Ferrari Logo : ഫെരാരിക്ക് 75 വയസ്, സ്പെഷ്യല്‍ ലോഗോ വരുന്നു

By Web TeamFirst Published Dec 30, 2021, 4:18 PM IST
Highlights

കമ്പനിയുടെ 75 വർഷത്തെ മഹത്തായ ചരിത്രത്തെ പ്രതീകപ്പെടുത്തുന്നതാണ് പുതിയ ലോഗോ

ഇറ്റാലിയൻ (Italian) സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ഫെരാരി (Ferrari) അതിന്റെ 75 വാർഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ഒരു പ്രത്യേക വാർഷിക ലോഗോയുമായിട്ടാണ് ഐക്കണിക് വാഹന നിർമ്മാതാവിന്‍റെ ആഘോഷം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  75 വർഷത്തെ മഹത്തായ ചരിത്രത്തെ പ്രതീകപ്പെടുത്തുന്നതാണ് പുതിയ ലോഗോ എന്നാണ് റിപ്പോര്‍ട്ടുകള്‍.

1947-ൽ എൻസോ ഫെരാരി കമ്പനി തുടങ്ങിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഇത്. 1940-ൽ നിന്നുള്ള ഓട്ടോ അവിയോ കോസ്ട്രൂസിയോണി 815 ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കാർ. എന്നാൽ 125 എസ് റേസ് കാർ ഇതിന് ഏഴ് വർഷത്തിന് ശേഷമായിരുന്നു അവതരിപ്പിക്കുന്നത്.  ഇതാണ് ചരിത്രത്തിലെ ആദ്യത്തെ ഫെരാരി ബാഡ്‍ജ് ചെയ്‍ത മോഡല്‍. 2021 വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് കമ്പനി പുതിയ ലോഗോ വെളിപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2022 ഇറ്റാലിയൻ ബ്രാൻഡിന് റോഡ്, മോട്ടോർസ്പോർട്ട് ഇനങ്ങളിലെ പോരാട്ടങ്ങളില്‍ വളരെ നിര്‍ണായക പങ്കുവഹിക്കാന്‍ ഒരുങ്ങുന്ന സമയത്താണ് പുതിയ ലോഗോ വരുന്നത് എന്നും ശ്രദ്ധേയമാണ്. 

റോഡ് വെഹിക്കിൾ ഫ്രണ്ടിൽ, ഉയർന്ന നിലവാരമുള്ള ആഡംബര എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി മുതലെടുക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുരോസാങ്ഗ്യു എസ്‌യുവി അവതരിപ്പിക്കാനും ഫെരാരി തയ്യാറെടുക്കുന്നു. 2022-ൽ 296 GTB-യുടെ ഒരു കൺവേർട്ടിബിൾ പതിപ്പും ഫെറാരി പുറത്തിറക്കും.  കൂപ്പെയിലെ പ്ലഗ് ഇൻ ഹൈബ്രിഡ് വി സിക്സ് എൻജിൻ നിലനിർത്തി, ജി  ടി എസ് എന്ന പേരോടെയാവും കൺവെർട്ടബ്ളിന്‍റെ വരവ്. 

മോന്‍സനാരാ മോന്‍, ആ വണ്ടി ഫെറാരിയെന്ന് പറഞ്ഞ് എംവിഡിയെയും പറ്റിച്ചു!

ഇതിനു പുറമെ 812 കോംപെറ്റീസനെ വെല്ലാനായി കൂടുതൽ കരുത്തുള്ള, നാച്ചുറലി ആസ്പിറേറ്റഡ് വി 12 എൻജിൻ അവതരിപ്പിക്കാനും ഫെറാരിക്കു പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിൽ 830 ബി എച്ച് പിയോളം കരുത്താണു കാറിലെ എൻജിൻ സൃഷ്ടിക്കുന്നത്. പുതിയ എൻജിൻ ഘടിപ്പിച്ച ‘കോപറ്റീസൻ’ 2022ൽ അനാവരണം ചെയ്യുമെങ്കിലും കാർ അടുത്ത വർഷം തന്നെ വിൽപ്പനയ്ക്കെത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോൺസ ‘എസ് പി വൺ’, ‘എസ് പി ടു’ എന്നിവയുടെ പിന്തുടർച്ചയായി കൂടുതൽ ‘ഐക്കോണ’ മോഡലുകൾ അവതരിപ്പിക്കാനും ഫെറാരി ഒരുങ്ങുന്നുണ്ട്. കൂടാതെ ‘ഡേടോണ എസ് പി ത്രീ’യും കമ്പനി അടുത്തയിടെ പുറത്തിറക്കിയിരുന്നു. 2023 ലക്ഷ്യമിട്ടു ‘ലെ മാൻസ് ഹൈപ്പർകാർ’(എൽ എം എച്ച്) പദ്ധതിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

പുതിയ നിബന്ധനകളും വ്യവസ്ഥകളും പ്രാബല്യത്തിലെത്തുന്നതോടെ കൂടുതൽ മത്സരക്ഷമമായ ഫോർമുല വൺ പുറത്തിറക്കുകയാവും സ്കുഡേറിയ ഫെറാരി നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ പല സീസണുകളായി മെഴ്സീഡിസിന്റെയും റെഡ് ബുള്ളിന്റെയും തകർപ്പൻ പ്രകടനത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വിയർക്കുന്ന ‘ഫെറാരി’കളെയാണു റേസ് ട്രാക്കുകളിൽ കാണാറുള്ളത്.

ഫെറാരിയെ സംബന്ധിച്ച മറ്റു വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഡേടോണ  ലിമിറ്റഡ് റൺ സൂപ്പർകാർ കമ്പനി അടുത്തിടെയാണ് അവതരിപ്പിച്ചത്. ഫെരാരിയുടെ അൾട്രാ എക്‌സ്‌ക്ലൂസീവ് ഐക്കോണ മോഡൽ സീരീസിലേക്കുള്ള ഈ ഏറ്റവും പുതിയ മോഡല്‍, കമ്പനിയുടെ ഏറ്റവും അറിയപ്പെടുന്ന മോട്ടോർസ്‌പോർട്ട് വിജയങ്ങളുടെ പരിമിത പതിപ്പാണ്. 

1967-ലെ 24 അവേഴ്‌സ് ഓഫ് ഡേടോണയെ പരാമർശിച്ചാണ് ഈ വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. ഈ റേസില്‍ ഫെരാരി അതിന്റെ ഐതിഹാസികമായ 330 P3, 330 P4, 512 S റേസർമാരുമായി ഒന്ന്-രണ്ട്-മൂന്ന് ഫിനിഷ് നേടിയിരുന്നു.  ക്ലോസ്ഡ് വീൽ റേസിംഗിന്റെ സുവർണ്ണ കാലഘട്ടം എന്ന് ഫെരാരി വിശേഷിപ്പിക്കുന്ന കാലമാണിത്. 

അമേരിക്കയില്‍ കൊവിഡ് ഫണ്ടില്‍ നിന്നും കോടികള്‍ തട്ടി കാറുകള്‍ വാങ്ങിയ യുവാവ് കുടുങ്ങി!

ഈ മോഡലിന്‍റെ  599 യൂണിറ്റുകള്‍ ഫെരാരിനിർമ്മിക്കും. രണ്ട്  ദശലക്ഷം യൂറോ (ഏകദേശം 16.77 കോടി രൂപ) ആയിരിക്കും വില. 2022 അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കും.  SP1, SP2 എന്നിവയുടെ ഉടമകൾക്ക് മുൻഗണന നൽകും. പുതിയ കാറില്‍ 1960-കളിലെ റേസ് കാറുകളെക്കുറിച്ചുള്ള പരാമർശങ്ങൾ നിരവധിയുണ്ട്. ഡെയ്‌റ്റോണ എസ്‌പി 3, ഫെരാരിയുടെ ചരിത്രപരമായ സ്റ്റൈലിംഗിന്റെ ഘടകങ്ങളെ നിലവിലെ മോഡലുകളിൽ നിന്നുള്ള സൂചനകളുമായി സമന്വയിപ്പിക്കുന്ന ഒരു സ്വഭാവ സവിശേഷതകളുള്ള എയറോഡൈനാമിക് ഒപ്റ്റിമൈസ് ചെയ്‍ത ഡിസൈൻ ഉള്ളതാണ്.

ലോ-സെറ്റ് റാപ്പറൗണ്ട് വിൻഡ്‌സ്‌ക്രീൻ, P3/4-ലേക്ക് വ്യക്തമായ ഒരു ലിങ്ക് വരയ്ക്കുന്നു. അതേസമയം ഡബിൾ-ക്രെസ്റ്റഡ് ഫ്രണ്ട് വിംഗുകൾ 512 S, 712 Can-Am, 312 P എന്നിവ പോലുള്ള സ്‌പോർട്‌സ് പ്രോട്ടോടൈപ്പുകളോട് യോജിക്കുന്നു. മുൻ ബമ്പറിന്റെ മധ്യഭാഗത്തായി ഒരു ചലിക്കുന്ന പാനൽ ഒരു കാലത്ത് സൂപ്പർകാറുകളിൽ പ്രചാരത്തിലുണ്ടായിരുന്ന പോപ്പ്-അപ്പ് ഹെഡ്‌ലൈറ്റുകളുടെ ഓര്‍മ്മയാണ്.  

click me!