അമ്പമ്പോ..! ഒറ്റദിവസം ഹ്യുണ്ടായി വിറ്റത് 11,000 കാറുകൾ! ഇതാണ് ഈ വിൽപ്പനയുടെ രഹസ്യം

Published : Sep 23, 2025, 12:42 PM IST
Hyundai Exter CNG

Synopsis

നവരാത്രിയുടെ ആദ്യ ദിനം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 11,000 കാറുകൾ വിറ്റഴിച്ച് റെക്കോർഡിട്ടു. പുതിയ ജിഎസ്‍ടി മാറ്റങ്ങൾ കാരണം ക്രെറ്റ, അൽകാസർ, ട്യൂസൺ തുടങ്ങിയ മോഡലുകൾക്ക് വലിയ വിലക്കുറവ് വന്നതാണ് ഈ വിൽപ്പന കുതിപ്പിന് കാരണം. 

വരാത്രിയുടെ ആദ്യ ദിവസം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഏകദിന ഡീലർ ബില്ലിംഗ് രേഖപ്പെടുത്തി. ഒറ്റ ദിവസം ഏകദേശം 11,000 കാറുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. അഞ്ച് വർഷത്തിനിടയിലെ കാർ നിർമ്മാതാവിന്റെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ വിൽപ്പനയായിരുന്നു ഇത്. പുതിയ ജിഎസ്‍ടി മാറ്റങ്ങൾ നടപ്പിൽ വരുന്ന ആദ്യ ദിവസമായ സെപ്റ്റംബർ 22 ന് ഹ്യുണ്ടായ് മോട്ടോർ കമ്പനി ഒറ്റ ദിവസം ഏകദേശം 11,000 കാറുകളുടെ വിൽപ്പന നടത്തിയത്. തങ്ങളുടെ പോർട്ട്‌ഫോളിയോയിലുടനീളം കൈമാറിയ മുഴുവൻ നികുതി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ വാങ്ങുന്നവരെ പ്രോത്സാഹിപ്പിച്ചതായി ഹ്യുണ്ടായ് പറയുന്നു.

ക്രെറ്റ, അൽകാസർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന ഹ്യുണ്ടായിയുടെ എസ്‌യുവി പോർട്ട്‌ഫോളിയോയാണ് വിൽപ്പനയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണം. ജിഎസ്ടി 2.0 അനുസരിച്ച് കമ്പനിയുടെ എല്ലാ മോഡലുകളുടെയും വില ഗണ്യമായി കുറച്ചു. സ്റ്റാൻഡേർഡ് മോഡലിന് 72,145 രൂപയും ക്രെറ്റ എൻ-ലൈനിന് 71,762 രൂപയും വില കുറച്ചതോടെ ഹ്യുണ്ടായി ക്രെറ്റ കൂടുതൽ താങ്ങാനാവുന്ന വിലയായി മാറി. അൽകാസറിന് എല്ലാ വേരിയന്റുകളിലും 75,376 രൂപ വിലക്കുറവും ലഭിച്ചു. പ്രീമിയം മോഡലായ ട്യൂസൺ എസ്‌യുവിക്കാണ് കമ്പനി ഏറ്റവും വലിയ വിലക്കുറവ് വരുത്തിയത്. ഹ്യുണ്ടായി ട്യൂസണിന്‍റെ വില 2.40 ലക്ഷം വരെ കുറഞ്ഞു. വെന്യു പോലുള്ള കോംപാക്റ്റ് എസ്‌യുവികൾക്ക് ഇപ്പോൾ 1.23 ലക്ഷം വിലക്കുറവ് ലഭിക്കുന്നു. അതേസമയം i20, എക്സ്റ്റർ എന്നിവയ്ക്ക് യഥാക്രമം 98,053 രൂപയും 89,209 ഉം വിലക്കുറവുണ്ട്. ഗ്രാൻഡ് i10 നിയോസ്, ഓറ തുടങ്ങിയ എൻട്രി ലെവൽ മോഡലുകളും ഇപ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയിലാണ്. ഇവയ്ക്ക് യഥാക്രമം 73,000 രൂപയും 78,000 രൂപയും ലാഭിക്കാം.

ജിഎസ്‍ടി 2.0 പരിഷ്‍കാരങ്ങളുടെ ആക്കം കൂട്ടിയ നവരാത്രിയുടെ ശുഭകരമായ തുടക്കം വിപണിയിൽ ശക്തമായ പോസിറ്റിവിറ്റി സൃഷ്‍ടിച്ചുവെന്നും ആദ്യ ദിവസം മാത്രം, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഏകദേശം 11,000 ഡീലർ ബില്ലിംഗുകൾ രേഖപ്പെടുത്തിയെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഞങ്ങളുടെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ പ്രകടനമാണിതെന്നും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ മുഴുവൻ സമയ ഡയറക്ടറും സിഒഒയുമായ തരുൺ ഗാർഗ് പറഞ്ഞു. സുസ്ഥിരമായ ഒരു ഉത്സവകാല ഡിമാൻഡ് കമ്പനി പ്രതീക്ഷിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾക്ക് മൂല്യവും ആവേശവും നൽകുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ