തീപിടുത്ത സാധ്യത, ഒരുലക്ഷത്തിൽ അധികം എസ്‌യുവികൾ ഹ്യുണ്ടായി തിരിച്ചുവിളിക്കുന്നു

Published : Oct 10, 2025, 09:28 AM IST
Car Fire

Synopsis

യുഎസിൽ 1.35 ലക്ഷത്തിലധികം ഹ്യുണ്ടായ് സാന്താ ഫെ എസ്‌യുവികൾ കമ്പനി തിരിച്ചുവിളിച്ചു. സ്റ്റാർട്ടർ മോട്ടോറിലെ നിർമ്മാണ തകരാറ് മൂലം തീപിടുത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി. 

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ കമ്പനി യുഎസിലെ തങ്ങളുടെ ജനപ്രിയ മോഡലായ സാന്താ ഫെ എസ്‌യുവിയുടെ 1.35 ലക്ഷത്തിലധികം യൂണിറ്റുകൾ തിരിച്ചുവിളിച്ചു . വാഹനങ്ങളിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചതെന്ന് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ( NHTSA) അറിയിച്ചു . ചില ഹ്യുണ്ടായി സാന്താ ഫെ എസ്‌യുവികളിൽ സ്റ്റാർട്ടർ മോട്ടോറുമായി ബന്ധപ്പെട്ട ഒരു നിർമ്മാണ തകരാറ് കണ്ടെത്തിയിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു . അസംബ്ലിംഗ് സമയത്ത് സ്റ്റാർട്ടർ മോട്ടോറിന്റെ സംരക്ഷണ കവർ ശരിയായി സ്ഥാപിച്ചിട്ടില്ല എന്നും ഇത് ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നുമാണ് റിപ്പോർട്ടുകൾ. കൂട്ടിയിടിയോ അപകടമോ ഉണ്ടായാൽ ഈ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന് കാരണമാകും എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏതൊക്കെ മോഡലുകളെ ബാധിക്കും?

2.5 ലിറ്റർ ടർബോചാർജ്‍ഡ് എഞ്ചിൻ ഘടിപ്പിച്ച 2024, 2025 മോഡൽ വർഷങ്ഹളിൽ നിർമ്മിച്ച സാന്താ ഫെ എസ്‌യുവികൾക്ക് ഈ തിരിച്ചുവിളി ബാധകമാണ് . 2023 ഡിസംബർ 28 നും 2025 ജൂലൈ 7 നും ഇടയിൽ ഹ്യുണ്ടായിയുടെ അലബാമ നിർമ്മാണ പ്ലാന്റിലാണ് ഈ യൂണിറ്റുകൾ നിർമ്മിച്ചത് . തകരാർ ബാധിച്ച ആകെ വാഹനങ്ങളുടെ എണ്ണം 135,300 കവിയുമെന്ന് കണക്കാക്കപ്പെടുന്നു. തകരാർ ബാധിച്ച വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടുമെന്നും സൗജന്യ അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചു .

തിരിച്ചുവിളിക്കൽ കേസുകൾ വർദ്ധിക്കുന്നു

അതേസമയം സമീപ മാസങ്ങളിൽ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ച ഒരേയൊരു കമ്പനി ഹ്യുണ്ടായ് മാത്രമല്ല. ഈ ആഴ്ച ഏകദേശം 400,000 വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് ടൊയോട്ടയും പ്രഖ്യാപിച്ചു . ടൊയോട്ടയുടെ ടുണ്ട്ര , ടുണ്ട്ര ഹൈബ്രിഡ് (2022-2025) , സെക്വോയ ഹൈബ്രിഡ് (2023-2025) മോഡലുകൾക്ക് റിയർ -വ്യൂ ക്യാമറ തകരാറുകൾ സംഭവിച്ചു . റിവേഴ്‌സ് ചെയ്യുമ്പോൾ ക്യാമറ ഡിസ്‌പ്ലേ പ്രവർത്തിക്കാത്ത ഒരു സോഫ്റ്റ്‌വെയർ തകരാറാണ് ഈ പ്രശ്‌നത്തിന് കാരണം. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. കമ്പനി ഡീലർഷിപ്പുകളിൽ സൗജന്യ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നൽകും . ബാധിതരായ ഉപഭോക്താക്കൾക്ക് 2025 നവംബർ 16 - നകം ഔദ്യോഗിക അറിയിപ്പ് കത്തുകൾ അയയ്ക്കുമെന്ന് ടൊയോട്ട അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
വില കൂടിയ എസ്‌യുവി തകരാറിലായി! കമ്പനി 75 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവ്