വരുന്നൂ പുതിയ ഡ്യുക്കാറ്റി സ്ട്രീറ്റ്ഫൈറ്റർ V4

By Web TeamFirst Published May 10, 2021, 4:10 PM IST
Highlights

ഇറ്റാലിയൻ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയുടെ പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് 

പ്രശസ്‍ത ഇറ്റാലിയൻ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയുടെ പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നേക്കഡ് റോഡ്‌സ്റ്ററിനായുള്ള പ്രീ-ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഡ്യുക്കാട്ടി ഡീലർഷിപ്പുകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. 

പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ അതിന്റെ ഡെസ്മോസെഡിസി സ്ട്രേഡേൽ V4 എഞ്ചിൻ പാനിഗാലെ V4 സ്പോർട്‌സ് ബൈക്കുമായി പങ്കിടുന്നു. 1,103 സിസി, നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് യൂണിറ്റാണ് മോഡലിന്‍റെ ഹൃദയം. 12,750 rpm-ൽ പരമാവധി 205 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എൻജിൻ. ആറ് സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

178 കിലോഗ്രാം ഭാരം മാത്രമാണ് ബൈക്കിനുള്ളത്. സ്ട്രീറ്റ്ഫൈറ്റർ രണ്ട് വേരിയന്റുകളിലും രണ്ട് കളർ ഓപ്ഷനുകളിലും അന്താരാഷ്ട്ര തലത്തിൽ ലഭ്യമാണ്. ഡാർക്ക് സ്റ്റെൽത്ത്, ഡ്യുക്കാട്ടി റെഡ് എന്നിവയാണ് അതിൽ ഉൾപ്പെടുന്നത്. പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 പതിപ്പ് നിരവധി ഇലക്ട്രോണിക് റൈഡ് അസിസ്റ്റ്, സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിക്കുന്നുണ്ട്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽ‌ഇഡി ഹെഡ്‌ലൈറ്റ്,എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, നേരായ എർണോണോമിക്‌സ് എന്നിവ ഇതില്‍പെടുന്നു. 

അന്താരാഷ്ട്ര വിപണികളിൽ കെടിഎം 1290 സൂപ്പര്‍ ഡ്യൂക്ക് R, അപ്രീലിയ ടുവാനോ V4, കവസാക്കി Z H2, യമഹ MT-10, ബിഎംഡബ്ല്യു S1000R എന്നിവയാണ് ഡ്യുക്കാട്ടി സ്ട്രീറ്റ്‌ഫൈറ്റര്‍ V4 മോഡലിന്റെ മുഖ്യ എതിരാളികൾ. 

പുതുക്കിയ 2021 മോഡൽ സ്ട്രീറ്റ്ഫൈറ്റർ V4 കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാൻ ഒരുങ്ങിയതാണ്. എന്നാൽ കൊറോണ വൈറസ് വ്യാപനവും മറ്റ് സാഹചര്യങ്ങളും കാരണം അവതരണം വൈകുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!