21,000 ബുക്കിംഗ് നേടി ഹ്യുണ്ടായി ക്രെറ്റ

By Web TeamFirst Published May 18, 2020, 5:00 PM IST
Highlights

പുറത്തിറങ്ങി രണ്ട് മാസം പിന്നിടുമ്പോഴേക്കും 21,000 ബുക്കിംഗ് നേടി ഹ്യുണ്ടായി ക്രെറ്റ.

പുറത്തിറങ്ങി രണ്ട് മാസം പിന്നിടുമ്പോഴേക്കും 21,000 ബുക്കിംഗ് നേടി ഹ്യുണ്ടായി ക്രെറ്റ. ഹ്യൂണ്ടായിയുടെ ഓൺലൈൻ റീട്ടെയിൽ വെബ്സൈറ്റിലൂടെ ബുക്കിംഗ് നിരന്തരം പ്രവഹിക്കുന്നതോടെ ഓർഡറുകൾ 50 ശതമാനം വർദ്ധിച്ചതായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ തരുൺ ഗാർഗ്  വെളിപ്പെടുത്തി. 

വിപണിയിലെത്തിയിട്ട്  ആയിരത്തിലധികം ഉപഭോക്താക്കൾക്ക് പുതിയ വാഹനം കൈമാറാൻ ഹ്യുണ്ടായ്ക്ക് കഴിഞ്ഞു, 6,000-7,000 യൂണിറ്റ് മോഡലുകൾ ഡീലർഷിപ്പുകളിൽ എത്തിച്ചിട്ടുണ്ട്.  ഷട്ട്ഡൗൺ നടപടികളിൽ ഇളവ് വരുത്തിയതിന് ശേഷം ഡെലിവെറികൾ ആരംഭിക്കും.  ലോഞ്ച് ചെയ്ത സമയത്ത്, എട്ട് ആഴ്ച വരെ വെയ്റ്റിംഗ് പിരീഡ്  കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഹ്യുണ്ടായ് അടുത്തിടെ തമിഴ്‌നാട് നിർമ്മാണ കേന്ദ്രത്തിൽ ഉത്പാദനം പുനരാരംഭിച്ചുവെന്നത്‌  കണക്കിലെടുക്കുമ്പോൾ ഇത് മാറാനും സാധ്യത ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

ക്രെറ്റ അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ 14,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കിയിരുന്നു. മാര്‍ച്ച് 17-ന് പുറത്തിറങ്ങിയ ഈ വാഹനത്തിന്റെ 6700 യൂണിറ്റുകള്‍ ലോക്ക്ഡൗണിന് മുമ്പുതന്നെ വിവിധ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബുക്കിങ്ങുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ കഴിഞ്ഞ് മാത്രമേ വാഹനത്തിന്റെ ഡെലിവറി നടക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇ​ക്കോ, കംഫർട്ട്​, സ്​പോർട്ട്​ എന്നീ മൂന്ന്​ മോഡുകളിൽ ക്രെറ്റ ലഭ്യമാകും. 6 സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ ഇൻറലിജൻറ്​ വാരിയബിൾ ട്രാൻസ്​മിഷൻ, 7 സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ ട്രാൻസിമിഷൻ, 6 സ്​പീഡ്​ മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്​. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ്​ പവറും 25.5 കെ.ജി.എം ടോർക്കും ഉൽപ്പാദിപ്പിക്കും.

പരമാവധി 140 പി.എസ്​ പവറും 24.7 കെ.ജി.എം ടോർക്കുമാണ്​ 1.4 ലിറ്റർ ടർബോ ​പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന്​ പരമാവധി 115 പി.എസ്​ പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന്​ കമ്പനി ഉറപ്പുനൽകുന്നു. ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓ​​ട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ്​ ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓ​ട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ്​ പ്രതീക്ഷിക്കുന്ന മൈലേജ്​. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്​. ഇതിൽനിന്ന്​​ 16.8 കിലോമീറ്റർ മൈലേജ്​ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ്​ പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്​. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന്​ വ്യത്യസ്​ത ഹൃദയങ്ങളുമായാണ്​ 2020 മോഡലിൻറെ വരവ്​​. ആദ്യ തലമുറയിൽനിന്ന്​ ഏറെ വ്യത്യസ്​തമായ ഡിസൈനിങ്ങിലാണ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​. 

പുതു തലമുറ ഹ്യുണ്ടായി ക്രെറ്റയുടെ വലുപ്പം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കോംപാക്റ്റ് എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തിന് മാറ്റമില്ല. രണ്ടാം തലമുറ ക്രെറ്റ കൂടുതല്‍ സ്പോര്‍ട്ടിയാണ്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 17 ഇഞ്ച് അലോയി വീലും ഇതിലുണ്ട്. വെന്യുവിലേതിന്​ സമാനമായ ഗ്രില്ല്​ ക്രേറ്റയിലും ഇടംപിടിച്ചു​. മൂന്ന്​ എൽ.ഇ.ഡികൾ അടങ്ങിയ ഹെഡ്​ലാമ്പും ഡേടൈം റണ്ണിംഗ്​ ലാമ്പുമെല്ലാം മിഴിവേകുന്നു.

വാഹനത്തിന്‍റെ പിന്നിലും കാര്യമായ മാറ്റങ്ങളാണ്​ സംവഭിച്ചത്​. സ്​പ്ലിറ്റ്​ ടെയിൽ ലാംപം നീളത്തിൽപോകുന്ന ബ്രേക്ക്​ ലൈറ്റുമെല്ലാം ഏറെ വ്യത്യസ്​തമാണ്​. ആറ്​ എയർ ബാഗുകളാണ്​ വാഹനത്തിലുള്ളത്​. ഇലക്​ട്രിക്​ സ്​റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്​റ്റ്​ കൺട്രോൾ, കവർച്ചയിൽനിന്ന്​ സംരക്ഷിക്കാനുള്ള അലറാം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇൻറീരിയറിലും ഒരുപാട്​ മാറ്റങ്ങൾ​ കൊണ്ടുവന്നു​. മുൻനിരയിലെ ​വെന്‍റിലേറ്റഡ്​ സീറ്റുകൾ, ഓ​ട്ടോമാറ്റിക്​ എ.സി, ബോസിൻെറ സൗണ്ട്​ സിസ്റ്റം, വയർലെസ്​ റീചാർജിങ്​, പിന്നിലെ യു.എസ്​.ബി ചാർജർ തുടങ്ങിയ നിരവധി സവിശേഷതകൾ വാഹനത്തിലുണ്ട്​. വോയിസ്​ എനാബിൾഡ്​ പനോരമിക്​ സൺറൂഫാണ്​ മറ്റൊരു പ്രത്യേകത. പെട്രോൾ, ഡീസൽ വകഭേദങ്ങളിലായി ഓട്ടമാറ്റിക്ക് മാനുവൽ ഗിയർബോക്സുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം മുതൽ 17.20 ലക്ഷം വരെയാണ്.  

click me!