ഇടിച്ചുകയറിയത് മൂന്നുകാറുകള്‍, ഊരിത്തെറിച്ച് എഞ്ചിന്‍, സാരമായി പരിക്കേറ്റ് യാത്രികര്‍..

By Web TeamFirst Published Jul 23, 2021, 9:58 AM IST
Highlights

കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.

കൊല്ലത്ത് മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.  സംഭവത്തില്‍ അപകടമുണ്ടാക്കിയ കാറിന്റെ എൻജിൻ ഇളകിത്തെറിച്ച് റോഡിലേക്ക് വീണു. കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.

കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലം ആരംഭിക്കുന്ന ഭാഗത്തായിരുന്നു അപകടം. കാവനാടു നിന്നു കൊട്ടിയം ഭാഗത്തേക്കു പോയ കാർ എതിരെ വന്ന രണ്ട് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻവശം  തകർന്നു. കാവനാട് ഭാഗത്തു നിന്നു വന്ന കാറിന്റെ എൻജിനാണ് ഇളകിത്തെറിച്ച് റോഡിലേക്ക് വീണത്. ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പട്രോളിങ് പൊലീസ് സംഘവുമാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന കുട്ടിയടക്കം കാർ യാത്രികർക്ക് സാരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 

അപകടത്തെ തുടർന്ന് ബൈപാസിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കൊല്ലത്തു നിന്നെത്തിയ അഗ്നിരക്ഷാ സംഘവും പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ട കാറുകൾ നീക്കം ചെയ്‍ത് ഗതാഗതം പുന:സ്ഥാപിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!