590 കിമീ മൈലേജുമായി ആ ജര്‍മ്മന്‍ മാന്ത്രികന്‍ ഇന്ത്യയില്‍, വില കേട്ടാലും ഞെട്ടും!

By Web TeamFirst Published May 26, 2022, 4:34 PM IST
Highlights

കമ്പനിയുടെ CLAR ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, 4-സീരീസ് ഗ്രാൻ കൂപ്പെയുടെ പരിഷ്‍കരിച്ച ഇലക്ട്രിക് പതിപ്പാണ്  i4.  ഇഡ്രൈവ് 40, M50 എക്സ്‍ഡ്രൈവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ കാർ ലഭ്യമാണ്.

ര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ i4 ഓൾ-ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ചു. 69.90 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) ആണ് വാഹനം പുറത്തിറക്കിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. BMW i4, കഴിഞ്ഞ വർഷം അവസാനം iX ലോഞ്ച് ചെയ്തതിന് ശേഷം ഇന്ത്യയിലെ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഇലക്ട്രിക്ക് വാഹനം ആണ്. ദില്ലിയിലെ ഇന്ത്യ ആർട്ട് ഫെയറിൽ ബിഎംഡബ്ല്യു i4 സെഡാൻ ഇതിനകം തന്നെ രാജ്യത്ത് പ്രദർശിപ്പിച്ചിരുന്നു. ഇഡ്രൈവ് 40, M50 എക്സ്‍ഡ്രൈവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ കാർ ലഭ്യമാണ്.

വാഹന നിർമ്മാതാവിന്റെ CLAR ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, 4-സീരീസ് ഗ്രാൻ കൂപ്പെയുടെ പരിഷ്‍കരിച്ച ഇലക്ട്രിക് പതിപ്പാണ് ബിഎംഡബ്ല്യു i4. ഏറ്റവും പുതിയ ഇലക്ട്രിക് ലക്ഷ്വറി സെഡാന്‍റെ സ്റ്റൈലിംഗിലൂടെ രണ്ട് മോഡലുകൾ തമ്മിലുള്ള സമാനതകൾ ദൃശ്യമാണ്. മറ്റ് സമകാലിക മോഡലുകളുടെ രൂപത്തിൽ ബിഎംഡബ്ല്യുവിന്‍റെ സിഗ്നേച്ചർ കിഡ്‌നി ആകൃതിയിൽ ഗംഭീരമായ ഫ്രണ്ട് ഗ്രിൽ ഇതിന് ലഭിക്കുന്നു. ഒരു ഇലക്ട്രിക് കാർ ആയതിനാൽ മെഷ് ഗ്രില്ലിന് പകരം ബോഡി പ്ലേറ്റാണ് ലഭിക്കുന്നത്. മുൻവശത്തെ ഫാസിയയ്ക്ക് ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ മെലിഞ്ഞ കൊറോണ എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു.

മറ്റ് ഡിസൈൻ ഘടകങ്ങളിൽ വലിയ എയർ ഇൻടേക്കുകളും സ്‌പോർട്ടിയും വേറിട്ടതുമായ അലോയ് വീലുകളും ഡോർ സിലിന് സമീപമുള്ള ലോവർ പ്രൊഫൈലിൽ പ്രവർത്തിക്കുന്ന നീല നിറത്തിലുള്ള ആക്സന്റും ഉൾപ്പെടുന്നു. പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, ബിഎംഡബ്ല്യുi4-ന് താഴത്തെ ബമ്പറിൽ കറുത്ത ആക്സന്റിനൊപ്പം സുഗമവും ഒഴുകിയിറങ്ങുന്നതുമായ LED ടെയിൽലൈറ്റുകൾ ലഭിക്കുന്നു. 4,783 mm നീളവും 1,852 mm വീതിയും 1,448 mm ഉയരവുമുള്ള വാഹനത്തിന് 2,856 എംഎം വീൽബേസും ഉണ്ട്.

ക്യാബിനിനുള്ളിൽ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അടങ്ങുന്ന ബിഎംഡബ്ല്യുവിന്‍റെ വളഞ്ഞ ഡ്യുവൽ സ്‌ക്രീൻ ഡിസ്‌പ്ലേയാണ് i4-ന്റെ ഏറ്റവും ആകർഷകമായ മറ്റൊരു സവിശേഷത. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഡ്രൈവ് 8 യൂസർ ഇന്റർഫേസാണ് ഇത് നൽകുന്നത്. ഈ ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി ബിഎംഡബ്ല്യു OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു. വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂളിംഗ് പ്രവർത്തനക്ഷമതയുള്ള ഇലക്‌ട്രോണിക് പവർഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, കണക്റ്റഡ് കാർ ഫീച്ചറുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

വാഹനത്തിന്‍റെ പവർട്രെയിനിലേക്ക് വരുമ്പോൾ, പിൻ ചക്രങ്ങളിലേക്ക് പവർ അയക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ വലിയ 83.9 kWh ലിഥിയം-അയൺ ബാറ്ററി പാക്കാണ് ഹൃദയം. 335 പിഎസ് പവറും 430 എന്‍എം ടോർക്കും പുറപ്പെടുവിക്കുന്ന ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ച് ഒറ്റ ചാർജിൽ 521 കിലോമീറ്റർ വരെ ഓടാൻ ഐ ഫോറിന്‍റെ ഇ-ഡ്രൈവ് 40 പതിപ്പിന് കഴിയുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. 5.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിന് കഴിയും എന്ന് കമ്പനി പറയുന്നു.

രണ്ടാമത്തെ വേരിയന്‍റായ M50 എക്സ്‍ഡ്രൈവ് ഒരു സ്‌പോർട്ടിയർ പതിപ്പാണ്. ഈ പതിപ്പില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഓരോന്നിനും ഒരു ആക്‌സിൽ പവർ നൽകുന്നു. ഇത് 544 പിഎസ് പവറും 795 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ഒറ്റ ചാർജിൽ 590 കിലോമീറ്റർ ഓടാൻ ഇതിന് കഴിയും എന്നും ബിഎംഡബ്ല്യു അവകാശപ്പെടുന്നു.


 

click me!