പുത്തന്‍ അപ്പാഷെ RTR 200 4Vയുമായി ടിവിഎസ്

Web Desk   | Asianet News
Published : Sep 26, 2020, 10:22 AM IST
പുത്തന്‍ അപ്പാഷെ RTR 200 4Vയുമായി ടിവിഎസ്

Synopsis

ടിവിഎസ് മോട്ടോർസ് പുതിയ അപ്പാഷെ RTR 200 4V അവതരിപ്പിച്ചു. സൂപ്പർ മോട്ടോ ABS -നൊപ്പമാണ് പുതിയ മോഡലിന്‍റെ വരവ്. 1,23,500 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില . 

ടിവിഎസ് മോട്ടോർസ് പുതിയ അപ്പാഷെ RTR 200 4V അവതരിപ്പിച്ചു. സൂപ്പർ മോട്ടോ ABS -നൊപ്പമാണ് പുതിയ മോഡലിന്‍റെ വരവ്. 1,23,500 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില . റൈഡർക്ക് ഹാർഡ് ബ്രേക്കിംഗിൽ പിന്നിലെ വീൽ ലോക്ക് ചെയ്യാനും റേസ് ട്രാക്കിൽ സ്ലൈഡുചെയ്യാനും സൂപ്പർ മോട്ടോ ABS വേരിയൻറ് അനുവദിക്കും.

അപ്പാഷെ RTR 200 4V -യുടെ സിംഗിൾ-ചാനൽ ABS വേരിയന്റാണ് പ്രധാനമായും ഇത്. കൂടാതെ ഡ്യുവൽ-ചാനൽ ABS -നൊപ്പം വരുന്ന സ്റ്റാൻ‌ഡേർഡ് വേരിയന്റിനേക്കാൾ വില കുറവാണ് ഇതിനെന്നാണ് സൂചന. 1,28,550 രൂപയാണ് ഡ്യുവൽ ചാനൽ ABS വരുന്ന RTR 200 4V -ക്ക് എക്സ്-ഷോറൂം വില. പേൾ വൈറ്റ്, ഗ്ലോസ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ അപ്പാഷെ RTR 200 4V -യുടെ സൂപ്പർ മോട്ടോ ABS വേരിയൻറ് വിപണിയിലെത്തും. 

ടിവിഎസ് സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യയും അപ്പാഷെ RTR 200 4V -ൽ തുടരും. സ്മാർട്ട്ഫോൺ കണക്ടിവിറ്റിയും, ടേൺ-ബൈ-ടേൺ നാവിഗേഷനും, റേസ് ടെലിമെട്രിയും ഇത് ഉറപ്പുനൽകുന്നു. ഒരു സ്മാർട്ട്‌ഫോൺ സിസ്റ്റത്തിലേക്ക് കണക്ട് ചെയ്തു കഴിഞ്ഞാൽ കൺസോളിൽ ഇൻകമിംഗ് കോൾ അല്ലെങ്കിൽ എസ്എംഎസ് എന്നിവ കാണാൻ സാധിക്കും.

അപ്പാഷെ RTR 200 4V -യിൽ 197.75 സിസി, സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, ഫോർ-വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിൻ വിത്ത് ഫ്യൂവൽ ഇഞ്ചക്ഷൻ (RT-Fi) യൂണിറ്റ് തുടരുന്നു. 8,500 rpm -ൽ 20.2 bhp കരുത്തും 7,500 rpm -ൽ 16.8 Nm ടോർക്കും എഞ്ചിൻ പുറപ്പെടുവിക്കുന്നു. ടിവിഎസ് ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT) എന്ന് വിളിക്കുന്ന സാങ്കേതികവിദ്യ അപ്പാച്ചെ RTR 200 4V ലഭ്യമാണ്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ