
കത്തിക്കരിഞ്ഞു പോയ ഒരു വാഹനത്തിന് ഉടമകള്‍ ചോദിക്കുന്ന വിലയുടെ ഞെട്ടലിലാണ് വാഹനലോകം. 212,000 ഡോളർ അതായത് ഏകദേശം 1.5 കോടി രൂപ ആണ് 90 ശതമാനം കത്തിപ്പോയി ലോഹക്കൂമ്പാരമായി മാറിയ ഒരു വാഹനത്തിന്‍റെ വിൽപ്പന മൂല്യം നിശ്ചയിച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയിലെ ടെക്സാസിലാണ് ഒരു 2021 മോഡല്‍ മക്ലാരൻ ജിടി കത്തിയെരിഞ്ഞ് ചാരമായിട്ടും അമ്പരപ്പിക്കുന്ന വില കൊണ്ട് ഞെട്ടിക്കുന്നത്. ടെക്സാസ് ആസ്ഥാനമായുള്ള യൂസ്‍ഡ് കാർ വിപണന കേന്ദ്രമായ കോപാർട്ടിലാണ് ഈ മക്ലാരൻ ജിടി വിൽക്കാന്‍ വച്ചിരിക്കുന്നത്. 90 ശതമാനവും കത്തിപ്പോയ വാഹനം തിരിച്ചറിയാനാകാത്ത ലോഹക്കൂമ്പാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടീഷ് സ്‍പോര്‍ട്‍സ് കാര്‍ നിര്‍മ്മാതാക്കളായ മക്ലാരന്‍റെ ഹൈപ്പര്‍ സൂപ്പര്‍ കാറാണ് മക്ലാരന്‍ ജിടി. ലോകത്തിലെ ഏറ്റവും വിലയേറിയതും കാഠിന്യമേറിയതും ഭാരം കുറഞ്ഞതുമായ ലോഹമായ കാർബൺ ഫൈബർ കൊണ്ടാണ് വാഹനത്തിന്‍റെ നിര്‍മ്മാണം. വാഹന ഭാരം കുറക്കാനും ദൃഡത വർധിപ്പിക്കാനും സഹായിക്കുന്ന വസ്‍തുവാണ് കാര്‍ബണ്‍ ഫൈബര്‍.
വിലകൂടിയ വാഹനങ്ങളിൽ ചെറിയ അളവിൽ കാർബൺ ഫൈബർ ഉപയോഗിക്കാറുണ്ട്. എന്നാൽ മക്ലാരന്‍ ജ.ടി യിലെ പ്രധാന നിർമാണ വസ്തു കാർബൺ ഫൈബര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വിലകൂടിയതും വേഗതയേറിയ വാഹനമാണ് മക്ലാരന്‍ ജിടി. നിലവിൽ കത്തിക്കരിഞ്ഞ കാറിൽ ഭൂരിഭാഗവുംഉരുകിയതും കത്തിനശിച്ചതുമായ കാർബൺ ഫൈബർ അവശിഷ്ടങ്ങളാണ്. ഇതു തന്നെയാണ് ആക്രിയായി മാറിയിട്ടും വാഹനത്തിനു വിലയേറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ മക്ലാരൻ ജി ടി എങ്ങിനെയാണ് കത്തിനശിച്ചതെന്ന് വ്യക്തമല്ല. വീടിന് തീപിടിച്ചോമറ്റോ ആകാം കത്തിനശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും വാഹനത്തിന്‍റെ പിന്നിലെ ചക്രങ്ങളും ടെയിൽപൈപ്പുകളും റിയർ ഡിഫ്യൂസറും മാത്രമാണ് നിലവില്‍ തിരിച്ചറിയാനാവുന്നത്.
നാല് ലിറ്റർ വി 8 എഞ്ചിനാണ് മക്ലാരന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 721 ആർപിഎമ്മിൽ 612 എച്ച്പി കരുത്തും 5,500 - 6,500 ആർപിഎമ്മിൽ 630 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ജി ടിക്ക് 2.5 സെക്കൻഡുകള്‍ മാത്രം മതി. ഏഴ് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. റിയർ-വീൽ ഡ്രൈവ് സംവിധാനമാണ് വാഹനത്തില്‍. ഏകദേശം രണ്ടു കോടി രൂപയോളമാണ് പുത്തന്‍ സ്റ്റാന്‍ഡേര്‍ മക്ലാരന്‍ ജിടിയുടെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തുതരത്തിലുള്ള കേടുപാടുകളും സംഭവിച്ച സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനമാണ് കോപാർട്ട്. കഴിഞ്ഞ മാസം, പൂർണ്ണമായും തകർന്ന 2005 ഫോർഡ് ജിടിയെ കോപാര്‍ട്ട് വിൽപ്പനക്ക് വച്ചിരുന്നു. രണ്ട് ചക്രങ്ങളും എഞ്ചിനും മാത്രമായിരുന്നു ഈ വാഹനത്തിന്‍റെ തിരിച്ചറിയാകുമായിരുന്ന ഘടകങ്ങൾ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona