F-150 പിക്കപ്പ് ട്രക്കിന് ഇലക്ട്രിക്ക് ഹൃദയം നല്‍കാന്‍ ഫോര്‍ഡ്

Web Desk   | Asianet News
Published : Sep 26, 2020, 11:36 AM ISTUpdated : Sep 26, 2020, 11:37 AM IST
F-150 പിക്കപ്പ് ട്രക്കിന് ഇലക്ട്രിക്ക് ഹൃദയം നല്‍കാന്‍ ഫോര്‍ഡ്

Synopsis

അമേരിക്കൻ വിപണിയിലെ ജനപ്രിയനായ ഈ മോഡലിനെ ഇലക്ട്രിക്ക് കരുത്തില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി 

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡിന്റെ വിഖ്യാത മോഡലാണ്  F-150 പിക്കപ്പ് ട്രക്ക്. അമേരിക്കൻ വിപണിയിലെ ജനപ്രിയനായ ഈ മോഡലിനെ ഇലക്ട്രിക്ക് കരുത്തില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോർട്ട്. ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രചാരമേറുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം. 

F-150 ഇവിക്ക് കരുത്തേകാൻ ഫോർഡ് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ട്. പ്ലാന്റിൽ 2022 മധ്യത്തോടെ സീറോ-എമിഷൻ F-150 പിക്കപ്പ് നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇപ്പോൾ വാഹനത്തിന്റെ ഔദ്യോഗിക വിശദാംശങ്ങളൊന്നും ലഭ്യമല്ല. റാപ്‌റ്ററിൽ ഉപയോഗിക്കുന്ന 3.5 ലിറ്റർ V6 ഇക്കോബൂസ്റ്റ് യൂണിറ്റിനേക്കാക്കാൾ 2022 ഫോർഡ് F-150 ഇവി കൂടുതൽ കരുത്തുറ്റതാകുമെന്നാണ് വിവരം.

മിഷിഗനിലെ ഡെട്രോയിറ്റിലുള്ള അമേരിക്കൻ കമ്പനിയുടെ റൂജ് ഇലക്ട്രിക് വെഹിക്കിൾ സെന്ററിലാകും വാഹനം നിർമിക്കുക. കൂടാതെ, F-150 പിക്കപ്പ് ട്രക്കിന്റെ ഇലക്ട്രിക് പതിപ്പ് ഉടൻ വരുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പുതിയ ടീസർ ഫോർഡ് പുറത്തിറക്കി. റോഗ് കോംപ്ലക്സിലേക്ക് 700 ദശലക്ഷം യുഎസ് ഡോളർ മുതൽമുടക്കിൽ ഈ പ്ലാന്റ് വിപുലീകരിക്കാൻ ബ്ലൂ ഓവൽ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിരവധി ഇലക്ട്രിക് വാഹനങ്ങൾക്ക് പ്ലാന്റ് സേവനം നൽകുമെന്നാണ് റിപ്പോർട്ട്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ