വണ്ടി വാങ്ങാൻ പ്ലാനുണ്ടോ? വമ്പൻ വിലക്കിഴിവുമായി ടാറ്റ!

By Web TeamFirst Published Dec 6, 2022, 4:50 PM IST
Highlights

അതേസമയം നെക്സോണ്‍, പഞ്ച്, നെക്സോണ്‍ എന്നിവ ഉൾപ്പെടെ ടാറ്റയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകൾക്ക് ഓഫറുകളൊന്നും ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

ടാറ്റ മോട്ടോഴ്‌സ് 2022 ഡിസംബറിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ടിഗോർ കോംപാക്റ്റ് സെഡാൻ, ആൽട്രോസ് ഹാച്ച്ബാക്ക്, ടിയാഗോ ഹാച്ച്ബാക്ക്, ഹാരിയർ, സഫാരി എസ്‌യുവികളിൽ ഉപഭോക്താക്കൾക്ക് ക്യാഷ് ആനുകൂല്യങ്ങളും എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ലഭിക്കും. അതേസമയം നെക്സോണ്‍, പഞ്ച്, നെക്സോണ്‍ എന്നിവ ഉൾപ്പെടെ ടാറ്റയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകൾക്ക് ഓഫറുകളൊന്നും ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ടാറ്റ ടിഗോർ ഇവിയെയും വർഷാവസാന ഡിസ്‌കൗണ്ടുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ടാറ്റ സഫാരിയെയും ഹാരിയറിനെയും കുറിച്ച് പറയുകയാണെങ്കിൽ, രണ്ട് മോഡലുകള്‍ക്കും മൊത്തം 65,000 രൂപ വിലക്കിഴിവ് ലഭിക്കും എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുത്ത വേരിയന്റുകളിൽ 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും, 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ടാറ്റ ആൾട്രോസ് മാനുവൽ പെട്രോൾ, ഡീസൽ മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 10,000 രൂപയും 25,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ടുകളും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും.

'ജനപ്രിയ നായകന്‍റെ' വില ഇടിക്കാൻ ടാറ്റ, 'കറുത്തമുത്ത്' എത്തുക മോഹവിലയില്‍!

അള്‍ട്രോസ് ​​DCA ഓട്ടോമാറ്റിക് വേരിയന്റിന് 20,000 രൂപ ക്യാഷ് ആനുകൂല്യങ്ങളും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടെ 30,000 രൂപ കിഴിവ് ലഭിക്കും. ടാറ്റ ടിയാഗോ, ടിഗോർ എന്നിവയ്ക്ക് 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും 15,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അതേസമയം 2023 ജനുവരിയിൽ, ടാറ്റാ മോട്ടോഴ്‍സ് അതിന്റെ പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കും. അതേ മാസം തന്നെ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ ഹാരിയർ , സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ കമ്പനി അവതരിപ്പിക്കും. രണ്ട് എസ്‌യുവികളും അകത്തും പുറത്തും ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. അതേസമയം എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും. 2023 ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ടിനൊപ്പം അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 360 ഡിഗ്രി ക്യാമറയും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. പുതിയ ടാറ്റ ഹാരിയറിലും സഫാരിയിലും 170 ബിഎച്ച്പി പവർ നൽകുന്ന അതേ 2.0 എൽ ടർബോ ഡീസൽ എഞ്ചിൻ അവതരിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഓഫറിൽ ലഭിക്കും.

click me!