അരലക്ഷത്തിലേറെ വിലക്കിഴിവ്, വമ്പന്‍ ഓഫറുകളുമായി ഹോണ്ട കാര്‍സ്

Web Desk   | Asianet News
Published : Oct 09, 2021, 01:29 PM IST
അരലക്ഷത്തിലേറെ വിലക്കിഴിവ്, വമ്പന്‍ ഓഫറുകളുമായി ഹോണ്ട കാര്‍സ്

Synopsis

53,500 രൂപയുടെ വരവ് കിഴിവുകളാണ്  'ഗ്രേറ്റ്​ ഹോണ്ട ഫെസ്​റ്റ്' എന്ന പേരിലുള്ള ഓഫറില്‍ കമ്പനി വാഗ്‍ദാനം ചെയ്‍തിരിക്കുന്നതെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ഇന്ത്യയിലെ തങ്ങളുടെ വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് (Honda Cars). 53,500 രൂപയുടെ വരവ് കിഴിവുകളാണ്  'ഗ്രേറ്റ്​ ഹോണ്ട ഫെസ്​റ്റ്' (Great Honda Fest) എന്ന പേരിലുള്ള ഓഫറില്‍ കമ്പനി വാഗ്‍ദാനം ചെയ്‍തിരിക്കുന്നതെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ക്യാഷ് ആനുകൂല്യങ്ങൾ, സൗജന്യ ആക്‌സസ്സറിൾ, എക്സ്ചേഞ്ച്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ നൽകുക. തിരഞ്ഞെടുക്കുന്ന മോഡലിനെ ആശ്രയിച്ച് 18,000 മുതൽ 53,500 രൂപവരെ ലാഭിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക്​ 53,500 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ വകഭേദങ്ങളിലും ഇളവുകൾ ഉണ്ടാകും. 20,000 രൂപ വരെ ക്യാഷ് ഡിസ്​കൗണ്ട്, അല്ലെങ്കിൽ 21,500 രൂപയുടെ സൗജന്യ ആക്​സസറികൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, 10,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്​കൗണ്ടുകളും സിറ്റിക്ക്​ നൽകുന്നുണ്ട്​. നിലവിലുള്ള ഹോണ്ട ഉടമകൾക്ക് 14,000 രൂപ വരെ കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കും.

ഹോണ്ട ജാസിൽ 46,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.15,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങൾ അല്ലെങ്കിൽ 18,000 രൂപ വരെയുള്ള സൗജന്യ ആക്‌സസറികൾ ജാസിൽ പ്രഖ്യാപിച്ചിട്ടുണ്ട്​. അധിക ആനുകൂല്യങ്ങളിൽ 10,000 രൂപ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ആനുകൂല്യങ്ങളും 4,000 രൂപയും ഉൾപ്പെടുന്നു. സിറ്റി പോലെ, നിലവിലുള്ള ഹോണ്ട ഉടമകൾക്ക് 14,000 രൂപ വരെ അധിക ആനുകൂല്യങ്ങൾ ലഭിക്കും. ഡബ്ല്യു ആർ.വിയിൽ 40,150 രൂപ വരേയും അമേസിൽ 18,000 രൂപ വരേയും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ഒക്ടോബറിലാവും ആനുകൂല്യങ്ങൾ നിലനിൽക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.  

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ