ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!

Published : May 23, 2022, 11:08 AM ISTUpdated : May 23, 2022, 11:16 AM IST
ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!

Synopsis

ബുക്ക് ചെയ്‍ത് XUV700 അടുത്തെങ്ങാനും കിട്ടുമോ എന്ന ചോദിച്ച കായിക താരത്തിന് രസികന്‍ മറുപടിയുമായി ആനന്ദ് മഹീന്ദ്ര

തോമസ് കപ്പിൽ ആദ്യമായി സ്വർണം നേടിയ ഇന്ത്യൻ ബാഡ്‍മിന്‍റൺ ടീമിന് അഭിനന്ദന  പ്രവാഹമാണ്. 73 വര്‍ഷം പഴക്കമുള്ള ബാഡ്മിന്റണ്‍ ടീം ചാമ്പന്‍ഷിപ്പില്‍ ആദ്യമായിട്ടാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. കിഡംബി ശ്രീകാന്തും സാത്വിക് റെഡ്‌ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ടൂർണമെന്റിലെ ഫൈനലിൽ ഇന്തോനേഷ്യക്കെതിരെ ഇന്ത്യയുടെ വിജയശിൽപികളായത്. ഇതിൽ ഡബിൾസിൽ ഇറങ്ങിയ സാത്വിക് -ചിരാഗ് സഖ്യത്തെ അഭിനന്ദിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരുന്നു.

ബസിലിടിച്ച് തകര്‍ന്ന് തരിപ്പണമായി XUV700, സുരക്ഷിതരായി യാത്രികര്‍, മഹീന്ദ്രയ്ക്ക് കയ്യടിച്ച് ജനം!

'കായിക രംഗത്ത് ഇന്ത്യയുടെ ഉയരങ്ങളിലേക്ക് കുതിക്കുന്ന യുഗമാണിത്. നമ്മുടെ രാജ്യത്തുടനീളം എല്ലാവരും ഇഷ്ടപ്പെടുകയും കളിക്കുകയും ചെയ്യുന്ന കായിക വിനോദമാണിത്. തോമസ് കപ്പിൽ ആധിപത്യം പുലർത്തിയിരുന്ന ഇന്തോനേഷ്യയുടെ റൂഡി ഹാർട്ടോണോയെ പോലെയുള്ളവരെ കുറിച്ച് വായിച്ചാണ് ഞാൻ വളർന്നത്. ഇന്ന് നമ്മൾ ആ ഇന്തോനേഷ്യയെ മലർത്തിയടിച്ചിരിക്കുന്നു. നമ്മുടെ സമയ൦ തെളിഞ്ഞിരിക്കുന്നു.' - ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

പിന്നാലെ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് ചിരാഗ് ഷെട്ടി തന്നെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. നന്ദി സര്‍, ഞാന്‍ അടുത്തിടെ മഹീന്ദ്രയുടെ ഒരു എക്‌സ്.യു.വി.700- ബുക്ക് ചെയ്തിട്ടുണ്ട്. അത് ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹം ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റീന് മടുപടിയായി നല്‍കിയത്. പൊട്ടിച്ചിരിക്കുന്ന ഇമോജിയോടെയാണ് ചിരാഗിന്‍റെ ട്വീറ്റ്. ചോദ്യവും ഉത്തരവുമായി ട്വീറ്റ് പിന്നേയും നീണ്ടു. 

ഒടുവില്‍ ആ മഹീന്ദ്ര കേമന്‍റെ 'കേശാദിപാദം' പുറത്ത്!

XUV 700 ചാമ്പ്യന്‍മാരുടെ ചോയിസ് അയിട്ടുള്ളതിനാല്‍ ഈ വാഹനം എത്രയും പെട്ടെന്ന് നിങ്ങളിലെത്തിക്കാന്‍ പരിശ്രമിക്കും. ഒരു കാര്യം കൂടി പറയട്ടെ, ഞാന്‍ എന്റെ ഭാര്യയ്ക്ക് വേണ്ടി ഒരു മഹീന്ദ്ര എക്‌സ്.യു.വി.700 ബുക്കുചെയ്തിട്ടുണ്ട്. അതും ഇപ്പോഴും ക്യൂവിലാണ്. ആഗോള വിതരണ ശൃംഖലയില്‍ നേരിട്ടിട്ടുള്ള തടസങ്ങള്‍ എല്ലാ വാഹന കമ്പനികളെയും ബാധിച്ചിട്ടുണ്ട്.." ഇതായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി. 

എന്താണ് എക്സ്‍യുവി 700?
രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് 2021 ഒക്ടോബറിൽ ആണ് തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവി ആയ XUV700 പുറത്തിറക്കിയത്.  അതിനുശേഷം XUV700 നിലവിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന എസ്‌യുവിയായി മാറി വാഹനം. അവതരിപ്പിച്ച് വെറും നാല്  മാസത്തിനുള്ളിൽ XUV700 ന്റെ ബുക്കിംഗ് ഒരു ലക്ഷം യൂണിറ്റ് കടന്നതായി മഹീന്ദ്ര 2022 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. നിലവിൽ, XUV700-ന്റെ കാത്തിരിപ്പ് കാലയളവ് ആറ് മാസത്തില്‍ അധികമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

സെമി കണ്ടക്ടര്‍ ചിപ്പുകളുടെ വിതരണം ഒരു പ്രശ്‍നമായി തുടരുമെന്നും അടുത്തആറ് മുതല്‍ ഒമ്പത് മാസം വരെ സാധാരണ നിലയുടെ ലക്ഷണങ്ങൾ കാണില്ല എന്നും അടുത്തിടെ നടന്ന Q3 സാമ്പത്തിക ഫലങ്ങളുടെ വാർത്താ സമ്മേളനത്തിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര സിഇഒ വീജയ് നക്ര പറഞ്ഞിരുന്നു. XUV700, ഥാര്‍ എന്നിവയിലെ ഉയർന്ന കാത്തിരിപ്പ് കാലയളവ് തുടരും. എന്നാൽ വലിയ അളവിൽ, ഉയർന്ന ഡിമാൻഡുള്ള മോഡലുകൾക്ക് ആറ് മാസത്തിലധികം കാത്തിരിപ്പ് കാലയളവ് ഉണ്ടെന്ന് കാണുകയാണെങ്കിൽ, ഈ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാൻ കുറച്ച് സമയമെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ കരുത്തുറ്റ എസ്‌യുവിയുടെ ബുക്കിംഗ് 2021 ഒക്‌ടോബർ 7 നാണ് ആരംഭിച്ചത്. ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളിൽ, ഇത് ഇതിനകം മൊത്തം 50,000 ബുക്കിംഗുകൾ നേടി. ഇന്ത്യൻ വാഹന ചരിത്രത്തിലെ ഏറ്റവും വിജയകരമായ ലോഞ്ചുകളില്‍ ഒന്നായി ഇതിനെ മാറ്റുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടങ്ങുന്ന പെട്രോൾ വേരിയന്റുകളുടെ ഡെലിവറിക്ക് കമ്പനി ആദ്യം മുൻഗണന നൽകിയിരുന്നുവെങ്കിലും 2021 നവംബർ അവസാനത്തോടെ ഡീസൽ വേരിയന്റുകളുടെ ഡെലിവറിയും ആരംഭിച്ചു.

സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം

XUV700-ന് കരുത്തേകുന്നത് 2.0 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിന്‍ ആരോഗ്യകരമായ 200 PS പവറും 380 എന്‍എം ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ, രണ്ട് വ്യത്യസ്‍ത ട്യൂണുകളിൽ ലഭ്യമായ 2.2 ലിറ്റർ ഡീസൽ എഞ്ചിനും കമ്പനി വാഗ്‍ദാനം ചെയ്യുന്നു. രണ്ടിന്റെയും കൂടുതൽ ശക്തമായ പതിപ്പ് AX വേരിയന്റുകളിൽ വരുന്നു. ഇത് മികച്ച 185 PS പരമാവധി പവറും 420 Nm (450 Nm കൂടെ AT) പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു. അതേസമയം, 155 PS പവറും 360 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ശക്തമായ വേരിയൻറ്, അടിസ്ഥാന മോഡലായ MX-ൽ വരുന്നു. മഹീന്ദ്ര 6-സ്പീഡ് മാനുവലും അതുപോലെ 6-സ്പീഡ് ഓട്ടോമാറ്റിക് എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഡീസൽ എടി ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ഓപ്ഷണൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ലഭ്യമാണ്.

XUV700-ൽ മഹീന്ദ്ര മികച്ച ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയറോടുകൂടിയ ഡ്യുവൽ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉൾക്കൊള്ളുന്ന 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. കൂടാതെ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സമാനമായ വലിപ്പമുള്ള യൂണിറ്റാണ്. 360-ഡിഗ്രി ക്യാമറ ഒരു അധിക ബോണസ് സവിശേഷതയാണ്. എമർജൻസി ഓട്ടോണമസ് ബ്രേക്കിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയുൾപ്പെടെയുള്ള അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) പോലുള്ള ഫീച്ചറുകൾ നിറഞ്ഞതാണ് സുരക്ഷാ സവിശേഷതകള്‍. 

XUV700-ന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്  12.95 ലക്ഷം രൂപ മുതലാണ്. 23.79 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വില നീളും.  MX, AX എന്നീ രണ്ട് ട്രിമ്മുകളിലാണ് വാഹനം വാഗ്‍ദാനം ചെയ്യുന്നത്. AX ട്രിം  AX3, AX5, AX7, AX7L എന്നിങ്ങനെ നാല് വേരിയന്റുകളായി തിരിച്ചിരിക്കുന്നു.

10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ