പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റുമായി ഹസ്ഖ് വര്‍ണ

By Web TeamFirst Published May 8, 2021, 4:39 PM IST
Highlights

വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് പതിപ്പിന്  വെക്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത് 

സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ് വാര്‍ണ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മാണ് ഹസ്‌ക്‌വാര്‍ണയുടെ മാതൃ കമ്പനി.  ഇ-പിലെന്‍ മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുമായാണ് ഹസ്ഖ് വര്‍ണ  ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് എത്തിയത്. ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റിനെയും ലോകവിപണിക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹസ്ഖ് വര്‍ണ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് പതിപ്പിന്  വെക്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത് .  ‘വ്യക്തിഗത നഗര ഗതാഗതത്തിന്റെ ഭാവി വര്‍ത്തമാനത്തിലേക്ക് കൊണ്ടുവരുന്ന പരിസ്ഥിതി സൗഹൃദ വാഗ്ദാനമാണിതെന്നാണ് ഹസ്ഖി അവകാശപ്പെടുന്നത്. വെക്ടര്‍ ഇവി സ്‌കൂട്ടറിന് 45 കിലോമീറ്റര്‍ ടോപ്പ് സ്പീഡും ഫുള്‍ ചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂര പരിധി വരെ യാത്ര ചെയ്യാനുമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!