EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും

By Web TeamFirst Published Apr 1, 2022, 1:08 PM IST
Highlights

തെറ്റ് കണ്ടെത്തിയാൽ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾക്കെതിരെ നടപടിയെടുക്കും എന്നും കേന്ദ്ര റോഡ ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ പല ഭാഗങ്ങളിലായി അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് (EV fire incidents) തീപിടിച്ച സംഭവങ്ങളിൽ ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിട്ട്  കേന്ദ്രസര്‍ക്കാര്‍. സംഭവങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ തെറ്റ് കണ്ടെത്തിയാൽ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾക്കെതിരെ നടപടിയെടുക്കും എന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി (Nitin Gadkari) വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Car Fire : ഉടമകള്‍ ജാഗ്രത, ഈ വണ്ടികള്‍ക്ക് വേഗം തീ പിടിക്കുമെന്ന് പഠനം!

കഴിഞ്ഞ ഒരാഴ്‍ചയ്ക്കിടെ രാജ്യത്ത് ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിച്ച നാല് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‍തത്. മഹാരാഷ്ട്രയിലെ പൂനെയിൽ തീപിടിച്ച ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോയും ഇതിൽ ഉൾപ്പെടുന്നു. സംഭവത്തിൽ കൃത്യമായ കാരണം കണ്ടെത്താൻ ഒല ഇലക്ട്രിക് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. എന്നിരുന്നാലും, തീപിടുത്തത്തെത്തുടർന്ന് മറ്റ് ഇവി ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്ന് അവരുടെ നടപടികളെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുചക്ര വാഹനങ്ങളിൽ തീപിടിത്തമുണ്ടായ നാല് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഓരോന്നിനും ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. സെന്റർ ഫോർ ഫയർ എക്‌സ്‌പ്ലോസീവ്, ഡിആർഡിഒ, ഐഐഎസ്‌സി തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് അന്വേഷിക്കുന്നത്. 

Mercedes Benz warning : സൂക്ഷിച്ചില്ലെങ്കില്‍ കാറുകള്‍ക്ക് തീപിടിക്കുമെന്ന് കമ്പനി,ഇതില്‍ നിങ്ങളുടെ കാറുണ്ടോ?

ഇലക്ട്രിക്ക് വാഹനങ്ങള്‍ ബാറ്ററികൾ എന്നിവയുടെ അംഗീകാരത്തിനുള്ള ഇന്ത്യയുടെ മാനദണ്ഡങ്ങൾ ആഗോള നിലവാരത്തിന് അനുയോജ്യമാണെന്നും നിതിന്‍ ഗഡ്‍കരി പറഞ്ഞു. "വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം അതിന് പിന്നിലെ കാരണം എന്താണെന്ന് കൃത്യമായി കണ്ടെത്തും. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമ്മാതാവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കും.."

ഉയർന്ന താപനിലയാണ് തീപിടിത്തത്തിന് പിന്നിലെ പ്രഥമദൃഷ്ട്യാ കാരണമെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കും എന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളും സ്വീകരിക്കും എന്നും ഗഡ്‍കരി വ്യക്തമാക്കി. 

"നിങ്ങളുടെ കാർ കത്താന്‍ സാധ്യത, തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുക.."ഉടമകളോട് ഈ വണ്ടിക്കമ്പനികള്‍!

നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഇലക്ട്രിക് സ്‍കൂട്ടറുകൾ കൂടുതലും ലിഥിയം അയൺ ബാറ്ററികളാൽ നിറഞ്ഞതാണ്. ഈ ബാറ്ററികൾ തെറ്റായി നിർമ്മിച്ചതോ സോഫ്‌റ്റ്‌വെയർ ശരിയായി രൂപകൽപ്പന ചെയ്‌യാത്തതോ തകരാറുള്ളതോ ആണെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമല്ല ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിച്ചാലുംന്ന തീപിടിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

 

ചെന്നൈ: തമിഴ്‌നാട്ടിലെ (Tamilnadu) വെല്ലൂരിൽ ചാർജ് (Charging) ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് (Electric Bike) പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപത്തെ അല്ലാപുരം സിവികെരിയയിൽ താമസിക്കുന്ന ദുരൈ വെർമ (49), മകൾ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് വെർമ്മ ഇലക്ട്രിക് ബൈക്ക് വാങ്ങിയത്. വെള്ളിയാഴ്‌ച രാത്രി ചാർജിനായി വീട്ടിനുള്ളിൽ കൊണ്ടുവന്നു. ചാർജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തമാണ് മരണത്തിന് കാരണമായത്.

തീയിൽ നിന്ന് രക്ഷപ്പെടാൻ വർമ്മയും മകളും ശുചിമുറിയിലേക്ക് ഓടിക്കയറി. എന്നാൽ, തീയിൽ നിന്നുള്ള പുക ഇരുവരെയും ശ്വാസം മുട്ടിച്ച് കൊന്നു. തീ പടരുന്നത് കണ്ട സമീപവാസികൾ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും രക്ഷാപ്രവർത്തകർ വീട്ടിലേക്ക് പ്രവേശിക്കുകയും ചെയ്തപ്പോഴേക്കും വെർമയും മകളും മരിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

ആലപ്പുഴ: തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവല്ല - കായംകുളം റോഡിലെ പൊടിയാടിക്ക് സമീപം മണിപ്പുഴയിൽ ആണ് സംഭവം. തീ പിടിച്ച കാറിനുള്ളില്‍ നിന്നും കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ കരൂർ വടക്കേ പുളിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായ് ഐ ടെൻ കാറാണ് കത്തി നശിച്ചത്.  മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു സംഭവം.

ഓടി വന്ന കാറിന്റെ അടിയിൽ നിന്നും പുക ഉയരുന്നതായി എതിരെ വന്ന വാഹന യാത്രികർ രാമകൃഷ്ണനോട് വിളിച്ച് പറഞ്ഞു. തുടർന്ന് കാർ നിർത്തി രാമകൃഷ്ണൻ കാറിൽ നിന്നും പുറത്തിറങ്ങി. അതിന് പിന്നാലെ തീആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് സ്വകാര്യ ബസ് ജീവനക്കാരായ രാജീവ്, ഗോപകുമാർ, പമ്പ് ജീവനക്കാരനായ തോമസ് എന്നിവർ ചേർന്ന് പമ്പിലെ അഗ്നി ശമന സേന ഉപകരണങ്ങൾ ഉപയോഗിച്ച് പ്രാഥമിക രക്ഷാ പ്രവർത്തനം നടത്തി. 

തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു. സംഭവത്തെ തുടർന്ന്  റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാർ പൂർണമായും കത്തി നശിച്ചു.

നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍..! ചെയ്യേണ്ടതും ചെയ്യരുതാത്തതും!

click me!