"പണി പാളീന്നാ തോന്നുന്നേ.." അപ്രതീക്ഷിതമായി ഈ ബൈക്കുകളുടെ ഹാൻഡില്‍ ബാര്‍ ഒടിഞ്ഞേക്കാം!

Published : Oct 23, 2022, 10:22 AM IST
"പണി പാളീന്നാ തോന്നുന്നേ.." അപ്രതീക്ഷിതമായി ഈ ബൈക്കുകളുടെ ഹാൻഡില്‍ ബാര്‍ ഒടിഞ്ഞേക്കാം!

Synopsis

 2021 ഡിസംബർ 6 നും 2022 സെപ്റ്റംബർ 9 നും ഇടയിൽ നിർമ്മിച്ച ബൈക്കുകളെയാണ് ഇതുവരെ തിരിച്ചുവിളിച്ചത്. ആകെ 1100 യൂണിറ്റുകളാണ് ഇതുവരെ ഈ പ്രശ്‍നം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 

ചില സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാൻഡായ ഹാർലി-ഡേവിഡ്സൺ നൈറ്റ്സ്റ്റർ ശ്രേണിയെ തിരിച്ചുവിളിച്ചു . ഹാൻഡിൽ ബാർ അപ്രതീക്ഷിതമായി പൊട്ടുന്നതിനെത്തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കൻ വിപണിയിൽ വിറ്റ മോഡലുകളെയാണ് തിരിച്ചുവിളിച്ചത്. 2021 ഡിസംബർ 6 നും 2022 സെപ്റ്റംബർ ഒമ്പതിനും ഇടയിൽ നിർമ്മിച്ച ബൈക്കുകളെയാണ് ഇതുവരെ തിരിച്ചുവിളിച്ചത്. ആകെ 1100 യൂണിറ്റുകളാണ് ഇതുവരെ ഈ പ്രശ്‍നം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 

ഈ ബൈക്കുകളിൽ ഹാൻഡിൽ ബാറുകൾ തകരാറിലായ പ്രശ്‍നം കണ്ടെത്തിയിട്ടുണ്ട്. യുഎസിലെ ഉപഭോക്താവിന്റെ ബൈക്കുകളിലൊന്നിൽ നിന്നാണ് ഈ പ്രശ്നം പ്രധാനമായും ഉടലെടുത്തത്. ഇടത് ഹാൻഡിൽ തകർന്നു. പിന്നീട് നടത്തിയ പരിശോധനയിൽ, ഹാർലി-ഡേവിഡ്സൺ ഈ മോഡലുകളില്‍ ഒരു വെൽഡ് ഗുണനിലവാര പ്രശ്‌നം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കമ്പനി നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷന് നൽകിയ റിപ്പോർട്ട് അനുസരിച്ച്, ഹാൻഡിൽബാർ ഒരു സബ് കോൺട്രാക്റ്റ് ഘടകമാണെന്ന് ഹാർലി പറയുന്നു. വിയറ്റ്നാമിലെ നിൻ യെൻ സിറ്റിയിലെ വിയറ്റ്നാം പ്രിസിഷൻ ഇൻഡസ്ട്രിയൽ നമ്പർ 1 കമ്പനിയാണ് ഇത് നിർമ്മിച്ചത്.

വില ഒരുലക്ഷത്തില്‍ താഴെ, കൊതിപ്പിക്കും മൈലേജ്; ഇതാ ചില ടൂ വീലറുകള്‍!

നിലവിൽ, യുഎസ് വിപണിയിൽ മാത്രമാണ് ഈ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യയില്‍ വിൽക്കുന്ന ബൈക്കുകളെ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മിൽവാക്കി ബൈക്ക് നിർമ്മാതാവിന്റെ ഇന്ത്യൻ വിഭാഗം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹാർലി-ഡേവിഡ്‌സൺ 14.99 ലക്ഷം രൂപ ദില്ലി എക്സ്-ഷോറൂം വിലയില്‍ ഈ ഓഗസ്റ്റിൽ ആണ് നൈറ്റ്സ്റ്ററിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. 

ഇതിന് 975 സിസി റേറ്റുചെയ്‍ത 60-ഡിഗ്രി വി-ട്വിൻ മോട്ടോർ ലഭിക്കുന്നു. ഇത് 7,500 ആർപിഎമ്മിൽ 90 എച്ച്പിയും 5,750 ആർപിഎമ്മിൽ 95 എൻഎമ്മും ഉത്പാദിപ്പിക്കും. DOHC എഞ്ചിൻ സ്‌പോർട്‌സ്‌റ്റർ എസ്, പാൻ അമേരിക്ക എന്നിവയ്ക്ക് സമാനമായ ഒരു വേരിയബിൾ വാൽവ് ടൈമിംഗ് സിസ്റ്റം അവതരിപ്പിക്കുന്നു.  ഇത് ഇൻടേക്ക് വാൽവുകളിൽ മാത്രമേ പ്രവർത്തിക്കൂ, അതേസമയം വലിയ എഞ്ചിൻ എക്‌സ്‌ഹോസ്റ്റ് വാൽവുകളിലും ഉണ്ട്.  സ്പെസിഫിക്കേഷനുകളും വിലനിർണ്ണയവും അനുസരിച്ച് സിംഗിൾ സീറ്റർ സ്പോർട്സ്സ്റ്റർ എസ്സിന് കൂടുതൽ താങ്ങാവുന്നതും പ്രായോഗികവുമായ ബദലായ നൈറ്റ്സ്റ്റർ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. വിവിഡ് ബ്ലാക്ക്, ഗൺഷിപ്പ് ഗ്രേ, റെഡ്‌ലൈൻ റെഡ് എന്നിവയാണവ. 

മുന്നിലെ സസ്‌പെൻഷൻ 41 എംഎം ഷോവ ടെലിസ്‌കോപ്പിക് ഫോർക്കും ഇരട്ട ഷോക്ക് അബ്‌സോർബറുകളുമാണ്. പിന്നിൽ ഇരട്ട ഔട്ട്‌ബോർഡും കോയിൽ സ്പ്രിംഗുകളുള്ള എമൽഷൻ ടെക്‌നോളജി ഷോക്ക് അബ്‌സോർബറുകളും ലഭിക്കുന്നു. 320 എംഎം ഫ്രണ്ട് ഡിസ്‌കും നാല് പിസ്റ്റൺ കാലിപ്പറും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള ഫ്ലോട്ടിംഗ് ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നു. എഞ്ചിൻ, ബ്രേക്കുകൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്ന നിരവധി ഇലക്ട്രിക് റൈഡിംഗ് എയ്ഡുകളും മൂന്ന് റൈഡിംഗ് മോഡുകളും നൈറ്റ്സ്റ്ററിന് ലഭിക്കുന്നു. 

സ്‍പോര്‍ട്ടി ബൈക്കില്‍ മോഹമുണ്ടോ? ഇതാ കൊക്കിലൊതുങ്ങുന്ന ചില മോഡലുകള്‍!

ഒരു യഥാർത്ഥ ഹാർലിയെപ്പോലെ, നൈറ്റ്‌സ്റ്ററും 705 എംഎം സീറ്റ് ഉയരത്തിൽ വളരെ താഴ്ന്നാണ് ഓടുന്നത്. സീറ്റ് ഉയരം കുറവായതിനാൽ നൈറ്റ്സ്റ്ററിന് ഗ്രൗണ്ട് ക്ലിയറൻസ് 110 എംഎം മാത്രമാണ്. മുൻവശത്ത് 19 ഇഞ്ച് വീലുകളും പിന്നിൽ 16 ഇഞ്ച് വീലുകളുമാണ് നൽകിയിരിക്കുന്നത്. സ്‌പോർട്‌സ്‌റ്ററിന് സമാനമായ 11.7 ലിറ്ററാണ് ഇന്ധനടാങ്കിന്റെ റേറ്റിംഗ്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം