സി5 എയര്‍ക്രോസ് ഡെലിവറി കൊച്ചിയില്‍ തുടങ്ങി

Web Desk   | Asianet News
Published : Apr 26, 2021, 12:17 PM IST
സി5 എയര്‍ക്രോസ് ഡെലിവറി കൊച്ചിയില്‍ തുടങ്ങി

Synopsis

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ ഏറ്റവും പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ വിതരണം കൊച്ചിയില്‍ ആരംഭിച്ചു

കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ ഏറ്റവും പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ വിതരണം കൊച്ചിയിലെ ലാ മെയ്‌സന്‍ സിട്രോന്‍ ഫിജിറ്റല്‍ ഷോറൂമില്‍ ആരംഭിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

സിട്രോണിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ഇന്ത്യയിലെ കമ്പനിയുടെ ചെന്നൈക്കടുത്തുള്ള തിരുവള്ളൂര്‍ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്നത്. ഡൈനാമിക്ക് രൂപകല്‍പ്പനയുള്ള 'കംഫര്‍ട്ട് ക്ലാസ് എസ്‌യുവി' നാലു നിറങ്ങളില്‍ ലഭ്യമാണ്. വ്യക്തിഗതമായ ലുക്കിനായി ബ്ലാക്ക് റൂഫും തെരഞ്ഞെടുക്കാം. 'നൂതനമായ സുഖമാണ്' ബ്രാന്‍ഡിനെ മുന്നിലെത്തിക്കുന്നത്.

 സിട്രോന്‍ സ്വന്തമാക്കാന്‍ കമ്പനി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി സിട്രോന്‍ ഫ്യൂച്ചര്‍ ഷുവര്‍ അവതരിപ്പിക്കുന്നു. ബൃഹത്തായ ഈ പാക്കേജില്‍ 49,999 രൂപ മാസ ഗഡു അടച്ച് ഉപഭോക്താക്കള്‍ക്ക് സിട്രോന്‍ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം. അതോടൊപ്പം സിട്രോന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ ഫ്യൂച്ചര്‍ വാല്യുകൂടി ഉറപ്പു നല്‍കുന്നു. പതിവ് മെയിന്റനന്‍സ്, എക്സ്റ്റന്‍ഡഡ് വാറന്റി, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, അഞ്ചു വര്‍ഷം വരെ ഓണ്‍-റോഡ് ഫൈനാന്‍സിങ് എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു.

ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് ഡ്രൈവിലൂടെ സിട്രോന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ സമാനതകളില്ലാത്ത സുഖം അനുഭവിച്ചറിയാന്‍ കൊച്ചിയിലെ ലാ മെയ്‌സന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂം സന്ദര്‍ശിക്കാം. സിട്രോണ്‍ വെബ്സൈറ്റിലും ബുക്ക് ചെയ്യാം. പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ കൊച്ചിയിലെ എക്‌സ്-ഷോറൂം അവതരണ വില താഴെപ്പറയുന്നു.

ഫീല്‍ (മോണോ-ടോണ്‍) 29,90,000 ലക്ഷം രൂപ
ഫീല്‍ (ബൈ-ടോണ്‍) 30,40,000 ലക്ഷം രൂപ
ഷൈന്‍ (മോണോ-ടോണ്‍/ബൈ-ടോണ്‍) 31,90,000 ലക്ഷം രൂപ

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ