ഇവിടെ പെട്രോള്‍, ഡീസല്‍ വണ്ടികള്‍ വാങ്ങാനാളില്ല; ഈ വണ്ടി വില്‍പ്പന കുതിക്കുന്നു!

By Web TeamFirst Published Jul 26, 2021, 2:33 PM IST
Highlights

വിപണി വിഹിതത്തിന്റെ കാര്യത്തിൽ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വൻ ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍. 29.4 ശതമാനത്തിൽ നിന്ന് ഡീസലിന്റെ വിപണി വിഹിതം 20.4 ശതമാനമായി കുറഞ്ഞു. പെട്രോളിന് 51.9 ശതമാനത്തിൽ നിന്ന് 41.8 ശതമാനമായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍

ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി യൂറോപ്പ്.  കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുതിച്ച് ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഇരട്ടിയിലധികം വര്‍ധിച്ചതായി യൂറോപ്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചററേഴ്‌സ് അസോസിയേഷന്‍ (എസിഇഎ) വ്യക്തമാക്കിയാതി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആകെ വാഹന വില്‍പ്പനയുടെ 7.5 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 3.5 ശതമാനമായിരുന്നു ഇതെന്നാണ് കണക്കുകള്‍. 

പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് (പിഎച്ച്ഇവി) 2021 ന്റെ രണ്ടാം പാദത്തിൽ കൂടുതൽ നേട്ടമുണ്ടായി. രജിസ്ട്രേഷനുകൾ 255.8 ശതമാനം ഉയർന്ന് 235,730 യൂണിറ്റായതായും എസിഇഎ പറയുന്നു. 

ആഗോളതലത്തില്‍ യൂറോപ്പും ചൈനയുമാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണികള്‍. 2020 ല്‍ യൂറോപ്പില്‍ മാത്രം 14 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്‍തത്.  അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം വിപണി വിഹിതത്തിന്റെ കാര്യത്തിൽ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വൻ ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍. 29.4 ശതമാനത്തിൽ നിന്ന് ഡീസലിന്റെ വിപണി വിഹിതം 20.4 ശതമാനമായി കുറഞ്ഞു. പെട്രോളിന് 51.9 ശതമാനത്തിൽ നിന്ന് 41.8 ശതമാനമായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!