Honda CSD : ഹോണ്ട ഹൈനസ് സിബി350, സിബി350ആര്‍എസ് മോഡലുകള്‍ ഇനി ഡിഫന്‍സ് കാന്‍റീനുകളിലും

Web Desk   | Asianet News
Published : Feb 17, 2022, 05:21 PM IST
Honda CSD : ഹോണ്ട ഹൈനസ് സിബി350, സിബി350ആര്‍എസ് മോഡലുകള്‍ ഇനി ഡിഫന്‍സ് കാന്‍റീനുകളിലും

Synopsis

ഹോണ്ട ബിഗ് വിങ് ഉല്‍പ്പന്ന ശ്രേണിയില്‍ നിന്നുള്ള ഈ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളുകള്‍ ആദ്യമായാണ് 35 സിഎസ്‍ഡി ഡിപ്പോകളില്‍ ലഭ്യമാക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യയുടെ (Honda Motorcycles And Scooter India) ഹൈനസ് സിബി350 ( Honda Hness CB350), സിബി350ആര്‍എസ് (CB350RS) എന്നീ മോഡലുകള്‍ ഇനി കാന്‍റീന്‍ സ്റ്റോര്‍ ഡിപാര്‍ട്ട്മെന്‍റുകളിലും (സിഎസ്‍ഡി) ലഭ്യമാകും. ഹോണ്ട ബിഗ് വിങ് ഉല്‍പ്പന്ന ശ്രേണിയില്‍ നിന്നുള്ള ഈ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളുകള്‍ ആദ്യമായാണ് 35 സിഎസ്‍ഡി ഡിപ്പോകളില്‍ ലഭ്യമാക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

ഇന്ത്യന്‍ ഡിഫന്‍സുമായി ഹോണ്ട ടൂ വീലേഴ്‍സിന് ഏറെ കാലത്തെ ബന്ധമുണ്ടെന്നും നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സര്‍വീസുമായി അവരെ സേവിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ബിഗ്വിങ് മോട്ടോര്‍സൈക്കിളുകളായ ഹൈനസ് സിബി350, സിബി350ആര്‍എസ് എന്നീ മോഡലുകള്‍ ഇന്ത്യയിലെ സിഎസ്‍ഡി ശൃംഖലകളില്‍ ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഡിഫന്‍സ് സ്റ്റാഫുകള്‍ക്ക് സൗകര്യപ്രദമായ സിഎസ്ഡി അംഗീകരിച്ച പ്രത്യേക വിലകളിലായിരിക്കും ലഭ്യമാകുക എന്നും അദ്ദേഹം വ്യക്തമാക്കി. 

ഹോണ്ട CBR150R ഡിസൈൻ പേറ്റന്‍റ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്‍തു

സൗകര്യപ്രദവും തടസങ്ങളില്ലാത്ത വാങ്ങുന്നതിന് ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കമ്പനി വെബ്‍സൈറ്റില്‍ നിന്ന് ലോഗിന്‍ ചെയ്‍ത് രജിസ്റ്റര്‍ ചെയ്‍ത് ഇഷ്‍ടമുള്ള മോഡലും ഡീലറെയും തെരഞ്ഞെടുക്കാം. ഡീലറുടെ പക്കല്‍ ലഭ്യത ഉറപ്പായാല്‍ വേണ്ട രേഖകള്‍ (കാന്‍റീന്‍ കാര്‍ഡ്, കെവൈസി, പേയ്മെന്‍റ് വിവരങ്ങള്‍ തുടങ്ങിയവ) അപ്ലോഡ് ചെയ്‍താല്‍ ലോക്കല്‍ സപ്ലൈ ഓര്‍ഡറിന്‍റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാകും.

ഹോണ്ട ഹൈനസ് സിബി350യുടെ ഡിഎല്‍എക്സ് വേരിയന്‍റിന്‍റെ സിഎസ്ഡി വില 1,70,580 രൂപയും,  ഡിഎല്‍എക്സ് പ്രോയ്ക്ക് 1,74,923 രൂപയും,  ഹോണ്ട സിബി350ആര്‍എസ് റേഡിയന്‍റ് റെഡ് മെറ്റാലിക് (മോണോടോണ്‍) വേരിയന്‍റിന് 1,74,923 രൂപയും,  കറുപ്പിനൊപ്പം പേള്‍ സ്പോര്‍ട്‍സ് മഞ്ഞ (ഡ്യുവല്‍ ടോണ്‍) വേരിയന്‍റിന് 1,75,469 രൂപയുമാണ് വില. ഈ വിലകള്‍ ദില്ലി എക്സ്-ഷോറൂം വിലകളാണ്. 

ഹോണ്ട CB500X-ന്റെ വില ഒരു ലക്ഷം രൂപ കുറച്ചു

ജാപ്പനീസ് (Japanese) ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യ (Honda India) CB500X അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ വില 1.09 ലക്ഷം രൂപ കുറച്ചതായി റിപ്പോര്‍ട്ട്. CB500X ന് കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യുമ്പോൾ 6.88 ലക്ഷം രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 5.79 ലക്ഷം രൂപയാണ് മുംബൈയിലെ വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

CB500Xനെ 2021 മാര്‍ച്ചിലാണ് ഹോണ്ട അവതരിപ്പിക്കുന്നത്. ഹെഡ് ലാമ്പും ടെയില്‍ ലാമ്പും എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കോംപാക്റ്റ് സിഗ്നല്‍ ഇന്‍ഡിക്കേറ്ററുകളും ക്ലിയര്‍ സ്‌ക്രീന്‍ ടെയില്‍ ലാമ്പും സിബി500എക്സിന് സ്പോര്‍ട്ടി ലുക്ക് തരുന്നു. വജ്രാകൃതിയിലുള്ള സ്റ്റീല്‍ ട്യൂബ് മെയിന്‍ ഫ്രെയിം നാലു മൗണ്ടുകളിലൂടെ എന്‍ജിനോട് യോജിക്കുന്നു. ഇത് കരുത്തുറ്റ അടിത്തറയും റൈഡിങ്ങും മികച്ചതുമാക്കുന്നു. 181എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ്. ഏറ്റവും ഭാരം കൂടിയ ഭാഗം മധ്യത്തിലാക്കി സിബി500എക്സ് റൈഡര്‍ക്ക് മികച്ച നിയന്ത്രണം നല്‍കുന്നു.

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

ലോംങ് സ്ട്രോക്ക് 41എംഎം ഫ്രണ്ട് സസ്പെന്‍ഷന്‍ മോട്ടോര്‍സൈക്കിള്‍ റൈഡിങ് മികവ് ഉയര്‍ത്തുന്നു.മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമുളള കരുത്തുറ്റ, എന്നാല്‍ ഭാരം കുറഞ്ഞ മള്‍ട്ടി-സ്പോക്ക് കാസ്റ്റ് അലുമിനിയം വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ദീര്‍ഘ ദൂര യാത്രകള്‍ക്കും നിത്യേനയുള്ള ആവശ്യങ്ങള്‍ക്കും യോജിക്കുന്ന തരത്തിലാണ് റൈഡിങ് പൊസിഷന്‍. വീതി കുറഞ്ഞ സീറ്റുകള്‍ക്ക് 830എംഎം ഉയരമുണ്ട്.

എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ , ഇഗ്‌നീഷന്‍ സെക്യൂരിറ്റി സിസ്റ്റം, എല്‍സിഡി ഡിസ്പ്ലേ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, എബിഎസ് ഡ്യൂവല്‍ ചാനല്‍ ബ്രേക്ക് തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്. എട്ട് വാല്‍വ് ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തു പകരുന്നത്. 8500ആര്‍പിഎമ്മില്‍ 35 കിലോവാട്ടും 6500 ആര്‍പിഎമ്മില്‍ 43.2എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇത് സിബി500എക്സിനെ സിറ്റി റൈഡിങ്ങിനും പരുക്കന്‍ യാത്രകള്‍ക്കും അനുയോജ്യമായ മികച്ച മോട്ടോര്‍സൈക്കിളാക്കി മാറ്റുന്നു.

2022 ഹോണ്ട CBR650R പുറത്തിറങ്ങി, വില 9.35 ലക്ഷം

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ