Asianet News MalayalamAsianet News Malayalam

ഡ്രൈവിംഗിനിടെ ഥാറിൽ നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ യുവാവ്, പൊലീസിന്‍റെ വക മുട്ടന്‍പണി!

പൊതുനിരത്തുകളിൽ വാഹനം ഓടിക്കുന്നതിനിടെ മഹീന്ദ്ര ഥാറിൽ നിന്ന് പണം വലിച്ചെറിഞ്ഞതാണ് ഇക്കൂട്ടത്തില്‍ പുതിയൊരു സംഭവം

Man arrested for throws wads of cash out of Mahindra Thar while driving
Author
Mumbai, First Published May 30, 2022, 12:02 PM IST

ഡ്രൈവിംഗിനിടെ ഥാറിൽ നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ യുവാവിന് പൊലീസ് കൊടുത്തപണി!
സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനായി ആളുകൾ പലപ്പോഴും ഭ്രാന്തൻ വഴികൾ സ്വീകരിക്കുന്നു. നോയിഡയിൽ നിന്നുള്ള ഒരു യുവാവ് പൊതുനിരത്തുകളിൽ വാഹനം ഓടിക്കുന്നതിനിടെ മഹീന്ദ്ര ഥാറിൽ നിന്ന് പണം വലിച്ചെറിഞ്ഞതാണ് ഇക്കൂട്ടത്തില്‍ പുതിയൊരു സംഭവം. മറ്റൊരു വാഹനം ഓടിച്ചിരുന്ന മറ്റൊരാൾ വാഹനത്തിൽ നിന്ന് പണം വലിച്ചെറിയുന്നതിന്റെ വീഡിയോ പകർത്തിയതോടെ സംഭവം വൈറലുമായി. വാഹനത്തില്‍ സൈറണ്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പിന്നാലെ മഹീന്ദ്ര ഥാര്‍ പൊലീസ് പിടിച്ചെടുക്കുകയും യുവാവിനെ അറസ്റ്റും ചെയ്‍തെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാങ്ങാന്‍ ആളില്ല, മാരുതി സുസുക്കി ഈ കാറിന്‍റെ വില്‍പ്പന അവസാനിപ്പിക്കുന്നു!

ഏത് വകുപ്പുകൾ പ്രകാരമാണ് ഉടമയെ അറസ്റ്റ് ചെയ്‍തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇത് അപകടകരമായ ഡ്രൈവിംഗും റോഡുകളിൽ മറ്റ് വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്നതുമാണ്. കൂടാതെ, സ്വകാര്യ കാറുകളിൽ സൈറണുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. ഇന്ത്യയിൽ എമർജൻസി വാഹനങ്ങൾക്ക് മാത്രമേ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കാൻ കഴിയൂ. ഇവ ഉപയോഗിക്കുന്ന ഏതു വാഹനവും പൊലീസിന് പിടിച്ചെടുക്കാം.

സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം

ഡിജിറ്റൽ ചലാനുകൾ സൂക്ഷിക്കുക
ഇത്തരം സംഭവങ്ങൾ വൈറലാകുന്നു എന്നതിനർത്ഥം പൊതുവഴികളിൽ ഇത്തരം സ്റ്റണ്ടുകൾ ചെയ്യാൻ കൂടുതൽ ആളുകൾക്ക് പ്രചോദനം ലഭിക്കുമെന്നാണ്. അത്തരം സ്റ്റണ്ടുകൾ എല്ലായ്പ്പോഴും അതീവ ശ്രദ്ധയോടെയും വിദഗ്ധരുടെ സഹായത്തോടെയും ചെയ്യണമെന്ന് എപ്പോഴും ഉറപ്പാക്കണം. ഇത്തരം കാര്യങ്ങൾ നമ്മൾ ഓൺലൈനിലും ടെലിവിഷനിലും കാണുമ്പോൾ മനസിലാക്കേണ്ടത്, സുരക്ഷാ കവചങ്ങൾ ഉപയോഗിക്കുന്ന ഉയർന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളെ ഉപയോഗിച്ചാണ് അവ ചെയ്യുന്നത്. ഈ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെങ്കിൽ, ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കാം.

ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!

ഇത്തരം സംഭവങ്ങളില്‍ പോലീസ് ഓൺലൈനിൽ ചലാൻ അയക്കാൻ തുടങ്ങിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ഒരു ചെറിയ ക്ലിപ്പ് അല്ലെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പോലും നിയമലംഘകനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മതിയായ തെളിവാണ്.

ട്രാഫിക് നിയമം ലംഘിച്ച് സ്വന്തം വീഡിയോ അപ്‌ലോഡ് ചെയ്‌താലും പോലീസിൽ നിന്ന് ചലാൻ ലഭിക്കും. പൊതുനിരത്തുകളിൽ ഏതെങ്കിലും തരത്തിലുള്ള സ്റ്റണ്ടുകൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്, നിയമലംഘകർക്ക് വൻ പിഴയും ചിലപ്പോള്‍ ജയിൽവാസവും ഉറപ്പാണ്. ആരെങ്കിലും സ്റ്റണ്ടിംഗ് പരിശീലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ വീഡിയോകൾ റെക്കോർഡുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് റേസ് ട്രാക്കുകളും ഫാം ഹൗസുകളും പോലുള്ള സ്വകാര്യ സ്ഥലളിൽ ചെയ്യണം. അപ്പോഴും, അത്തരം സ്റ്റണ്ടുകൾ അങ്ങേയറ്റം അപകടകരമാണെന്ന കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്.

ബസിലിടിച്ച് തകര്‍ന്ന് തരിപ്പണമായി XUV700, സുരക്ഷിതരായി യാത്രികര്‍, മഹീന്ദ്രയ്ക്ക് കയ്യടിച്ച് ജനം!

ഓടുന്ന ടൊയോട്ട ഫോർച്യൂണറുകള്‍ക്കു മുകളില്‍ 21കാരന്‍, വാഹനം പൊക്കി പൊലീസ്!

ടിക്കൊണ്ടിരിക്കുന്ന രണ്ട് എസ്‌യുവികളുടെ മുകളിൽ നിന്ന് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്ന് 21 കാരനെ നോയിഡ പോലീസ് അറസ്റ്റ് ചെയ്‍തു. ചലിക്കുന്ന രണ്ട് ടൊയോട്ട ഫോർച്യൂണർ എസ്‌യുവികളുടെ മുകളിൽ നിൽക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയില്‍ വൈറലായതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗോൽമാൽ, ഫൂൽ ഔർ കാണ്ടേ എന്നീ സിനിമകളിലെ അജയ് ദേവ്ഗണിന്റെ സ്റ്റണ്ട് പുനഃസൃഷ്ടിക്കുകയായിരുന്നു രാജീവ് എന്ന യുവാവ് എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. രണ്ട് വെള്ള നിറത്തിലുള്ള ടൊയോട്ട ഫോർച്യൂണർ എസ്‌യുവികളുടെ ബോണറ്റിൽ രാജീവ് നിൽക്കുന്നതാണ് വീഡിയോ. ഇരുവാഹനങ്ങളും മുന്നോട്ട് നീങ്ങുന്നതും വീഡിയോയില്‍ കാണാം. 

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

“ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ ആളെ കണ്ടെത്തി. സൊരാഖ ഗ്രാമത്തിൽ താമസിക്കുന്ന രാജീവ് (21) എന്ന ആളെയാണ് അറസ്റ്റ് ചെയ്‍തത്. വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച രണ്ട് എസ്‌യുവികളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തു.." നോയിഡ സെക്ടർ 113 പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശരദ് കാന്ത് പറഞ്ഞതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios