വരുന്നത് ഇന്ത്യൻ റോഡുകളുടെ മനമറിയും ടയറുകള്‍, കേന്ദ്ര സര്‍ക്കാരിന് കയ്യടിച്ച് ഈ ടയര്‍ കമ്പനി!

Published : Oct 30, 2022, 10:42 AM IST
വരുന്നത് ഇന്ത്യൻ റോഡുകളുടെ മനമറിയും ടയറുകള്‍, കേന്ദ്ര സര്‍ക്കാരിന് കയ്യടിച്ച് ഈ ടയര്‍ കമ്പനി!

Synopsis

കമ്പനി തുടർന്നുവരുന്ന പ്രാദേശികവത്കരണ ഉദ്യമങ്ങളുടെ ഭാഗമായ ഈ നീക്കം ഇന്ത്യാ ഗവൺമെന്‍റിന്‍റെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

മുൻനിര പ്രീമിയം ടയർ നിർമാതാക്കളായ കോണ്ടിനെന്‍റൽ ടയേഴ്‌സ് പാസഞ്ചർ, കൊമേഴ്‌സ്യൽ വാഹന വിഭാഗങ്ങൾക്കായി വിവിധ പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു. കമ്പനി തുടർന്നുവരുന്ന പ്രാദേശികവത്കരണ ഉദ്യമങ്ങളുടെ ഭാഗമായ ഈ നീക്കം ഇന്ത്യാ ഗവൺമെന്‍റിന്‍റെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  പ്രീമിയം സെഡാനുകൾക്കും എസ്‌യുവികൾക്കുമായി 19 ഇഞ്ച്, 20 ഇഞ്ച് റിം സൈസ് ഉല്‍പ്പന്നങ്ങള്‍  കോണ്ടിനെന്‍റല്‍ ടയേഴ്‌സ് ഇന്ത്യ നിർമ്മിക്കുന്നു. കൂടാതെ, വാണിജ്യ വാഹന വിഭാഗത്തിനായുള്ള Conti360 ഫ്ലീറ്റ് സൊല്യൂഷനുകൾക്ക് വർദ്ധിച്ച മൂല്യം നൽകുന്ന ഡിജിറ്റൽ സൊല്യൂഷൻസ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു എന്നും കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ 19 ഇഞ്ച്, 20 ഇഞ്ച് റിം സൈസുകളിലുള്ള അൾട്രാ ഹൈ പെർഫോമൻസ് ടയറുകളുടെ മാനുഫാക്ചറിംഗ് ലൈനുകൾ കൂട്ടിച്ചേര്‍ക്കുന്നത് പ്രാദേശികവത്കരണത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ്. ഇതിലൂടെ  ഉപഭോക്താക്കൾക്ക് ടയറുകളുടെ കൂടുതൽ വിപുലമായ ശ്രേണി ലഭ്യമാക്കുന്നതിനൊപ്പം ഇന്ത്യന്‍ സര്‍ക്കാരിന്‍റെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

'ജനപ്രിയ നായകന്‍റെ' വില ഇടിക്കാൻ ടാറ്റ, 'കറുത്തമുത്ത്' എത്തുക മോഹവിലയില്‍!

സുഖത്തിനും സുരക്ഷയ്ക്കും അതീവ പ്രാധാന്യം നല്‍കിയാണ് കോണ്ടിനെന്‍റൽ ടയേഴ്സിൽ എല്ലാ ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്നത് എന്നും കമ്പനി പറയുന്നു. പുതിയ അൾട്രാ ഹൈ പെർഫോമെസ് 19 ഇഞ്ച്, 20 ഇഞ്ച് റിം സൈസ് ടയറുകൾ കോണ്ടിസ്‍പോര്‍ട് കോണ്ടാക്ട്5 എസ്‌യുവി ഉൽപ്പന്ന ലൈനുകളിൽ നിന്നുള്ളതാണ്. ഇന്ത്യൻ റോഡുകളിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്ക് അനുയോജ്യമായാണ് ഈ ടയറുകൾ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. ടയറുകൾക്ക് റോഡുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന ഉപരിതല വിസ്‍തീർണ്ണമുണ്ട്. ഇത് മാറുന്ന റോഡ് അവസ്ഥകളോട് പ്രതികരിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും മികച്ച ട്രാക്ഷൻ നൽകുകയും കോർണറിംഗ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നും കമ്പനി അറിയിച്ചു.

ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തോടെ, കോണ്ടിനെന്‍റൽ ഇന്ത്യയിലെ വാണിജ്യ വാഹനങ്ങൾക്കും ഫ്ലീറ്റ് ഉടമകൾക്കുമായി ഗുണമേന്മയുള്ള സൊലൂഷനുകള്‍ വികസിപ്പിക്കുന്നു. കോണ്ടിനെന്‍റലിന്‍റെ പുതിയ ഡിജിറ്റൽ സൊല്യൂഷനുകള്‍, ഫ്ളീറ്റുകൾക്ക് ഡിജിറ്റൽ ടയർ മോണിട്ടറിംഗ് ആരംഭിക്കുന്ന കാര്യത്തിൽ വേഗതയും സൗകര്യവും മെച്ചപ്പെടുത്തുന്നു. അങ്ങനെ ടയറുകളുടെ പെർഫോമൻസും ലാഭവും വർദ്ധിപ്പിക്കുന്നു.

Conti360 സൊല്യൂഷനുകളുടെ ഭാഗമായ ഡിജിറ്റൽ സൊല്യൂഷനുകള്‍, ഇന്ത്യൻ വാണിജ്യ വാഹനങ്ങൾക്കുള്ള പൂർണ്ണമായും ഓട്ടോമേറ്റഡായ എൻഡ്-ടു-എൻഡ് ഓഫറാണ്. ഉപഭോക്താക്കൾക്ക് വിദൂരത്തിരുന്നും തത്സമയവും ടയറുകളെ 24x7 നിരീക്ഷിക്കാൻ കഴിയുന്ന സെൻസറുകൾ സൊല്യൂഷനുകളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടയർ സ്റ്റാറ്റസ് വിസിബിലിറ്റി മെച്ചപ്പെടുത്താൻ ഈ ഡാറ്റ സഹായിക്കുന്നു. ഇതിലൂടെ വാഹനങ്ങളുടെ സുരക്ഷ വർദ്ധിക്കുന്നതിനൊപ്പം ടയറുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളുടെ ചെലവ് കുറയുകയും ചെയ്യുന്നു എന്നും കമ്പനി പറയുന്നു.

എതിരാളികളെ ഞെട്ടിക്കും ടാറ്റയുടെ പദ്ധതികള്‍, വരുന്നത് എട്ട് പുതിയ കാറുകൾ!

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ