Skoda : മാർച്ചിൽ വമ്പന്‍ കച്ചവടവുമായി സ്കോഡ, സഹായിച്ചത് സ്ലാവിയ

By Web TeamFirst Published Apr 1, 2022, 12:28 PM IST
Highlights

സ്‌കോഡ ഈ മാർച്ചിൽ 5,608 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 1,159 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഏകദേശം ആറിരട്ടി വളർച്ച. ഈ വർഷം ജനുവരി മുതൽ 13,120 യൂണിറ്റുകൾ വിറ്റഴിച്ച സ്‌കോഡ എക്കാലത്തെയും ഉയർന്ന ത്രൈമാസ വിൽപ്പനയും രേഖപ്പെടുത്തി.

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ (Skoda Auto India) വില്‍പ്പന കുതിപ്പ് മാർച്ച് മാസത്തിലും തുടരുന്നു. ഫെബ്രുവരിയിലെ അഞ്ച് മടങ്ങ് കുതിപ്പിന് ശേഷം, ചെക്ക് കാർ നിർമ്മാതാവ് കഴിഞ്ഞ മാസം വിൽപ്പനയുടെ കാര്യത്തിൽ ഇതിലും കൂടുതല്‍ വളർച്ച രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കോഡ ഈ മാർച്ചിൽ 5,608 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 1,159 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഏകദേശം ആറിരട്ടി വളർച്ച. ഈ വർഷം ജനുവരി മുതൽ 13,120 യൂണിറ്റുകൾ വിറ്റഴിച്ച സ്‌കോഡ എക്കാലത്തെയും ഉയർന്ന ത്രൈമാസ വിൽപ്പനയും രേഖപ്പെടുത്തി.

സ്‌കോഡ സ്ലാവിയ സെഡാന്റെ ഡെലിവറി ഈ തീയതികളിൽ തുടങ്ങും

മാർച്ചിൽ, 4,503 യൂണിറ്റുകൾ വിറ്റഴിച്ച സ്‌കോഡ അതിന്‍റെ മുൻ മാസത്തെ വിൽപ്പന നിലവാരം മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷം പുതുതായി പുറത്തിറക്കിയ സ്ലാവിയ പ്രീമിയം സെഡാനും കുഷാക്ക് എസ്‌യുവിയുമാണ് വിൽപ്പനയിലെ വളർച്ചയ്ക്ക് കാരണമെന്ന് സ്കോഡ പറയുന്നു. ഇന്ത്യ 2.0 പ്രോജക്റ്റിന്റെ വിജയം  ഉറപ്പാക്കാൻ മുഴുവൻ ടീമിന്റെയും യോജിച്ച ശ്രമങ്ങൾ ഫലം കാണുന്നുവെന്നും ഈ പ്രോജക്റ്റ് പുതിയ പ്ലാറ്റ്ഫോമുകളും ഉൽപ്പന്നങ്ങളും മാത്രമല്ല, മൊത്തത്തിലുള്ളതാണെന്നും സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് പറഞ്ഞു. ഉടമസ്ഥാവകാശ അനുഭവം വർധിപ്പിക്കുക, ഞങ്ങളുടെ നെറ്റ്‌വർക്കിന്റെ വ്യാപ്‍തി വർദ്ധിപ്പിക്കുക, ഉപഭോക്താക്കളുമായി കൂടുതൽ അടുക്കുകയും വിവിധ മൂല്യവർദ്ധിത സേവനങ്ങൾ നല്‍കുക  തുടങ്ങിയവ കമ്പനി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വർഷം ഇന്ത്യയിലെ കാർ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വർഷമാകുമെന്ന് സ്‌കോഡ ഉറപ്പുനൽകുന്നു. ആഗോളതലത്തിൽ സ്‌കോഡ ഓട്ടോയുടെ പ്രധാന വിപണിയായി ഇന്ത്യ മാറുന്നതിനാൽ ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പൂർണ സജ്ജരാണ് എന്നും ഹോളിസ് കൂട്ടിച്ചേർത്തു.

കുഷാക്ക് സ്റ്റൈൽ ഡ്യുവൽ എയർബാഗ് വേരിയന്റുകൾ നീക്കം ചെയ്‍ത് സ്കോഡ

10.69 ലക്ഷം രൂപ പ്രാരംഭ വിലയിൽ സ്കോഡ അതിന്റെ മിഡ്-സൈസ് സ്കോഡ സ്ലാവിയ സെഡാൻ കഴിഞ്ഞ മാസം ആദ്യം പുറത്തിറക്കി . ശ്രേണിയിലെ സ്റ്റൈൽ എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ഉയർന്ന വേരിയന്റിന് 15.39 ലക്ഷം രൂപ വിലവരും, അതിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സൺറൂഫും ഉണ്ടാകും. കുഷാക്ക് എസ്‌യുവിക്ക് സമാനമായി സ്‌കോഡയുടെ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് സെഡാൻ നിർമ്മിച്ചിരിക്കുന്നത്.

ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിവ ഉൾപ്പെടുന്ന മൂന്ന് വേരിയന്റുകളിൽ സ്കോഡ സ്ലാവിയ വാഗ്ദാനം ചെയ്യുന്നു. 1.0, 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനുകളാണ് സ്കോഡ സ്ലാവിയയ്ക്ക് കരുത്തേകുന്നത്. ആദ്യത്തേത് 114 ബിഎച്ച്പിയും 175 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന മൂന്ന് സിലിണ്ടർ യൂണിറ്റാണ്, രണ്ടാമത്തേത് 148 ബിഎച്ച്പിയും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ യൂണിറ്റ്, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ്, ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. 

Skoda Auto India : 2022 ജനുവരിയിൽ 3,009 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പ്രാദേശികവൽക്കരിച്ച MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് സ്‌കോഡ സ്ലാവിയ സെഡാൻ നിർമ്മിച്ചിരിക്കുന്നത്. അത് കുഷാക്ക്, ടൈഗൺ മിഡ്-സൈസ് എസ്‌യുവികൾക്കും അടിവരയിടുന്നു. സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ വീൽബേസ് ഇതിനുണ്ട്, 2651 എംഎം. 4541 എംഎം നീളവും 1752 എംഎം വീതിയും 1487 എംഎം ഉയരവും 179 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, റിയർ എസി വെന്റുകൾ, വയർലെസ് ചാർജർ, റിയർ സെന്റർ ആംറെസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ റേഞ്ച് ടോപ്പിംഗ് സ്റ്റൈൽ ട്രിമ്മിനായി നീക്കിവച്ചിരിക്കുന്നു. . 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ടോൺ ബീജ്, ബ്ലാക്ക് ഇന്റീരിയർ തീം എന്നിവയും സെഡാന് ലഭിക്കുന്നു. ഇതിന്റെ സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഒരു ടയർ പ്രഷർ മോണിറ്റർ, ഒരു ഇലക്ട്രോണിക് ഡിഫറൻഷ്യൽ സിസ്റ്റം (EDS) എന്നിവ ഉൾപ്പെടുന്നു.

സ്‌കോഡ സ്ലാവിയ 1.5 TSI വേരിയന്റ് 16.19 ലക്ഷം രൂപയ്ക്ക് ഇന്ത്യയിൽ
ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ (Skoda) സ്ലാവിയ സെഡാന്‍റെ 1.5 TSI വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന്‍റെ വില 16.19 ലക്ഷം രൂപയിൽ (എക്‌സ് ഷോറൂം) ആരംഭിക്കുന്നതായി കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുകളിൽ ടോപ്പ്-എൻഡ് സ്റ്റൈൽ ട്രിമ്മിൽ 1.5 TSI വേരിയന്റ് വാഗ്ദാനം ചെയ്യുന്നു.

1.0 ലിറ്റർ, 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് 2022 സ്കോഡ സ്ലാവിയയ്ക്ക് കരുത്തേകുന്നത്. രണ്ടാമത്തേത് 148bhp-യും 250Nm-ഉം ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്‍തിട്ടുണ്ട്. 1.5 TSI വേരിയന്റിൽ ആറ് സ്പീഡ് മാനുവൽ യൂണിറ്റും ഏഴ് സ്പീഡ് DCT യൂണിറ്റും ലഭ്യമാണ്.  

പുറത്ത്, എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രോം സറൗണ്ടോടുകൂടിയ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, ബ്ലാക്ക് വെർട്ടിക്കൽ സ്ലാറ്റുകൾ, ഫോഗ് ലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബൂട്ട് ലിഡിൽ സ്‌കോഡ അക്ഷരങ്ങൾ എന്നിവയാണ് സ്‌കോഡ സ്ലാവിയയുടെ സവിശേഷതകൾ. റാപ് എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, സ്രാവ് ഫിൻ ആന്റിന, റിയർ ബമ്പർ മൗണ്ടഡ് റിഫ്‌ളക്ടറുകളും ക്രോം ഇൻസെർട്ടും, ബൂട്ട് ലിഡ് ഘടിപ്പിച്ച നമ്പർ പ്ലേറ്റ് റിസെസ്സും ലഭിക്കുന്നു. 

പുതിയ സ്‌കോഡ സ്ലാവിയയുടെ ഇന്റീരിയറിൽ ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻ എസി വെന്റുകൾ, ആംബിയന്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 

Skoda Auto India : 2022 ജനുവരിയിൽ 3,009 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ

click me!