"ഞാൻ വളരെയധികം അഭിമാനിക്കുന്നു.." മാരുതിയെ അഭിനന്ദിച്ച് നിതിൻ ഗഡ്‍കരി

Published : Jun 12, 2025, 01:47 PM IST
Nitin Gadkari Toll system

Synopsis

ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന് കീഴിൽ മികച്ച റേറ്റിംഗുകൾ നേടുന്നത് കാണുന്നത് തനിക്ക് വളരെയധികം അഭിമാനം നൽകുന്നു എന്ന് നിതിൻ ഗഡ്‍കരി

ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (ഭാരത് എൻസിഎപി) മികച്ച പ്രകടനം കാഴ്ചവച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനെ അഭിനന്ദിച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. പുതിയ ഡിസയറിന് ലഭിച്ച സമഗ്രമായ 5-സ്റ്റാർ റേറ്റിം നിതിൻ ഗഡ്കരി സമ്മാനിച്ചു. 5-സ്റ്റാർ ഭാരത് എൻസിഎപി റേറ്റിംഗോടെ, ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെഡാനാണ് ഓൾ-ന്യൂ ഡിസയർ. ഭാരത് എൻസിഎപിക്ക് കീഴിൽ പരീക്ഷിച്ച മറ്റൊരു മോഡൽ ബലേനോ ആയിരുന്നു. അത് ശ്രദ്ധേയമായ 4-സ്റ്റാർ നേടി കരുത്ത് തെളിയിച്ചു.

ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ മാതൃകാപരമായ സുരക്ഷാ റേറ്റിംഗുകൾ നേടുന്നത് കാണുന്നത് തനിക്ക് വളരെയധികം അഭിമാനം നൽകുന്നു എന്നും ഭാരത് ഭാരത് എൻസിഎപിയിൽ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച മാരുതി സുസുക്കിയെ താൻ അഭിനന്ദിക്കുന്നു എന്നും ക്രാഷ് ടെസ്റ്റ് ഫലങ്ങളെക്കുറിച്ച് സംസാരിച്ച നിതിൻ ഗഡ്‍കരി പറഞ്ഞു. ആഗോള സുരക്ഷാ പ്രോട്ടോക്കോളുകളുമായി താരതമ്യപ്പെടുത്താവുന്ന കർശനവും സമഗ്രവുമായ, പരിശോധന, വിലയിരുത്തൽ മാനദണ്ഡങ്ങൾ ഭാരത് എൻസിഎപിയിൽ ഉൾക്കൊള്ളുന്നു എന്നും രാജ്യത്തെ ഉപഭോക്താക്കളിൽ സുരക്ഷാ അവബോധം വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹുജന വിപണി നിർമ്മാതാക്കളായ മാരുതി സുസുക്കി എല്ലാ സെഗ്‌മെന്റുകളെയും ഉൾക്കൊള്ളുന്ന എല്ലാ മോഡലുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വേഗത്തിൽ നൽകിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഗഡ്‍കരി പറഞ്ഞു. ഒരു എൻട്രി ഹാച്ച്ബാക്ക് മുതൽ പ്രീമിയം എസ്‌യുവി വരെയുള്ള ആറ് എയർബാഗുകൾ വാഹന സുരക്ഷയിലേക്കുള്ള മാരുതി സുസുക്കിയുടെ ഒരു സുപ്രധാന മുന്നേറ്റമാണ്. മറ്റ് നിർമ്മാതാക്കളെ അവരുടെ മോഡലുകളുടെ എല്ലാ വകഭേദങ്ങളിലും 6 എയർബാഗുകൾ ഒരു സ്റ്റാൻഡേർഡ് സവിശേഷതയാക്കാൻ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ഗഡ്‍കരി പറഞ്ഞു. എല്ലാ ടൂവീലർ, ഫോർ വീലർ ഉപയോക്താക്കളെയും കാൽനടയാത്രക്കാരെയും ട്രാഫിക് നിയമങ്ങൾ പാലിക്കാനും സീറ്റ് ബെൽറ്റുകൾ ധരിക്കാനും റോഡ് സുരക്ഷ ഒരു പങ്കിട്ട ഉത്തരവാദിത്തമാക്കാനും നിതിൻ ഗഡ്‍കരി അഭ്യർത്ഥിച്ചു.

റോഡ് സുരക്ഷയ്ക്കായുള്ള കേന്ദ്ര സർക്കാരിന്‍റെയും മന്ത്രിയുടെയും ശ്രമങ്ങൾ കാണുന്നത് സന്തോഷകരമാണന്ന് ഭാരത് എൻസിഎപി സർട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി തകേച്ചി പറഞ്ഞു. ഉപഭോക്താക്കളെ ബോധപൂർവ്വം തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന കർശനമായ വാഹന പരിശോധനാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും പരിശ്രമത്തിനും ഇന്ത്യാ ഗവൺമെന്റിനും എല്ലാ ടെസ്റ്റിംഗ് ഏജൻസികൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

 

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ