ക്രെറ്റ തന്നെ ഒന്നാമന്‍

By Web TeamFirst Published Jun 12, 2020, 4:17 PM IST
Highlights

മെയ് മാസം രാജ്യത്ത് കാര്‍ വില്‍പ്പന പുനരാരംഭിച്ചപ്പോള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ എസ്‍യുവി വാഹനമായ 'ക്രെറ്റ' വിപണിയിൽ ഒന്നാമതായി.

മെയ് മാസം രാജ്യത്ത് കാര്‍ വില്‍പ്പന പുനരാരംഭിച്ചപ്പോള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ എസ്‍യുവി വാഹനമായ 'ക്രെറ്റ' വിപണിയിൽ ഒന്നാമതായി. കഴിഞ്ഞ മാസം ക്രെറ്റയുടെ 3,212 യൂണിറ്റുകളാണ് വിറ്റത്. മാരുതിയുടെ എര്‍ട്ടിഗയാണ് 2,353 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്ത്. 2,215 യൂണിറ്റുകളുമായി ഡിസയര്‍ മൂന്നാമതും 1,715 യൂണിറ്റുകളുമായി ബൊലേറോ നാലാമതും 1,617 യൂണിറ്റുകളുമായി മാരുതി ഈകോ അഞ്ചാമതുമെത്തി. ഏപ്രിലില്‍ ലോക്ഡൗണ്‍ മൂലം കാര്‍ വളരെ കുറച്ചു ദിവസങ്ങളില്‍ മാത്രമായിരുന്നു വില്‍പ്പന നടന്നിരുന്നത്.

ആകര്‍ഷകമായ ഡിസൈനിലാണ് രണ്ടാം തലമുറ ക്രെറ്റ എത്തിയിരിക്കുന്നത്. ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് മോഡുകളിൽ ക്രെറ്റ ലഭ്യമാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഇൻറലിജൻറ് വാരിയബിൾ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസിമിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ് പവറും 25.5 കെ.ജി.എം ടോർക്കും ഉൽപ്പാദിപ്പിക്കും.

പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോർക്കുമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്. ഇതിൽനിന്ന് 16.8 കിലോമീറ്റർ മൈലേജ് വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

click me!