PM Modi Maybach : മെയ്ബാക്ക് തെരെഞ്ഞെടുത്തത് പ്രധാനമന്ത്രിയല്ല, എസ്‍പിജിയെന്ന് സുരക്ഷാ വൃത്തങ്ങള്‍

By Web TeamFirst Published Dec 29, 2021, 1:39 PM IST
Highlights

പുതിയ കാറുകൾ ഒരു നവീകരണം അല്ലെന്നും മുമ്പ് ഉപയോഗിച്ചിരുന്ന ബിഎംഡബ്ല്യു മോഡൽ നിർമ്മിക്കുന്നത് നിർത്തിയതിനാൽ ഒരു പതിവ് പകരം വയ്ക്കല്‍ മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും സുരക്ഷാ വൃത്തങ്ങൾ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra Modi) വാഹനവ്യൂഹത്തിലേക്ക് പ്രവേശിക്കുന്ന പുതിയ മെഴ്‌സിഡസ്-മെയ്ബാക്ക് എസ്650 ഗാർഡ് (Mercedes-Maybach S650 Guard) കാറുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ സുരക്ഷാ കാറുകളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്ന പല വിശദാംശങ്ങളും അതായത് അവയുടെ വില ഉൾപ്പെടെയുള്ളവ, അതിശയോക്തി കലർന്നതാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. 

മാധ്യമങ്ങള്‍ ഊഹിച്ചതിലും വളരെ കുറവാണ് ഈ കാറുകളുടെ വിലയെന്ന് സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. വാസ്‌തവത്തിൽ, മാധ്യമ റിപ്പോർട്ടുകളിൽ പ്രചരിക്കുന്ന 12 കോടിയുടെ മൂന്നിലൊന്ന് മാത്രമാണ് ഈ വാഹനങ്ങള്‍ക്കായി സുരക്ഷാ സേനയ്ക്ക് ചെലവായതെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

 'യുപി സര്‍ക്കാരിന് ഇരട്ട എഞ്ചിന്‍'; കാണ്‍പൂര്‍ മെട്രോ റെയില്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) സുരക്ഷാ വിശദാംശത്തിന് സംരക്ഷണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് ആറ് വർഷത്തെ മാനദണ്ഡമുണ്ടെന്ന് മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ്650 ഗാർഡ് അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കിയ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ നിലവില്‍ എട്ട് വര്‍ഷത്തെ പഴക്കം ഉള്ളവയായിരുന്നു. ഈ വിഷയത്തിൽ ഒരു സുരക്ഷാ പരിശോധന നടക്കുകയും രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്‍ച ചെയ്യുന്നുവെന്ന് അഭിപ്രായം ഉയരുകയും ചെയ്‍തിരുന്നു. 

കൂടാതെ ഇപ്പോള്‍ എത്തിയ ഈ പുതിയ കാറുകൾ ഒരു നവീകരണമല്ല എന്നതും ശ്രദ്ധേയമാണ്. മുമ്പ് ഉപയോഗിച്ചിരുന്ന ബിഎംഡബ്ല്യു മോഡൽ നിർമ്മിക്കുന്നത് നിർത്തിയതിനാൽ ഒരു പതിവ് പകരം വയ്ക്കല്‍ മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 6.0-ലിറ്റർ V12 പെട്രോൾ എഞ്ചിൻ നൽകുന്ന മെയ്ബാക്ക് S650 ഗാർഡിന് സ്‌ഫോടകവസ്‍തുക്കളെ നേരിടാൻ കഴിയുന്ന ശക്തമായ ബോഡിഷെല്ലും ലഭ്യമായ ഏറ്റവും ഉയർന്ന തലത്തിലുള്ള പരിരക്ഷയും വാഗ്‍ദാനം ചെയ്യുന്നു.

അന്തരിച്ച ക്യാപ്റ്റൻ വരുൺസിംഗ് അയച്ച കത്ത് മൻ കി ബാത്തിൽ വായിച്ച് മോദി

വിവിധ ഉറവിടങ്ങൾ പറയുന്നതനുസരിച്ച്, സുരക്ഷാ വിശദാംശങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സംരക്ഷിക്കപ്പെടേണ്ട വ്യക്തിക്ക് നേരിട്ടേക്കാവുന്ന ഭീഷണിയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഈ തീരുമാനങ്ങൾ സംരക്ഷിക്കപ്പെടേണ്ട വ്യക്തിയുടെ (ഈ സാഹചര്യത്തിൽ, പ്രധാനമന്ത്രി) അഭിപ്രായങ്ങൾ എടുക്കാതെ സ്‍പെഷ്യല്‍ പ്രൊട്ടക്ഷന്‍ (എസ്‍പിജി) സ്വതന്ത്രമായി എടുക്കുന്നു.  അതയാത് ഈ തീരുമാനങ്ങൾ എടുക്കുമ്പോള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള, സുരക്ഷ ആവശ്യമുള്ള ആരുടെയും അഭിപ്രായങ്ങള്‍ സുരക്ഷാ സേനയായ എസ്‍പിജി യാതൊരുകാരണവശാലും പരിഗണിക്കാറില്ല എന്ന് ചുരുക്കം. ഏത് വാഹനം ഉപയോഗിക്കണം എന്നിവ ഉള്‍പ്പെടെ സുരക്ഷയെപ്പറ്റിയുള്ള തീരുമാനങ്ങള്‍ എസ്‍പിജി സ്വതന്ത്രമായി എടുക്കുന്നു. 

മാത്രമല്ല സംരക്ഷിത കാറിന്റെ സുരക്ഷാ സവിശേഷതകളെക്കുറിച്ചുള്ള വ്യാപകമായ ചർച്ച അരുതെന്ന് അഭ്യർത്ഥിച്ച സുരക്ഷാ വൃത്തങ്ങൾ ഇത് ദോഷകരമാകുമെന്നും പറയുന്നു. അത്തരം വിവരങ്ങൾ പൊതുമധ്യത്തിൽ ഇടുന്നത് സംരക്ഷിക്കപ്പെടേണ്ട വ്യക്തിയുടെ ജീവന് ഭീഷണിയാകുമെന്ന് മാത്രമല്ല, ദേശീയ താൽപ്പര്യത്തിന് നിരക്കുന്നതല്ലെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഏത് കാറുകൾ ഉപയോഗിക്കണമെന്ന കാര്യത്തിൽ മുൻഗണന നൽകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് വ്യത്യസ്‍തമായി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുൻകാലങ്ങളിൽ യഥാർത്ഥത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വേണ്ടി വാങ്ങിയ റേഞ്ച് റോവറുകൾ ഉപയോഗിച്ചിരുന്നതായും വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. 

ആദ്യം 1.13 കോടി, ഇപ്പോള്‍ 2.43 കോടി; 2021ല്‍ മാത്രം യുവതാരം വാങ്ങിയത് കോടികളുടെ വണ്ടികള്‍!

click me!