മൂൺഷോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളും ഓറിയോൺ ഇലക്ട്രിക് ബൈക്കും ഉൾപ്പെടെ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായിട്ടാണ് എൽഎംഎൽ വിപണിയിലേക്ക് തിരിച്ചെത്തിയത്.

ഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഇന്ത്യയിൽ തിരിച്ചെത്തിയ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ എല്‍എംഎല്‍ ജനുവരി 11 മുതൽ ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോ 2023 ൽ എൽഎംഎൽ സ്റ്റാർ ഇലക്ട്രിക് സ്‍കൂട്ടർ പ്രദർശിപ്പിക്കും. ഈ ഓട്ടോ എക്‌സ്‌പോയിൽ എൽഎംഎല്ലിന്റെ ഏറ്റവും വലിയ ആകർഷണം വരാനിരിക്കുന്ന സ്റ്റാർ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും. മൂൺഷോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളും ഓറിയോൺ ഇലക്ട്രിക് ബൈക്കും ഉൾപ്പെടെ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായിട്ടാണ് എൽഎംഎൽ വിപണിയിലേക്ക് തിരിച്ചെത്തിയത്.

എല്‍എംഎല്ലിന്റെ സ്റ്റാർ ഇലക്ട്രിക് സ്‍കൂട്ടർ ബ്രാൻഡിൽ നിന്ന് ഉൽപ്പാദനത്തിലേക്ക് പോകുന്ന ആദ്യത്തെ ഇവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം തന്നെ കമ്പനിക്ക് ഈ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കാന്‍ സാധിക്കും. എൽഎംഎൽ തങ്ങളുടെ ഇവി സൗകര്യം സ്ഥാപിക്കാൻ ഏകദേശം 500 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഹൈടെക് സൊല്യൂഷനോടുകൂടിയ ഇലക്ട്രിക് ഇരുചക്ര വാഹനം കൊണ്ടുവരുമെന്നും കമ്പനി അവകാശപ്പെട്ടു. 

ഓര്‍മ്മകള്‍ ഓടിക്കളിക്കും നിരത്തുകളിലേക്ക് എല്‍എംഎല്‍ തിരിച്ചെത്തുക ഇത്രയും മോഡലുകളുമായി!

ഈ എഞ്ചിനീയറിംഗ് വിസ്മയം (സ്റ്റാർ ഇലക്ട്രിക് സ്കൂട്ടർ) ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്‍ടരാണെന്നും തങ്ങളുടെ ഉൽപ്പന്നവും അതിന്റെ ഇന്റലിജന്റ് ഫീച്ചറുകളും എല്ലാവരെയും ആകർഷിക്കുമെന്ന് ഉറപ്പുണ്ട് എന്നും എൽഎംഎൽ എംഡിയും സിഇഒയുമായ യോഗേഷ് ഭാട്ടിയ പറഞ്ഞു.

സ്റ്റാർ ഇലക്ട്രിക് സ്കൂട്ടറിന്റെ സവിശേഷതകൾ

  • പൂർണ്ണമായും ഡിജിറ്റൽ സ്ക്രീൻ
  • നീക്കം ചെയ്യാവുന്ന ബാറ്ററി
  • ടയർ മർദ്ദം നിരീക്ഷണം
  • 1.10 മുതൽ 1.30 ലക്ഷം വരെയാണ് വില

എൽഎംഎൽ സ്റ്റാർ ഇലക്ട്രിക് സ്‌കൂട്ടർ ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് നൽകുന്നു. ഡ്യുവൽ-ടോൺ തീം, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയുമായാണ് ഇത് വരുന്നത്.പൂർണമായും ഡിജിറ്റൽ സ്‌ക്രീൻ, പിൻ ഷോക്ക് അബ്‌സോർബറുകൾ, സീറ്റുകളിൽ റെഡ് ഹൈലൈറ്റുകൾ എന്നിവ ഈ ഇലക്ട്രിക്ക് സ്‌കൂട്ടർ വാഗ്ദാനം ചെയ്യും. ഇന്ററാക്ടീവ് ഡിസ്‌പ്ലേ, ഇന്റഗ്രേറ്റഡ് ഡിആർഎൽ, റിമൂവബിൾ ബാറ്ററി, സ്‌മാർട്ട് ഡാഷ്‌ബോർഡ്, ആംബിയന്റ് ലൈറ്റിംഗ്, റിവേഴ്‌സ് മോഡ് (പാർക്ക് അസിസ്റ്റിനൊപ്പം), ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഇതിന് ലഭിക്കുന്നു.

ഇന്ത്യയിലെ ഹാർലിയുടെ മുന്‍ പങ്കാളിയുമായി കൈകോര്‍ക്കാന്‍ എൽഎംഎൽ

ബുക്കിംഗ്
എൽഎംഎൽ സ്റ്റാർ ഇലക്ട്രിക് സ്‌‍കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു. നിങ്ങൾക്ക് ഈ ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങണമെങ്കിൽ , എല്‍എംഎല്ലിന്‍റെ വെബ്സൈറ്റ് സന്ദർശിച്ച് ബുക്ക് ചെയ്യാം . ഇപ്പോൾ ബുക്കിംഗിനായി തുക ചെലവഴിക്കേണ്ടതില്ല. അതായത് പണമൊന്നും ചെലവാക്കാതെ നിങ്ങൾക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് ഇത് ബുക്ക് ചെയ്യാൻ കഴിയും. സ്റ്റാർ ഇ-സ്‍കൂട്ടറിന് 1.10 ലക്ഷം മുതൽ 1.30 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുമ്പോൾ, പുതിയ LML സ്റ്റാർ ഒല എസ്1, ബജാജ് ചേതക്ക്, ടിവിഎസ് ഐക്യൂബ് എന്നിവയെ നേരിടും. 

എൽഎംഎൽ മൂൺഷോട്ട് ബൈക്ക്
ഹൈപ്പർ മോഡിൽ വരുന്ന മൂൺഷോട്ട് ബൈക്കും കമ്പനി പുറത്തിറക്കും. മൂൺഷോട്ടിനെക്കുറിച്ചുള്ള പൂർണ്ണമായ വിശദാംശങ്ങൾ എൽഎംഎൽ നൽകിയിട്ടില്ല. എന്നിരുന്നാലും, പോർട്ടബിൾ ബാറ്ററി, ഫ്ലൈ-ബൈ-വയർ ടെക്നോളജി, പെഡൽ അസിസ്റ്റ് എന്നിവയുമായി ഇവി വരുമെന്ന് കമ്പനി സ്ഥിരീകരിച്ചു. എൽഎംഎൽ ഓറിയോണിനെക്കുറിച്ച് പറയുമ്പോൾ, ഇത് ഒരു ഇലക്ട്രിക് 'ഹൈപ്പർബൈക്ക്' ആണ്. ഇതിൽ IP67-റേറ്റഡ് ബാറ്ററി, ഇൻ-ബിൽറ്റ് ജിപിഎസ് തുടങ്ങിയവയുടെ സൗകര്യം നിങ്ങൾക്ക് ലഭിക്കും.