മുമ്പ് ഇന്ത്യയ്‌ക്കായി ഹാർലി ഡേവിഡ്‌സൺ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്ന സെയ്‍റ ഓട്ടോയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കവുമായി എൽഎംഎൽ ഇലക്ട്രിക്ക്.  2,17,800 ചതുരശ്ര അടി വിസ്‍തീര്‍ണമുള്ള നിർമാണശാലയ്ക്ക് പ്രതിമാസം 18,000 യൂണിറ്റ് ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

ക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ എൽഎംഎൽ (LML) സെയ്‌റ ഇലക്ട്രിക് ഓട്ടോയുമായി തന്ത്രപരമായ സഖ്യം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനായിട്ടാണ് ഈ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ, ഓട്ടോ കാര്‍ ഇന്ത്യ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രിക് വാഹന മേഖലയിലൂടെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ തിരിച്ചുവരാനുള്ള പദ്ധതികൾ എൽഎംഎൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾ നിർമ്മിച്ചിരുന്ന കമ്പനിയാണ് സൈറ ഓട്ടോ. 

ഹരിയാനയിലെ ബാവലിലുള്ള സൈറയുടെ ഫാക്ടറിയിലാണ് എൽഎംഎൽ ഇവികൾ നിർമിക്കുക. സേറയുടെ അത്യാധുനിക സാങ്കേതിക വിദ്യയും പ്രക്രിയകളും ഉപയോഗിച്ച് ഭാവിയിൽ തയ്യാറെടുക്കുന്ന ഒരു നിർമ്മാണ സൗകര്യം നിർമ്മിക്കാൻ LML ഉദ്ദേശിക്കുന്നു. 2025-ന്റെ അവസാനത്തോടെ 100 ശതമാനം 'മെയ്ക്ക് ഇൻ ഇന്ത്യ' കമ്പനിയായി മാറുന്നതിനുള്ള എൽഎംഎൽ നിരവധി ഘട്ടങ്ങളിൽ ആദ്യത്തേതാണ് ഇത്. 2,17,800 ചതുരശ്ര അടി വിസ്തീർണമുള്ള നിർമാണശാലയ്ക്ക് പ്രതിമാസം 18,000 യൂണിറ്റ് ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഇരുചക്ര വാഹന, ഓട്ടോ സെഗ്‌മെന്റിലെ ഏറ്റവും പ്രശസ്‍തമായ നിർമ്മാണ പേരുകളില്‍ ഒന്നുമായി ഈ സുപ്രധാന സഹകരണം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കമ്പനിക്ക് സമാനതകളില്ലാത്ത വൈദഗ്ധ്യവും പ്രശസ്‍തിയും ഉള്ളതിനാൽ ഞങ്ങളുടെ ആദ്യ ചോയ്‌സാണ് സൈറ എന്നും LML-ന്റെ CEO ഡോ യോഗേഷ് ഭാട്ടിയ പറഞ്ഞു. ലോകത്തിലെ ചില പ്രമുഖ ഓട്ടോ ബ്രാൻഡുകൾ, 100 ശതമാനം പ്രാദേശികവൽക്കരിക്കപ്പെട്ടതും ലോകോത്തര നിലവാരത്തിലുള്ള കുറ്റമറ്റ ഗുണനിലവാര ഉറപ്പുള്ളതുമായ ഒരു ബ്രാൻഡ് സൃഷ്‍ടിക്കാൻ ആഗ്രഹിക്കുന്നതിനാൽ, ഈ കൂട്ടുകെട്ടിനൊപ്പം എല്‍എംഎല്‍ ശക്തമായ കാഴ്‍ചപ്പാട് പുലർത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

"ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു.." എല്‍എംഎല്‍ തിരിച്ചു വരുന്നു!

“വാഹന നിർമ്മാതാക്കൾ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതും ഇന്ത്യയിലെ അതിവേഗം വളരുന്ന ഡിമാൻഡ് പരിഹരിക്കാൻ രൂപകൽപ്പന ചെയ്‍തതും പ്രാപ്‍തിയുള്ളതുമായ ഒരു അടിസ്ഥാന സൗകര്യം കെട്ടിപ്പടുക്കേണ്ടതിന്റെ അടിയന്തിര ആവശ്യം ലോകമെമ്പാടും ഞങ്ങൾ മുൻകൂട്ടി കാണുന്നു.." എൽഎംഎൽ സിഇഒ യോഗേഷ് ഭാട്ടിയ പറയുന്നു. 2025-ഓടെ എല്‍എംഎല്‍ പൂർണ്ണമായും 'മേഡ് ഇന്‍ ഇന്ത്യ' കമ്പനിയാകാൻ ആഗ്രഹിക്കുന്നതായും കമ്പനി വ്യക്തമാക്കുന്നു.

കാൺപൂർ ആസ്ഥാനമായുള്ള എൽഎംഎൽ ഇന്ത്യൻ ഇരുചക്രവാഹന മേഖലയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു, ഇവിടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറുകൾ അതിവേഗം വർധിച്ചുവരുന്നതിൽ വലിയ പങ്ക് വഹിക്കാൻ ശ്രമിക്കുകയാണ്. 2,17,800 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ബാവൽ സൗകര്യത്തിന് പ്രതിമാസം 18,000 യൂണിറ്റുകൾ പുറത്തിറക്കാനുള്ള ശേഷിയുണ്ട്.

രാജ്യത്തെ ഇരുചക്ര വാഹനപ്രേമികളെ ഗൃഹാതുരതയിലേക്ക് വഴിനടത്തുന്ന ഒരു പേരാണ് എല്‍എംഎല്‍ അഥവാ ലോഹിയ മെഷിന്‍സ് ലിമിറ്റഡ് (LML). രണ്ടു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്നു കാണ്‍പൂര്‍ ആസ്ഥാനമായുള്ള എൽ എം എല്ലിന്‍റെ ഇരുചക്രവാഹനങ്ങൾ. ഇറ്റാലിയൻ വെസ്‍പയുടെ ഇന്ത്യൻ പങ്കാളിയെന്ന നിലയിൽ 1980 — 2000 കാലഘട്ടത്തിലും പിന്നീട് സ്വതന്ത്ര കമ്പനിയെന്ന് നിലയിലും ശ്രദ്ധേയരായിരുന്ന എൽഎംഎൽ 2017-ലാണ് ഇന്ത്യന്‍ നിരത്തുകളോട് വിട പറഞ്ഞത്.

സ്‍കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും മോപ്പഡുകൾക്കുമൊപ്പം സ്പെയർ പാർട്‍സ്, ആക്സസറി വിൽപ്പനയിലും സജീവമായിരുന്നു 1972ൽ സ്ഥാപിതമായ എൽ എം എൽ. 1983 മുതലാണു കമ്പനി ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊ വെസ്‍പയുടെ സാങ്കേതിക സഹകരണത്തോടെയുള്ള സ്‍കൂട്ടറുകൾ അവതരിപ്പിച്ചത്. 1999-ല്‍ പിയാജിയോയുമായുള്ള സഹകരണം എല്‍എംഎല്‍ അവസാനിപ്പിക്കുകയും സ്വതന്ത്രമായി സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും വിപണിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ വിപണിയില്‍ മത്സരം കടുത്തതോടെ 2017ല്‍ കമ്പനി പൂട്ടുകയായിരുന്നു. അപ്രത്യക്ഷമാകുന്നതിന് മുമ്പ് വർഷങ്ങളോളം ഇന്ത്യൻ റോഡുകളിൽ ഒരു സാധാരണ കാഴ്ചയായിരുന്നു. എന്നാൽ രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റിയുടെ വരവോടെ, ഇപ്പോൾ ഒരു പുനർജന്മത്തിലേക്ക് ഉറ്റുനോക്കുകയാണ് എൽഎംഎൽ.

രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സാധ്യത വളരെ വലുതാണ്. നിരവധി കമ്പനികളാണ് ഇപ്പോള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരിക്കുന്നത്. ഒല ഇലക്ട്രിക്, ഹീറോ ഇലക്ട്രിക്, ഒകിനാവ, ആതർ എനർജി തുടങ്ങിയ കമ്പനികള്‍ വമ്പന്‍ ചുവടുവയ്‍പുകളാണ് ഈ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.