ചാഞ്ഞാലും ചെരിഞ്ഞാലും വീഴില്ല, ഈ സ്‍കൂട്ടര്‍ ലോകത്ത് ആദ്യം, ചരിത്ര കണ്ടുപിടിത്തവുമായി ഇന്ത്യൻ കമ്പനി!

By Web TeamFirst Published Jan 9, 2023, 2:39 PM IST
Highlights

വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് ഒരു വശത്തുനിന്നും സെന്റർ സ്റ്റാൻഡിൽ നിന്നുമുള്ള സഹായമില്ലാതെ സ്വയം സന്തുലിതമാകാൻ സാധിക്കുമെന്ന് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് കമ്പനി അവകാശപ്പെടുന്നു

ലോകത്തിലെ ആദ്യത്തെ ഓട്ടോ-ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടർ അനാച്ഛാദനം ചെയ്യാൻ മുംബൈ ആസ്ഥനമായ ഇലക്ട്രിക്ക് ഇരുചക്ര നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പ് കമ്പനി. 2023 ഓട്ടോ എക്‌സ്‌പോയിൽ ലിഗർ മൊബിലിറ്റി ആണ് ഇത്തരനൊരു വേറിട്ട സ്‍കൂട്ടര്‍ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് ഒരു വശത്തുനിന്നും സെന്റർ സ്റ്റാൻഡിൽ നിന്നുമുള്ള സഹായമില്ലാതെ സ്വയം സന്തുലിതമാകാൻ സാധിക്കുമെന്ന് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് കമ്പനി അവകാശപ്പെടുന്നു. ഇത് ഇന്ത്യയിലെയും ആഗോള വിപണിയിലെയും കുതിച്ചുയരുന്ന ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിൽ ഇ-സ്‍കൂട്ടറിനെ വേറിട്ട ഒന്നാക്കി മാറ്റുന്നു. 

മുംബൈ ആസ്ഥാനമായുള്ള ലിഗർ മൊബിലിറ്റി 2019-ൽ സെൽഫ് ബാലൻസിങ്, സെൽഫ് പാർക്കിംഗ് ടെക്‌നോളജി പ്രാപ്‌തമാക്കിയ ഇലക്ട്രിക് സ്‌കൂട്ടർ ഇതിനകം തന്നെ ടീസ് ചെയ്‍തിട്ടുണ്ട്. അതൊരു പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പ് ആയിരുന്നു. വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോ 2023-ൽ പ്രദർശിപ്പിക്കുന്ന മോഡൽ നിർമ്മാണത്തിന് തയ്യാറാണ്. സ്‍കൂട്ടറിന്‍റെ പേര് ഓട്ടോ എക്സ്പോയിലെ ചടങ്ങിൽ പ്രഖ്യാപിക്കും.

ഈ ഐക്കണിക്ക് സ്‌കൂട്ടർ ഉടനെത്തും, ഇപ്പോള്‍ പണം വേണ്ടെന്ന് കമ്പനി!

ഈ സെൽഫ്-ബാലൻസിങ് ലിഗർ ഇലക്ട്രിക് സ്കൂട്ടർ ആധുനിക ഫീച്ചറുകൾക്കൊപ്പം റെട്രോ സ്റ്റൈലിംഗും സംയോജിപ്പിച്ച് വരുന്നു. ഒറ്റനോട്ടത്തിൽ തന്നെ, ക്ലാസിക് വെസ്പ ഡിസൈൻ ഈ സ്‍കൂട്ടറിനെ സ്വാധീനിച്ചതായി തോന്നുന്നു. എന്നിരുന്നാലും, വ്യതിരിക്തമായ സ്റ്റൈലിംഗ് ഘടകങ്ങൾ വ്യക്തമായി കാണാം. മുൻവശത്ത്, സ്‌കൂട്ടറിന് ഡെൽറ്റ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ് ഫ്രണ്ട് ആപ്രോണിൽ സ്ഥാനം പിടിക്കുന്നു. അതേസമയം മുകളിൽ മിനുസമാർന്ന തിരശ്ചീന എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് (ഡിആർഎൽ) ഉണ്ട്. ഫ്രണ്ട് കൗളിൽ വൃത്താകൃതിയിലുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ഉണ്ട്.

ലിഗർ സെൽഫ്-ബാലൻസിങ് ഇലക്ട്രിക് സ്കൂട്ടറിന്റെ മറ്റ് ഫീച്ചറുകൾ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിശാലവും സൗകര്യപ്രദവുമായ സീറ്റ്, പിന്നിൽ ഗ്രാബ് റെയിൽ, എൽഇഡി ടെയിൽലൈറ്റ്, മുൻവശത്ത് ടെലിസ്കോപ്പിക് സസ്പെൻഷൻ തുടങ്ങിയവയാണ്. ഈ ഇ-യുടെ കളർ ഓപ്ഷനുകൾ. സ്കൂട്ടർ വെളിപ്പെടുത്തിയിട്ടില്ല, അവയിലൊന്ന് മാറ്റ് റെഡ് ആയിരിക്കും. അലോയ് വീലുകളിൽ ആണ് ഈ സ്‍കൂട്ടറിന്. ബ്രേക്കിംഗ് ഡ്യൂട്ടിക്കായി, മുൻ ചക്രത്തിൽ ഡിസ്ക് ബേക്കിംഗ് സജ്ജീകരിച്ചിരിക്കുന്നു, പിന്നിൽ ഒരു ഡ്രം ബ്രേക്കും ലഭിക്കുന്നു.

ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത വിപ്ലവകരമായ സാങ്കേതിക വിദ്യയാണ് ഈ ഇലക്ട്രിക് സ്‍കൂട്ടറിന് ലഭിക്കുന്നതെന്ന് നിർമ്മാതാവ് അവകാശപ്പെടുന്നു. മറ്റേതൊരു പരമ്പരാഗത സ്‌കൂട്ടറിനേക്കാളും മികച്ച റൈഡർ സുഖവും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് ഇലക്ട്രിക് സ്‌കൂട്ടറിന്റെ റൈഡർ സുരക്ഷ ഗണ്യമായി ഈ സാങ്കേതികവിദ്യ വർദ്ധിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യയിലെ ഹാർലിയുടെ മുന്‍ പങ്കാളിയുമായി കൈകോര്‍ക്കാന്‍ എൽഎംഎൽ

click me!