Asianet News MalayalamAsianet News Malayalam

രോഗികൾക്കും ഭിന്നശേഷിക്കാര്‍ക്കും കൈത്താങ്ങായി എഎംവിഐമാര്‍

കാംവിയയുടെ 51-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‍ത ഗതാഗത മന്ത്രി ആന്റണി രാജു സഹായങ്ങള്‍ കൈമാറി. വിവിധ കാരണങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാരായ 10 പേര്‍ക്ക് വീല്‍ ചെയറുകളും നാലു പേര്‍ക്ക്  ചികിത്സാ ധനസഹായവുമാണ് കൈമാറിയത്. 

Kerala assistant motor vehicle inspectors association state meeting
Author
Trivandrum, First Published May 16, 2022, 12:03 PM IST

നിര്‍ധന രോഗികൾക്കും ഭിന്നശേഷിക്കാര്‍ക്കും കൈത്താങ്ങുമായി അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍മാരുടെ സംഘടന. കേരള അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടേഴ്‍സ് അസോസിയേഷന്‍ (കാംവിയ) സംസ്ഥാന സമ്മേളനത്തോട് അനുന്ധിച്ചാണ് ധനസഹായവും വീല്‍ചെയറുകളും കൈമാറിയത്. വിവിധ കാരണങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാരായ 10 പേര്‍ക്ക് വീല്‍ ചെയറുകളും നാലു പേര്‍ക്ക്  ചികിത്സാ ധനസഹായവുമാണ് സംഘടന കൈമാറിയത്. 

MVD : കുട്ടികളെ കയറ്റി പെട്ടിഓട്ടോ; ന്യായീകരണത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പ്

കാംവിയയുടെ 51-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‍ത ഗതാഗത മന്ത്രി ആന്റണി രാജു സഹായങ്ങള്‍ കൈമാറി. കാംവിയ സംസാഥന പ്രസിഡന്‍റ് പി ജി ദിനൂപ് അധ്യക്ഷനായി. ഗതാഗത കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. അഡീഷണല്‍ ട്രാന്‍സ്‍പോര്‍ട്ട കമ്മീഷണര്‍ പി എസ് പ്രമോജ് ശങ്കര്‍ മുഖ്യാതിഥി ആയിരുന്നു. 

Kerala assistant motor vehicle inspectors association state meeting

2022-23 കാലയളവിലേക്ക് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി  പി ജി ദിനൂപിനെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി കുര്യൻ ജോണിനെയും തെരെഞ്ഞെടുത്ത സമ്മേളനം പുതിയ 11 അംഗ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.  സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയെ സഹായിക്കുന്നതിന് ഒരു 12 അംഗ സംസ്ഥാന സെക്രട്ടറിയേറ്റും രൂപീകരിച്ചിട്ടുണ്ട്. ഒപ്പം 42 അംഗ ജില്ലാ ഭാരവാഹികളും സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയിരിക്കും. 

MVD : നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും; ഉടമയെ തപ്പിയ എംവിഡി ഞെട്ടി!

പ്രതിനിധി സമ്മേളനത്തിൽ സമർപ്പിക്കപ്പെട്ട പ്രമേയങ്ങളിലെ ആവശ്യപ്രകാരം അംഗങ്ങൾക്ക് നിയമ-സർവ്വീസ് സംബന്ധമായ വിഷയങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കുന്നതിന് ജനറൽ ബോഡി തീരുമാനിച്ചു. കാംവിയ സേവന നിയമ ഹെൽപ് ഡെസ്‍ക് (KAMSeL) എന്നായിരിക്കും ഇതിന്‍റെ പേര്. സംസ്ഥാന തല കാംസെൽ (KAMSeL) രൂപീകരിക്കുന്നതിന് സംസ്ഥാന നേതൃത്വത്തേയും ജില്ലാതല കാംസെൽ (KAMSeL)  രൂപീകരിക്കുന്നതിന് അതത് ജില്ലാ നേതൃത്വങ്ങളേയും ജനറൽ ബോഡി ചുമതലപ്പെടുത്തി. 

"ബോള്‍ട്ട് ചതിച്ചാശാനേ.." വ്യാജ നമ്പര്‍പ്ലേറ്റ് പരാതിയില്‍ പൊലീസ് പറയുന്നത് ഇങ്ങനെ!

കാംവിയ ബൈലോ പഠിച്ച് ഭേദഗതികൾ നിർദ്ദേശിക്കുന്നതിനായി സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും അംഗങ്ങളായ ഒരു അഞ്ചംഗ ബൈലോകമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കൂടാതെ 51-ാമത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ ജില്ലാക്കമ്മിറ്റികൾ സമർപ്പിച്ച പ്രമേയങ്ങൾ ക്രോഡീകരിച്ച് സർക്കാരിലേയ്ക്ക് നിവേദനങ്ങൾ തയ്യാറാക്കുന്നതിന് മറ്റൊരു അഞ്ചംഗ നിവേദന കമ്മിറ്റി രൂപീകരിച്ചു. 

കേസായി, പൊലീസായി..; നമ്പര്‍പ്ലേറ്റ് പോയാല്‍ ഇനി പണി പാളും!

ആ പൂട്ട് അങ്ങ് അഴിച്ചേക്ക്..! കണ്ടക്ടർ ഇല്ലാതെ ബസ് സർവീസ്; മന്ത്രിയുടെ 'മാസ്' ഇടപെടല്‍

തിരുവനന്തപുരം: കണ്ടക്ടറില്ലാതെ പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യ ബസിന്‍റെ ഓട്ടം മോട്ടോര്‍ വാഹനവകുപ്പ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. കണ്ടക്ടറില്ലാതെ ബസിന് ഓടാനാവില്ലെന്ന് വ്യക്തമാക്കിയാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിലക്കെന്നും ഇതോടെ സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം ബസ് ഓട്ടം നിര്‍ത്തി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കില്‍ പാടുപെടും; ഇതാ അറിയേണ്ടതെല്ലാം

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലായിരുന്നു സംഭവം.  ജില്ലയിലെ ആദ്യ സിഎൻജി ബസാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് അന്ന് സർവീസ് നിർത്തിയത്. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ സർവീസ്‌ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചശേഷമേ സർവീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിർദേശം നല്‍കിയിരുന്നു. എന്നാല്‍, വിഷയത്തില്‍ ഇപ്പോള്‍ ഗതാഗത മന്ത്രി ആന്‍റണി രാജു ഇടപ്പെട്ടിരിക്കുകയാണ്. 

പൊളിയുമോ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിക്കച്ചവടം? ഇല്ലാതാകുമോ യൂസ്‍ഡ് കാര്‍ വിപണി?

കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തിയ പാലക്കാട്ടെ കാടൻകാവിൽ ബസ്സ് സർവീസിന് അനുമതി നിഷേധിച്ചതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മോട്ടോർ വാഹന നിയമപ്രകാരം ടിക്കറ്റ് നൽകി സർവീസ് നടത്തുമ്പോൾ കണ്ടക്ടർ വേണമെന്നാണ് നിയമം. പക്ഷേ ഈ ബസ്സുടമ ടിക്കറ്റ് നൽകുന്നില്ല. യാത്രക്കാർ പണപ്പെട്ടിയിൽ പണം ഇടുകയാണ് ചെയുന്നത്. ടിക്കറ്റില്ലാത്ത ബസ് ആയതിനാൽ അത്തരം ബസുകൾക്ക് കണ്ടക്ടർ വേണമെന്നില്ല.

70,000 രൂപയുടെ ഹോണ്ട ആക്ടിവയ്ക്ക് ഫാൻസി നമ്പറിനായി മുടക്കിയത് 15.44 ലക്ഷം!

അതുകൊണ്ട് അവർക്ക് പെർമിറ്റ്‌ നൽകാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. കണ്ടക്ടർ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസിൽ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങൾക്ക്‌ യാത്രക്ക്‌ സൗകര്യം ഒരുക്കുകയാണ് ബസ്സുടമ ചെയ്തത്. മോട്ടോർ വാഹനനിയമ പ്രകാരം ബസ് സർവീസിന് കണ്ടക്ടർ അനിവാര്യമായതിനാൽ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട്‌ സ്വകാര്യ സിഎന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചത്. യാത്രക്കാര്‍ ബസില്‍ സ്ഥാപിച്ച ബോക്‌സില്‍ യാത്രാ ചാര്‍ജ് നിക്ഷേപിച്ച് യാത്ര ചെയ്യാം.

ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്

പണമില്ലെങ്കിൽ അടുത്ത ദിവസങ്ങളില്‍ പണം അടച്ചാൽ മതി.മാതൃകാപരമായ ഒരു പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ഉടമ നടത്തിയ പരീക്ഷണം വൈറലായിരുന്നു.  

"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!

വടക്കഞ്ചേരി സ്വദേശി തോമസ് മാത്യു ആണ് ഇന്ധന വില വര്‍ദ്ധനവിനെ മറി കടക്കാന്‍ പ്രകൃതിവാതകം ഇന്ധനമാക്കിയ ബസ് റോഡില്‍ ഇറക്കിയത്. ഡ്രൈവര്‍ മാത്രമായിരുന്നു  കാടന്‍കാവില്‍ എന്നു പേരുള്ള ഈ ബസിലെ ജീവനക്കാരന്‍. വടക്കഞ്ചേരിയില്‍ നിന്ന് തുടങ്ങി നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം വഴി ആലത്തൂര്‍വരെയും തിരിച്ചുമായിരുന്നു ഈ ബസിന്‍റെ റൂട്ട്. കണ്ടക്ടറോ ക്ലീനറോ ഇല്ലാത്ത ബസായിരുന്നു ഇത്. യാത്രക്കൂലി ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ ഇടുന്നതായിരുന്നു രീതി. ഗൂഗിള്‍ പേ സംവിധാനവും ഒരുക്കിയിരുന്നു. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും എന്നും പുതിയ പരീക്ഷണത്തിന് യാത്രക്കാരില്‍നിന്ന് പൂര്‍ണ പിന്തുണ കിട്ടിയതായും ബസ് ഉടമ നേരത്തെ പറഞ്ഞിരുന്നു. 

ക്യാമറയെ ചതിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു, പക്ഷേ ആര്‍ടിഒയുടെ കണ്ണ് ചതിച്ചു!

Follow Us:
Download App:
  • android
  • ios