ക്യാന്‍സര്‍ തടയാന്‍ മകളുടെ വിവാഹവാഹനത്തില്‍ ചാണകം പൂശി ഡോക്ടര്‍!

By Web TeamFirst Published Jan 7, 2020, 7:32 PM IST
Highlights

ചാണകം ക്യാന്‍സര്‍ അകറ്റുമെന്നും മനുഷ്യ ശരീരത്തിലെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തുമെന്നും നവ്നാഥ് അവകാശപ്പെടുന്നു. ആഗോളതാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ചാണകത്തിന് വളരെയധികം പങ്കുണ്ടന്നും അദ്ദേഹം പറയുന്നു.

മുംബൈ: വിലകൂടിയ കാറിന് മുകളിൽ ചാണകം മെഴുകിയ സംഭവങ്ങൾ‌ നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ സേജല്‍ ഷാ എന്ന സ്ത്രീയായിരുന്നു കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ തന്‍റെ ടൊയോട്ട കൊറോള കാറിന്‍റെ പുറത്താണ് ചാണകം മെഴുകി ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. ഇതിന് പിന്നാലെ മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടർ നവനാദ് ദുദ്ഹലും തന്റെ എസ്‌യുവിയിൽ ചാണകം പൂശിയ ചിത്രങ്ങൾ‍ സമൂഹമാധ്യമങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, പശുവിൻ ചാണകത്തിന്റെ ഔഷധ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിനായി മകളുടെ വിവാഹവാഹനത്തിൽ ചാണകം പൂശിയിരിക്കുകയാണ് മുംബൈയിൽനിന്നുള്ളൊരു ഡോക്ടർ.  

Read More: അത് ചാണകം തന്നെയെന്ന് ആ ഗുജറാത്തി വനിത!

മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടർ നവ്നാഥ് ധുദാലാണ് ടൊയോട്ട ഇന്നോവയിൽ ചാണകം പൂശിയത്. ചാണകം ക്യാന്‍സര്‍ അകറ്റുമെന്നും മനുഷ്യ ശരീരത്തിലെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തുമെന്നും നവ്നാഥ് അവകാശപ്പെടുന്നു. ആഗോളതാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ചാണകത്തിന് വളരെയധികം പങ്കുണ്ടന്നും അദ്ദേഹം പറയുന്നു.

വാഹനത്തിന്റ പുറത്ത് ചാണകം പൂശുന്നതോടെ കാറിനുള്ളിനെ താപനിലയും എസിയുടെ ഉപയോഗവും മൊബൈൽ റേഡിയേഷനും കുറയ്ക്കാൻ സാധിക്കും. ചാണകം പൂശുന്നതോടെ കാറിനകത്തെ ചൂട് അഞ്ച് മുതൽ ഏഴ് ഡിഗ്രിവരെ കുറയും. കൂടാതെ ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്നും കുറച്ചു സമയത്തേയ്ക്ക് മാത്രമേ ദുർഗന്ധമുണ്ടാകുകയുള്ളൂവെന്നും നവ്നാഥ് കൂട്ടിച്ചേർത്തു.

Read more: ഏസിക്ക് പകരം കാറില്‍ ചാണകം മെഴുകി ഡോക്ടറും!

ഗോമൂത്രത്തിൽ നിന്ന് കാൻസറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഡോക്ടർ നവ്നാഥ് പറയുന്നു. മൺവീടുകളിൽ ചൂടു കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്നുണ്ട്. അതേ ആശയം എന്തുകൊണ്ട് കാറുകളിൽ ഉപയോ​ഗിച്ച് കൂടായെന്നും അദ്ദേഹം ചോദിക്കുന്നു. മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടറാണ് നവ്നാഥ് ദുദാൽ.‌ 

Read More: ഏ സിക്കു പകരം കാറില്‍ ചാണകം മെഴുകി ഒരു ഉടമ!


 

click me!