
ഈ ജൂണിൽ നിരവധി ജനപ്രിയ എസ്‌യുവികൾ ഒരു ലക്ഷം രൂപയിൽ കൂടുതൽ വമ്പിച്ച കിഴിവുകളുമായി ലഭ്യമാണ്. മാരുതി, ഹ്യുണ്ടായ്, ഹോണ്ട, ഫോക്‌സ്‌വാഗൺ, നിസാൻ, ജീപ്പ്, സിട്രോൺ തുടങ്ങിയ കമ്പനികൾ അവരുടെ തിരഞ്ഞെടുത്ത എസ്‌യുവി മോഡലുകളിൽ ആകർഷകമായ ഡീലുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 2024 സ്റ്റോക്ക് ക്ലിയർ ചെയ്യുക, ഉൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുക അല്ലെങ്കിൽ പ്രത്യേക നാഴികക്കല്ലുകൾ ആഘോഷിക്കുക എന്നിവ ഉൾപ്പെടെ ഒന്നിലധികം കാരണങ്ങളാൽ ഈ ലിമിറ്റഡ് ടൈം ഓഫറുകൾ അവതരിപ്പിക്കുന്നു. ഈ കിഴിവുകളെക്കുറിച്ച് അറിയാം.
മാരുതി ജിംനി
നിലവിൽ 13.71 ലക്ഷം മുതൽ 14.80 ലക്ഷം രൂപ വരെ വിലയുള്ള ജിംനി ഓഫ്-റോഡ് എസ്‌യുവിയുടെ ടോപ്പ്-എൻഡ് ആൽഫ ട്രിമ്മിൽ മാരുതി സുസുക്കി ഒരുലക്ഷം രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായി ട്യൂസൺ
ഹ്യുണ്ടായി ട്യൂസണിൽ വാങ്ങുന്നവർക്ക് ഒരു ലക്ഷം രൂപ വരെ ലാഭിക്കാം. എസ്‌യുവിയുടെ വില 29.27 ലക്ഷം രൂപയിൽ ആരംഭിച്ച് 36.04 ലക്ഷം രൂപ വരെ ഉയരും.
ഹോണ്ട എലിവേറ്റ്
ഹോണ്ട എലിവേറ്റ് മാനുവൽ വേരിയന്റുകൾക്ക് 1.2 ലക്ഷം രൂപ വരെ കിഴിവ് ആനുകൂല്യങ്ങൾ ലഭ്യമാണ്.
നിസാൻ മാഗ്നൈറ്റ്
2024 ൽ നിർമ്മിച്ച നിസാൻ മാഗ്നൈറ്റ് ടർബോ ടെക്ന+ വേരിയന്റിൽ ഉപഭോക്താക്കൾക്ക് 1.25 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.
സിട്രോൺ
സിട്രോൺ ഇന്ത്യ ഇന്ത്യൻ പ്രവർത്തനങ്ങളുടെ നാലാം വാർഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ കമ്പനി അതിന്റെ ശ്രേണിയിലുടനീളം പരിമിതമായ കാലയളവിലെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സിട്രോൺ C5 എയർക്രോസ്, എയർക്രോസ്, ബസാൾട്ട് എസ്‌യുവികൾക്ക് യഥാക്രമം 1.16 ലക്ഷം രൂപ മുതൽ 2.55 ലക്ഷം രൂപ വരെ, 2.8 ലക്ഷം രൂപ വരെ കിഴിവുകളിൽ ലഭിക്കുന്നു.
ടൈഗൺ
ടൈഗൺ എസ്‌യുവിയിൽ 2.7 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ഫോക്‌സ്‌വാഗൺ വാഗ്‍ദാനം ചെയ്യുന്നു. ഹൈലൈൻ 1.0L TSI, ടോപ്‌ലൈൻ 1.0L TSI ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് യഥാക്രമം 1.4 ലക്ഷം രൂപയും 2.2 ലക്ഷം രൂപയും വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-എൻഡ് GT പ്ലസ് ക്രോം 1.5L TSI DSG വേരിയന്റിൽ വാങ്ങുന്നവർക്ക് 2.7 ലക്ഷം രൂപ വരെ ലാഭിക്കാം.
ജീപ്പ് കോംപസ്
2024 ൽ നിർമ്മിച്ച ജീപ്പ് കോമ്പസ് 1.7 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയും ഡോക്ടർമാർ, ലീസിംഗ് കമ്പനികൾ, ബാങ്കർമാർ, ജീപ്പ് പാർട്ണർ വെണ്ടർമാർ എന്നിവർക്ക് 1.1 ലക്ഷം രൂപ അധിക പ്രത്യേക കിഴിവുകളോടെയും ലഭ്യമാണ്. 2024 മോഡൽ ജീപ്പ് മെറിഡിയൻ 2.3 ലക്ഷം രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളോടെയും ലോയൽറ്റിയായി 1.3 ലക്ഷം രൂപ അധിക പ്രത്യേക കിഴിവുകളും ലഭിക്കുന്നു. ഡോക്ടർമാർ, ലീസിംഗ് കമ്പനികൾ, ബാങ്കർമാർ, ജീപ്പ് പാർട്ണർ വെണ്ടർമാർ എന്നിവർക്കാണ് ഈ ഓഫർ. ജീപ്പ് ഗ്രാൻഡ് ചെറോക്കി മൂന്ന് ലക്ഷം രൂപ ക്യാഷ് കിഴിവോടെയാണ് വാഗ്ദാനം ചെയ്യുന്നത്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.