Hero MotoCorp : ഹീറോ കൊളാബ്‍സിന്‍റെ ആറാം പതിപ്പ് പുറത്തിറക്കി ഹീറോ മോട്ടോകോർപ്പ്

Published : Apr 01, 2022, 02:44 PM ISTUpdated : Apr 01, 2022, 03:49 PM IST
Hero MotoCorp : ഹീറോ കൊളാബ്‍സിന്‍റെ ആറാം പതിപ്പ് പുറത്തിറക്കി ഹീറോ മോട്ടോകോർപ്പ്

Synopsis

'ക്രിയേറ്റ് ചെയ്യുക, സഹകരിക്കുക' എന്ന ദൗത്യവുമായിട്ടാണ് ചലഞ്ച് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ലോകത്തെ ഏറ്റവും വലിയ മോട്ടോർസൈക്കിള്‍ സ്‌കൂട്ടര്‍ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് (Hero MotoCorp) മുൻനിര ക്രൗഡ് സോഴ്‌സിംഗ് പ്ലാറ്റ്‌ഫോമായ ഹീറോ കൊളാബിന്റെ (Hero CoLabs) ആറാം പതിപ്പ്  പ്രഖ്യാപിച്ചു.  'ക്രിയേറ്റ് ചെയ്യുക, സഹകരിക്കുക' എന്ന ദൗത്യവുമായിട്ടാണ് ചലഞ്ച് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

സ്വിച്ചിട്ടാല്‍ നിറം മാറും, അദ്ഭുത കാറുമായി ബിഎംഡബ്ല്യു

ഡിസൈൻ ചലഞ്ച് 3.0’ രണ്ട് വിഭാഗങ്ങളിലായാണ് നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്നവർക്ക് ഗ്രാഫിക്‌സും ലിവറിയും ഡിസൈൻ ചെയ്യാൻ പ്ലഷർ+, ഡെസ്റ്റിനി 125 എന്നീ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കും. അല്ലെങ്കിൽ പ്ലെഷർ+, ഡെസ്റ്റിനി 125 എന്നിവയ്‌ക്കായി ഒരു ഹീറോ ടി-ഷർട്ട് രൂപകൽപ്പന ചെയ്യണം .ഈ വെല്ലുവിളികളിൽ ഒന്നിൽ അല്ലെങ്കിൽ രണ്ടിലും പങ്കെടുക്കാം. ഇന്ത്യയില്‍ ഉടനീളമുള്ള പങ്കാളികൾക്ക് വേണ്ടി ചലഞ്ച് തുറന്നിരിക്കും. താല്പര്യമുള്ള വ്യക്തികൾക്ക് ദി ഹീറോ കോളബ്സ് വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യാനും അവരുടെ എൻട്രികൾ സമർപ്പിക്കാനും  കഴിയും. എൻട്രി സമർപ്പിക്കേണ്ട അവസാന തീയതി 2022 ഏപ്രിൽ 24 ആണ്. 

Hero Vida : ഹീറോ മോട്ടോകോർപ്പ് വിഡ ഇലക്ട്രിക് ബ്രാൻഡ് പ്രഖ്യാപിച്ചു

ചലഞ്ചിന്റെ സമ്മാനം വിജയിയുടെ ഇഷ്‍ടപ്രകാരം ഒരു പുതിയ പ്ലഷർ+ അല്ലെങ്കിൽ ഡെസ്റ്റിനി 125 സ്‍കൂട്ടർ എന്നിങ്ങനെ ആയിരിക്കും. ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പുകൾക്ക് ആമസോൺ പേ വഴി യഥാക്രമം 20,000 രൂപ, 10,000 രൂപ എന്നീ വൌച്ചേഴ്‌സ് ലഭിക്കും.  രണ്ട് ചലഞ്ച്കൾക്കും വെവ്വേറെ വിജയികളെ തിരഞ്ഞെടുക്കും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുതിയ ഹീറോ ഡെസ്റ്റിനി എക്സ്ടെക് പുറത്തിറങ്ങി; വില 79,990 രൂപയിൽ

ഹീറോ മോട്ടോകോര്‍പ് (Hero MotoCorp) ഡെസ്റ്റിനി 125ന്‍റെ പുതിയ എക്‌സ്‌ടെക്ക് (Xtec) വേരിയന്‍റ് ഇന്ത്യയിൽ അവതരിപ്പിച്ചു. 79,990 രൂപയില്‍ (എക്സ്-ഷോറൂം, ദില്ലി) ആരംഭിക്കുന്ന വിലകളിലാണ് വാഹനം എത്തുന്നത് എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മിററുകൾ, ഹാൻഡിൽബാർ കൗൾ തുടങ്ങിയ ചില മേഖലകളിൽ ക്രോം ഹൈലൈറ്റുകളുടെ സാന്നിധ്യമുള്ള പുതിയ എക്‌സ്‌ടെക്ക്  ട്രിം അടിസ്ഥാന മോഡലിനേക്കാൾ പ്രീമിയമായി കാണപ്പെടുന്നു. 'XTEC' ബാഡ്‌ജിംഗ്, ഡ്യുവൽ-ടോൺ സീറ്റ്, നിറമുള്ള അകത്തെ പാനലുകൾ എന്നിവ ഇതിന്റെ വിഷ്വൽ ആകർഷണം വർദ്ധിപ്പിക്കുന്ന മറ്റ് ഡിസൈന്‍ സവിശേഷതകൾ ഉൾപ്പെടുന്നു.

 ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ

പുതിയ ഡെസ്റ്റിനി എക്‌സ്‌ടെക്കിന് എൽഇഡി ഹെഡ്‌ലൈറ്റ് പോലുള്ള രണ്ട് അധിക സവിശേഷതകളും ലഭിക്കുന്നു. സുസുക്കി ആക്സസ് 125 പോലെയുള്ള എതിരാളികൾക്ക് സമാനമായി , ഇത് ഇപ്പോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്നു. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ റൈഡറുടെ സ്‍മാർട്ട്ഫോണുമായി ജോടിയാക്കുകയും ഇൻകമിംഗ് കോളുകൾ, മിസ്ഡ് കോളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള അലേർട്ടുകൾ നൽകുകയും ചെയ്യുന്നു. ഒരു യുഎസ്ബി ചാർജറും ഇപ്പോൾ പാക്കേജിന്റെ ഭാഗമാണ്.

മികച്ച ഡ്രൈവിംഗ് അനുഭവത്തിന് ഡിജിറ്റൽ ആർട്ട് മോഡുമായി ബിഎംഡബ്ല്യു 

സൂപ്പർ സ്‌പ്ലെൻഡർ ബിഎസ് 6-ന് 2020-ൽ ചേസിസിൽ മാറ്റങ്ങൾ വരുത്തി. പുതിയ മോഡലും അതേ അടിസ്ഥനങ്ങൾ നിലനിർത്തുന്നു. മോട്ടോർസൈക്കിളിൽ ഡയമണ്ട് ഫ്രെയിം ഉപയോഗിക്കുന്നു, അത് മെച്ചപ്പെട്ട റൈഡിംഗ് അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫീച്ചർ ലിസ്റ്റിൽ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജർ, ഐഡില്‍ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം എന്നിവയും ഉൾപ്പെടുന്നു.

രണ്ട് വേരിയന്റുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. ഡ്രം ബ്രേക്ക് വേരിയന്റ് 74,700 രൂപയും ഡിസ്‍ക് പതിപ്പിന് 78,600 രൂപയും ആണ് വില. ഇരു വിലകളും ദില്ലി എക്സ്-ഷോറൂം വിലകള്‍ ആണ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം