
ജാപ്പനീസ് (Japanese) വാഹന നിർമാതാക്കളായ ടൊയോട്ട അതിവേഗം വളരുന്ന ഇന്ത്യൻ വാഹന വ്യവസായത്തിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി പുതിയ മോഡലുകളുടെ വിപുലമായ ശ്രേണി ഒരുക്കുന്നതിന്‍റെ തിരിക്കിലാണ്. നിരവധി വാഹന മോഡലുകളാണ് കമ്പനിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. D22 എന്ന രഹസ്യനാമമുള്ള ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയും 560B എന്ന രഹസ്യനാമമുള്ള പുതിയ സി-സെഗ്‌മെന്റ് MPV ഉം ഉൾപ്പെടെ രണ്ട് പുതിയ മോഡലുകൾ കമ്പനി വികസിപ്പിക്കുന്നുണ്ട്. ഇതാ, വരാനിരിക്കുന്ന ടൊയോട്ട D22 മിഡ്-സൈസ് എസ്‌യുവിയെക്കുറിച്ചുള്ള അഞ്ച് കാര്യങ്ങള്‍ അറിയാം
സുസുക്കി-ടൊയോട്ട സംയുക്തമായി വികസിപ്പിച്ചത്
സുസുക്കിയും ടൊയോട്ടയും സംയുക്തമായാണ് പുതിയ മോഡൽ വികസിപ്പിക്കുക. മുമ്പ് ടൊയോട്ട രാജ്യത്ത് റീ-ബാഡ്‍ജ് ചെയ്‍ത മാരുതി കാറുകൾ പുറത്തിറക്കിയതുപോലെ, പൂർണ്ണമായും പുതുതായി വികസിപ്പിച്ച ആദ്യത്തെ മോഡലായിരിക്കും ഇത്. എസ്‌യുവിയുടെ വ്യത്യസ്‍ത രൂപത്തിലുള്ള രണ്ട് പതിപ്പുകൾ ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിക്കും. ഒന്ന് ടൊയോട്ടയ്ക്കും മറ്റൊന്ന് എംഎസ്‌ഐഎല്ലിനും. വൈഎഫ്‌ജി എന്ന കോഡ്‌നാമത്തിലാണ് വാഹനം വികസിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദീപാവലിക്ക് ലോഞ്ച്
പുതിയ D22 മിഡ്-സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈനിൽ ടൊയോട്ട ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും, എസ്‌യുവി ഉത്സവ സീസണിൽ , അതായത് ദീപാവലി സമയത്ത് എത്തുമെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. പുതിയ മോഡൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, വിഡബ്ല്യു ടൈഗൺ, സ്കോഡ കുഷാക്ക്, എംജി ആസ്റ്റർ എന്നിവയ്ക്ക് എതിരാളിയാകും.
അടിസ്ഥാനം DNGA പ്ലാറ്റ്ഫോം
പുതിയ ടൊയോട്ട D22 മിഡ്-സൈസ് എസ്‌യുവി ബ്രാൻഡിന്റെ ഗ്ലോബൽ ഡിഎൻജിഎ (ഡൈഹാറ്റ്‌സു ന്യൂ ജനറേഷൻ ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ഈ പ്ലാറ്റ്‌ഫോം നിലവിൽ ടൊയോട്ട റൈസ് സബ്‌കോംപാക്റ്റ് എസ്‌യുവിക്കും പുതിയ തലമുറ അവാൻസ എംപിവിക്കും അടിവരയിടുന്നു. പുതിയ ടൊയോട്ട 560 ബി എംപിവിയും ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടൊയോട്ടയുടെ ബിദാദി പ്ലാന്റിൽ ഉൽപ്പാദിപ്പിക്കും
പുതിയ ടൊയോട്ട D22, മാരുതി YFG മിഡ്-സൈസ് എസ്‌യുവികൾ എന്നിവ ടൊയോട്ടയുടെ ബിഡാഡി പ്ലാന്റിൽ നിർമ്മിക്കും. ഈ പ്ലാന്റ് ഈ എസ്‌യുവിയുടെ ആഭ്യന്തര, കയറ്റുമതി വിപണികൾക്ക് ഒരു പ്രൊഡക്ഷൻ ഹബ്ബായി വർത്തിക്കും. മുമ്പ് ടൊയോട്ട യാരിസ് സെഡാൻ വികസിപ്പിക്കാൻ ഉപയോഗിച്ച അതേ പ്രൊഡക്ഷൻ യൂണിറ്റിലാണ് പുതിയ മോഡലും നിർമ്മിക്കുന്നത്.
ഹൈബ്രിഡ് പവർട്രെയിൻ
പുതിയ ടൊയോട്ട D22 മിഡ്-സൈസ് എസ്‌യുവി ടൊയോട്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്. ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരിച്ച മോഡൽ അതിന്റെ ഉൽപാദനത്തിന്റെ മൂന്നിലൊന്ന് വരും എന്ന് സുസുക്കി - ടൊയോട്ട കൂട്ടുകെട്ട് വിശ്വസിക്കുന്നു. ആന്തരിക ജ്വലന എഞ്ചിൻ ഉള്ള ഒരു ഇലക്ട്രിക് മോട്ടോർ ഇത് വാഗ്‍ദാനം ചെയ്യും. എസ്‌യുവിയിൽ പെട്രോൾ എഞ്ചിനും ഉണ്ട്. അത് ഒന്നുകിൽ 1.5 എൽ എൻഎ പെട്രോൾ അല്ലെങ്കിൽ 1.4 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ ആകാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
Source : India car News
ഒരുലക്ഷം വില്‍പ്പന പിന്നിട്ട് ടൊയോട്ട ഗ്ലാൻസയും അർബൻ ക്രൂയിസറും
ടൊയോട്ടയുടെ മാരുതി റീ ബാഡ്‍ജ് പതിപ്പുകളായ ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നീ കാറുകൾ ഒരുമിച്ച് ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ചു. മാരുതിയില്‍ നിന്നുള്ള റീ ബാഡ്‍ജ് പകതിപ്പുകളായ ഈ രണ്ട് കാറുകളും ആദ്യമായി 2019 ന്റെ രണ്ടാം പകുതിയിൽ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ മോഡലുകൾക്ക് ടൊയോട്ട ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന ഡിമാൻഡ് ലഭിച്ചു.
ഗ്ലാൻസയ്ക്ക് 65,000 യൂണിറ്റ് വിൽപ്പനയും അർബൻ ക്രൂയിസർ 35,000 യൂണിറ്റിലധികം മൊത്തവ്യാപാരവും രേഖപ്പെടുത്തി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായി ടൊയോട്ട വാങ്ങുന്നവര്‍ക്ക് ഇടയിൽ 66 ശതമാനം പേർക്ക്, പ്രത്യേകിച്ച് ടയർ II & III വിപണികളിൽ, ഗ്ലാൻസയും അർബൻ ക്രൂയിസറും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
എക്സ്പ്രസ് മെയിന്റനൻസ് 60 (EM60), Q സേവനം, എക്സ്റ്റൻഡഡ് വാറന്റി & സർവീസ് പാക്കേജുകൾ (SMILES) എന്നിങ്ങനെ പ്രത്യേകം രൂപകല്പന ചെയ്ത മൂല്യവർദ്ധിത സേവന പരിപാടികളോടെയാണ് ഈ മോഡലുകൾ രാജ്യത്ത് വാഗ‍്ദാനം ചെയ്യുന്നത്. ഗ്ലാസ മാരുതി ബലേനോയുടെയും അർബൻ ക്രൂയിസർ വിറ്റാര ബ്രെസയുടെയും റീബ്രാൻഡഡ് പതിപ്പുകളാണ്.
“ഉയർന്ന ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനുള്ള അശ്രാന്ത പരിശ്രമത്തിൽ ടൊയോട്ട വളരെ അഭിമാനിക്കുന്നു, ഈ നാഴികക്കല്ല് അതിന്റെ തെളിവാണ്. മികച്ച ഉടമസ്ഥാവകാശ അനുഭവം, അസാധാരണമായ വിൽപ്പന, വിൽപ്പനാനന്തര സേവനങ്ങൾ തുടങ്ങിയവ ടൊയോട്ട നല്‍കുന്നു.." ഗ്ലാൻസയുടെയും അർബൻ ക്രൂയിസറിന്റെയും വിജയത്തെക്കുറിച്ച് ടികെഎം സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു,
ഗ്ലാൻസയും അർബൻ ക്രൂയിസറും വർഷങ്ങളായി അഭൂതപൂർവമായ വിജയത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, 2020-ലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്ലാന്‍സ 25 ശതമാനത്തില്‍ അധികം വളർച്ച രേഖപ്പെടുത്തി. യുവാക്കളായ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ ഒരു നിശ്ചിത ബാലൻസ് നേടുന്നതിന് സഹായിച്ച ഈ രണ്ട് മോഡലുകൾക്കും നന്ദി പറയുന്നതായും കമ്പനി വ്യക്തമാക്കുന്നു.