ഒന്നിടറിയെങ്കിലും വീഴാതെ പിടിച്ചുനിന്ന് മാരുതി, പക്ഷേ പത്താമനായി ടാറ്റ!

By Web TeamFirst Published Jul 22, 2022, 10:53 AM IST
Highlights

ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി സ്വിഫ്റ്റ്, ബലേനോ, ആൾട്ടോ, ടാറ്റ, ഹ്യുണ്ടായ് എന്നിവയുടെ മോഡലുകൾക്ക് പോലും വിൽപ്പനയിൽ ഇടിവ്. പക്ഷേ ടാറ്റാ അള്‍ട്രോസ് പത്താം സ്ഥാനത്ത്

2022 ന്‍റെ ആദ്യ പകുതിയുടെ അവസാനിക്കുകയാണ്. ഈ കാലയളവില‍ രാജ്യത്തെ പല കാർ നിർമ്മാതാക്കളും 2021 ന്റെ ആദ്യ പകുതിയിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽപ്പനയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.  ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി സ്വിഫ്റ്റ്, ബലേനോ, ആൾട്ടോ തുടങ്ങിയവയ്ക്കും ടാറ്റ, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളുടെ വിവിധ മോഡലുകൾക്കും വിൽപ്പനയിൽ ഇടിവ് സംഭവിച്ചതായി എഫ്ഇ ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

ഈ കാലയളവില്‍ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിൽ, വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ, ആൾട്ടോ എന്നിവയുടെ കരുത്തില്‍ വിൽപ്പന ചാർട്ടിൽ മാരുതി സുസുക്കി മുന്നില്‍ തന്നെയാണ്. വിൽപ്പന പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങൾ കമ്പനി നേടി. മാരുതി സുസുക്കി വിറ്റ അഞ്ച് മോഡലുകളിൽ യഥാക്രമം 13,407 യൂണിറ്റുകൾ, 91,177 യൂണിറ്റുകൾ, 85,929 യൂണിറ്റുകൾ, 74,892 യൂണിറ്റുകൾ, 68,660 യൂണിറ്റുകൾ എന്നിവയും ഉണ്ട്.

അതേസമയം ഈ കാലയളവില്‍ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന അഞ്ച് കാറുകളുടെ പട്ടികയിൽ, മാരുതി സുസുക്കി വാഗൺ ആർ, ഡിസയർ എന്നിവ ഒഴികെ, മറ്റുള്ളവ വിൽപ്പനയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. മാരുതി സുസുക്കി വാഗൺ ആർ 20 ശതമാനം വളർച്ച രേഖപ്പെടുത്തി, ഡിസയർ 21 ശതമാനം വിൽപ്പന രേഖപ്പെടുത്തി.

ജനപ്രിയ കാറിന്‍റെ മൈലേജ് വീണ്ടും കൂട്ടി മാരുതി, ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് വാഹനലോകം!

52,333 യൂണിറ്റുകൾ വിറ്റ ഹ്യൂണ്ടായ് ഗ്രാൻഡ് i10 ആറാം സ്ഥാനത്തെത്തി. ഇത് 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴ് ശതമാനം നെഗറ്റീവ് വളർച്ചയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഹ്യുണ്ടായ് 56, 286 യൂണിറ്റുകൾ വിറ്റു.

സെലേറിയോയും എസ്-പ്രസോയും യഥാക്രമം 46,764 യൂണിറ്റുകളും 34,123 യൂണിറ്റുകളും വിറ്റഴിച്ച് ഏഴാം സ്ഥാനവും എട്ടാം സ്ഥാനവും മാരുതി സുസുക്കി സ്വന്തമാക്കി. മാരുതി സുസുക്കി സെലേറിയോ 144 ശതമാനം വില്‍പ്പന വളർച്ച രേഖപ്പെടുത്തി. എസ്-പ്രസ്സോ നാല് ശതമാനം വളർച്ചയിൽ ഇടിവ് രേഖപ്പെടുത്തി.

2022 ലെ ഈ കാലയളവില്‍ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനം ഹ്യൂണ്ടായ് i20 ആണ്. കഴിഞ്ഞ വർഷം ഈ കാലയളവില്‍ 41,326 യൂണിറ്റുകൾ വിറ്റപ്പോൾ ഈ വര്‍ഷം 34,119 യൂണിറ്റുകൾ വിറ്റു. 17 ശതമാനം നെഗറ്റീവ് വളർച്ചയാണ് ഐ20 രേഖപ്പെടുത്തിയത്. 2022 ഈ കാലയളവില്‍ 28,808 യൂണിറ്റുകൾ വിറ്റഴിച്ച്, 23 ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിക്കൊണ്ട് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളുടെ പട്ടികയില്‍ ടാറ്റ അള്‍ട്രോസ് അവസാനവും സ്ഥാനം പിടിച്ചു.

പഠിച്ച പണി പതിനെട്ടും പയറ്റി ടാറ്റ, പക്ഷേ പത്തിലെട്ടും മാരുതി!

വില്‍പ്പന കണക്കുകള്‍ വിശദമായി

കമ്പനി, മോഡല്‍ H1 2022 , 2021 , വാര്‍ഷിക വളർച്ച എന്ന ക്രമത്തില്‍

മാരുതി സുസുക്കി വാഗൺ ആർ 1,13,407 94,839 20%
മാരുതി സുസുക്കി സ്വിഫ്റ്റ് 91,177 1,02,206 -11%
മാരുതി സുസുക്കി ഡിസയർ 85,929 70,991 21%
മാരുതി സുസുക്കി ബലേനോ 74,892 93,823 -20%
മാരുതി സുസുക്കി ആൾട്ടോ 68,680 85,616 -20%
ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 52,333 56,286 -7%
മാരുതി സുസുക്കി സെലേറിയോ 46,764 19,175 144%
മാരുതി സുസുക്കി എസ്-എടി 34,123 35,389 -4%
ഹ്യുണ്ടായ് i20 34,119 41,326 -17%
ടാറ്റ അൾട്രോസ് 28,808 37,655 -23%

പാലം കുലുങ്ങിയാലും ടാറ്റ കുലുങ്ങില്ല, 51% വളര്‍ച്ചയുമായി മൂന്നാമത്, ഒന്നാമന് കാലിടറുന്നു!

click me!