Latest Videos

ബിഎംഡബ്ല്യു X5 ഫ്യുവല്‍ സെല്‍ മോഡൽ അടുത്ത വര്‍ഷം

By Web TeamFirst Published May 10, 2021, 4:23 PM IST
Highlights

ഈ വാഹനം 2022-ല്‍ നിരത്തുകളില്‍ എത്തുമെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനിയുടെ എസ്‍യുവി ആയ X5-ന്റെ ഫ്യുവല്‍ സെല്‍ വാഹനമാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനം 2022-ല്‍ നിരത്തുകളില്‍ എത്തുമെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കമ്പനിയുടെ ഇ-ഡ്രൈവ് യൂണിറ്റായ ഐ.എക്‌സ്.3-യും ഐ ഹൈഡ്രജന്‍ നെക്സ്റ്റും സംയോജിപ്പിച്ചായിരിക്കും X5 ഫ്യുവല്‍ സെല്‍ മോഡല്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനത്തില്‍ ഫ്യുവല്‍ സെല്ലിനൊപ്പം ഇലക്ട്രിക് കണ്‍വേര്‍ട്ടറും ലഭിച്ചേക്കും. ഇത് ഇലക്ട്രിക്ക് പവര്‍ട്രെയിനിന്റെയും പീക്ക് പവര്‍ ബാറ്ററിയുടെയും വോള്‍ട്ടേജ് ക്രമീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ, ഇതിലെ ബാറ്ററി ഫ്യുവല്‍ സെല്ലില്‍ നിന്നുള്ള ഊര്‍ജം കൊണ്ട് ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 125 കിലോവാട്ട് അല്ലെങ്കില്‍ 168 ബി.എച്ച്.പി. പവറാണ് ബി.എം.ഡബ്ല്യു ഐ ഹൈഡ്രജന്‍ നെക്സ്റ്റ് ഉത്പാദിപ്പിക്കുന്നത്.

കൂടുതല്‍ റേഞ്ച് ഉറപ്പാക്കുന്നതിനായി ഈ വാഹനത്തില്‍ ആറ് കിലോ ഹൈഡ്രജന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 700 ബാര്‍ ടാങ്കും ലഭിക്കുന്നു. ഇതില്‍ നാല് മിനിറ്റിനുള്ളില്‍ ഹൈഡ്രജന്‍ പൂര്‍ണമായും നിറക്കാന്‍ സാധിക്കുമെന്നാണ് സൂചന. ഈ വാഹനത്തിന്റെ പ്രകടനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാൻ ഇലക്ട്രിക് മോട്ടോറിനൊപ്പം നല്‍കിയിട്ടുള്ള പീക്ക് പവര്‍ ബാറ്ററി സഹായിക്കും. ഇലക്ട്രിക് മോട്ടോറും പീക്ക് പവര്‍ ബാറ്ററിയും ചേര്‍ന്ന് 373 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!