ഈ ഏഴ് സീറ്റർ കാ‍ർ ഇപ്പോൾ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

Published : Nov 21, 2025, 12:06 PM IST
Hyundai Tucson, Hyundai Tucson Safety, Hyundai Tucson Offer, Hyundai Tucson Sales, Hyundai Tucson Discount

Synopsis

ഹ്യുണ്ടായി തങ്ങളുടെ ട്യൂസൺ എസ്‌യുവിക്ക് നവംബറിൽ 25,000 രൂപ വരെ കിഴിവുകൾ പ്രഖ്യാപിച്ചു. 20,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യവും 25,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ തങ്ങളുടെ ആഡംബര ട്യൂസൺ എസ്‌യുവിക്ക് നവംബറിൽ കിഴിവുകൾ പ്രഖ്യാപിച്ചു. ഈ മാസം കാറിന് 25,000 രൂപ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 20,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യവും 25,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഈ രണ്ട് കിഴിവുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. ഈ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ഇപ്പോൾ 27.31 ലക്ഷം രൂപ മുതൽ 33.49 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടായിയുടെ ഈ ശക്തമായ 7 സീറ്റർ എസ്‌യുവിയുടെ സവിശേഷതകളും സ്‍പെസിഫിക്കേഷനുകളും പരിചയപ്പെടാം.

ഹ്യുണ്ടായി ട്യൂസൺ എഞ്ചിനും പ്രകടനവും

ഹ്യുണ്ടായി ട്യൂസൺ രണ്ട് ട്രിം ലെവലുകളിൽ ലഭ്യമാണ്: പ്ലാറ്റിനം, സിഗ്നേച്ചർ. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 154 bhp പവറും 192 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത്, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 184 bhp പവറും 416 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

ഇന്ത്യ എൻസിഎപി നടത്തിയ സുരക്ഷാ പരിശോധനകളിൽ, മുതിർന്നവരുടെ സംരക്ഷണത്തിനായി ഹ്യുണ്ടായി ട്യൂസൺ 32 പോയിന്റുകളിൽ 30.84 പോയിന്റുകൾ നേടി. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ട്യൂസണിന് 16 പോയിന്റുകളിൽ 14.84 പോയിന്റുകളും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16 പോയിന്റുകളിൽ 16 പോയിന്റുകളും ലഭിച്ചു. 30.84 പോയിന്റുകളുമായി, മുതിർന്നവരുടെ സംരക്ഷണത്തിനായി ട്യൂസൺ അഞ്ച് നക്ഷത്രങ്ങൾ നേടി. അതേസമയം ഇന്ത്യ എൻസിഎപി കുട്ടികളുടെ സുരക്ഷയ്ക്കായി ട്യൂസണ് ആകെ 49 പോയിന്റുകൾ നൽകുന്നു. ഹ്യുണ്ടായി ട്യൂസൺ 49 പോയിന്റുകളിൽ 42 പോയിന്റുകൾ നേടി. കുട്ടികളുടെ സുരക്ഷയിൽ അഞ്ച് സ്റ്റാറുകൾ നേടി. ഡൈനാമിക് സ്‌കോറിൽ 24 ൽ 24 ഉം, സിആ‍ർഎസ് ഇൻസ്റ്റലേഷൻ സ്‌കോറിൽ 12 ൽ 12 ഉം, വാഹന വിലയിരുത്തൽ സ്‌കോറിൽ 13 ൽ അഞ്ചും ട്യൂസൺ നേടി.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ