരുത്തും 350 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ മൾട്ടിജെറ്റ് 2 ഡീസൽ എഞ്ചിനിലാണ് വാഹനം വരുന്നത്. ഇത് ഒമ്പത് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. മാനുവൽ ട്രാൻസ്‍മിഷൻ ഓഫറിൽ ഇല്ല.

ഇനി ഉർഫി ജാവേദിനെപ്പറ്റി പറയുകയാണെങ്കില്‍, ഉര്‍ഫി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 'ദെധി-മേധി ഫാമിലി' എന്ന ടെലിവിഷൻ ഷോയിലൂടെയാണ്. 2016-ൽ 'ബാരെ ഭയ്യാ കി ദുൽഹനിയ' എന്ന സിനിമയിൽ 'ഭബാനി പന്ത്' എന്ന കഥാപാത്രത്തെ ഉര്‍ഫി അവതരിപ്പിച്ചു. അതേ വർഷം തന്നെ, 'ചന്ദ്രനന്ദിനി' എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, 'മേരി ദുർഗ' അവരുടെ ഏറ്റവും ജനപ്രിയമായ ഷോകളില്‍ ഒന്നായിരുന്നു. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ  ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരം അടുത്തിടെ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 'കീറിയ ജാക്കറ്റ്', 'ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന തോന്നുന്നു' തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ വസ്ത്രത്തെ പരിഹസിച്ച് അന്ന് വന്നത്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റേതിന് സമാനമായ കോസ്റ്റ്യൂം ധരിച്ചതിനും താരത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു. 

പൃഥ്വി മുതല്‍ പ്രഭാസ് വരെ; ഈ ദക്ഷിണേന്ത്യന്‍ സെലിബ്രിറ്റികൾ ലംബോർഗിനിയുടെ സ്വന്തക്കാര്‍!

TV actress Urfi Javed buys second hand Jeep Compass SUV

Follow Us:
Download App:
  • android
  • ios