വള്‍ക്കന്‍ എസിന് പുതിയ നിറവുമായി കവാസാക്കി

By Web TeamFirst Published Sep 26, 2020, 10:08 AM IST
Highlights

എന്നാല്‍ ഈ മോഡലിന് ഇപ്പോള്‍ പുതിയൊരു കളര്‍ ഓപ്ഷന്‍കൂടി സമ്മാനിച്ചിരിക്കുകയാണ് കമ്പനി.  

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി വള്‍ക്കന്‍ എസ് മോഡലിന്റെ ബിഎസ്6 പതിപ്പിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. നവീകരിച്ച പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില 5.79 ലക്ഷം രൂപയാണ്. മെറ്റാലിക് ഫ്‌ലാറ്റ് റോ ഗ്രേസ്റ്റോണ്‍ എന്ന പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനിലാണ് നിലവില്‍ ഈ മോഡല്‍ എത്തുന്നത്.

എന്നാല്‍ ഈ മോഡലിന് ഇപ്പോള്‍ പുതിയൊരു കളര്‍ ഓപ്ഷന്‍കൂടി സമ്മാനിച്ചിരിക്കുകയാണ് കമ്പനി.  ബ്ലാക്ക്, ബ്ലു കോമ്പിനേഷനാണ് വള്‍ക്കന്‍ Sന് ലഭിച്ച പുതിയ കളര്‍ ഓപ്ഷന്. ഈ കളര്‍ ഓപ്ഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമോ എന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നിട്ടില്ല. പുതിയ കളര്‍ ഓപ്ഷന്‍ ലഭിച്ചത് എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും നൽകിയിട്ടില്ല. വിലയിലും മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

649 സിസി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ലിക്വിഡ്-കൂള്‍ഡ് പാരലല്‍ ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്‍ 60 bhp കരുത്തും 62.4 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. 

ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവസാക്കി വള്‍ക്കന്‍ S -ന്റെ ഭാരം 235 കിലോഗ്രാമാണ്. ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ബൈക്കിനും ലഭിക്കും. മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 250 mm ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്. 

വള്‍ക്കന്‍ എസിന് ലഭിച്ച അലോയ് വീലുകളും, ഓഫ്-സെറ്റ് റിയര്‍ മോണോഷോക്കും മോഡലിന് സ്‌പോര്‍ടി പരിവേഷം നല്‍കും. 300 mm ഡിസ്‌ക് മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് ടയറില്‍ ഇടംപിടിക്കുമ്പോള്‍ 250 mm ഡിസ്‌കാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 14 ലിറ്ററാണ് വള്‍ക്കന്‍ S -ന്റെ ഫ്യുവല്‍ടാങ്ക് കപ്പാസിറ്റി.

താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവസാക്കി വള്‍ക്കന്‍ S -ന്റെ വരവ്. ഉയരത്തിന് അനുസരിച്ച് വള്‍ക്കന്‍ S -ന്റെ ഹാന്‍ഡിലും, ഫൂട്ട്‌പെഗുകളും സീറ്റും ക്രമീകരിക്കാന്‍ റൈഡര്‍മാര്‍ക്ക് സാധിക്കും. എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവസാക്കി നല്‍കിയിരിക്കുന്ന പേര്. 

click me!