പുത്തൻ സെലേറിയോ ബുക്കിംഗ് ആരംഭിച്ചു

By Web TeamFirst Published Nov 3, 2021, 3:22 PM IST
Highlights

11,000 രൂപയാണ് ബുക്കിംഗ് തുക. ലിറ്ററിന് ഏതാണ്ട് 26 കിലോമീറ്റർ മൈലേജ് ആണ് പുതിയ സെലേറിയോയിൽ നിന്നും പ്രതീക്ഷിക്കുന്നത്. 

മാരുതിയുടെ പുതിയ സെലേറിയോ ഹാച്ച്ബാക്ക് കാറിന്റെ  ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. നിലവിലുള്ള മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഡിസൈനിൽ എത്തുന്ന സെലേറിയോ രാജ്യത്ത് ഏറ്റവും അധികം ഇന്ധന ക്ഷമതയുള്ള കാർ ആയിരിക്കുമെന്ന് കമ്പനി അറിയിച്ചു. 

ഹാർടെക്ട് പ്ലാറ്റ്‌ഫോമിൽ ഇന്ധനക്ഷമത കൂടിയ എൻജിനുമായാണ് പുതിയ സെലേറിയോ എത്തുന്നത്. നിലവിൽ ഉണ്ടായിരുന്ന സെലേറിയോയുടെ ചതുര ആകൃതിക്ക്‌ പകരം ഏറെക്കുറെ വൃത്താകൃതിയിലുള്ള ഡിസൈൻ ആണ് പുതിയ സെലേറിയോയ്ക്ക്. കൂടുതൽ വീതിയും വലിപ്പവും തോന്നുന്ന രീതിയിലാണ് പുതിയ ഡിസൈൻ. 

അകത്തളത്തിന്റെ രൂപ കല്പനയിലും ഏറെ മാറ്റങ്ങളുമായാണ് സെലേറിയോ എത്തിയിട്ടുള്ളത്. കൂടുതൽ യുവത്വം തോന്നും വിധം സ്‌പോർട്ടി ആയ രീതിയിൽ ഇൻഫോടൈൻമെൻറ് സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ ഡാഷ്‌ബോർഡ് കൂടി പുതിയ സെലേറിയോയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ മാരുതിയുടെ മറ്റു പുതിയ മോഡലുകളിൽ ഉള്ളതുപോലുള്ള വിങ് മിറർ, വിൻഡോ സ്വിച്ച്, സീറ്റുകൾ എന്നിവ എല്ലാം പുതിയ സെലേറിയോയുടെ ആകർഷണീയത കൂട്ടുന്നു. 

പുതിയ ഒരു ലിറ്റർ മൂന്നു സിലിണ്ടർ കെ 10 സി എൻജിനാണ് കാറിനു കരുത്തേകുന്നത്. സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമത ഏറിയ മോഡൽ ആയിരിക്കും സെലേറിയോ എന്നാണ് കരുതുന്നത്. ലിറ്ററിന് ഏതാണ്ട് 26 കിലോമീറ്റർ മൈലേജ് ആണ് പുതിയ സെലേറിയോയിൽ നിന്നും പ്രതീക്ഷിക്കുന്നത്. 

click me!