വണ്ടിക്കച്ചവടം മാത്രമല്ല കാൽപ്പന്തുകളിയും; ഇൻഡൽ ചാമ്പ്യൻസ് ലീഗ്: തിരുവനന്തപുരത്ത് പന്തുരുളുന്നു

Published : Jul 25, 2026, 01:46 PM IST
Ford Football

Synopsis

ഇൻഡൽ ഓട്ടോമോട്ടീവ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇൻഡൽ ചാമ്പ്യൻസ് ലീഗ് 2026ന്റെ ഭാഗമായുള്ള ട്രിവാൻഡ്രം സോൺ ഫുട്ബോൾ ടൂർണമെന്റിന് തിരുവനന്തപുരത്ത് തുടക്കമായി. കൈരളി ഫോർഡിന്റെയും കൈരളി ടൊയോട്ടയുടെയും ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ്, ജീവനക്കാരുടെ കൂട്ടായ്മയും ടീം സ്പിരിറ്റും വളർത്താൻ ലക്ഷ്യമിടുന്നു.

വാഹന വിൽപ്പനയിലും ഉപഭോക്തൃ സേവനത്തിലും മാത്രമല്ല, ജീവനക്കാരുടെ കൂട്ടായ്‍മയും കായിക സംസ്‍കാരവും ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യം നൽകി ഇൻഡൽ ഓട്ടോമോട്ടീവ്സ്. കമ്പനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇൻഡൽ ചാമ്പ്യൻസ് ലീഗ് 2026ന്റെ ഭാഗമായി ട്രിവാൻഡ്രം സോൺ ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ടൂർണമെന്‍റിന് ഇന്ന് തിരുവനന്തപുരത്ത് തുടങ്ങി.

കൈരളി ഫോർഡിന്റെയും കൈരളി ടൊയോട്ടയുടെയും വിവിധ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സ്ഥാപനത്തിനുള്ളിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ ഒരേ വേദിയിൽ അണിനിരത്തുന്ന ഈ ടൂർണമെന്റ്, ആരോഗ്യകരമായ മത്സര മനോഭാവത്തിനും ടീം സ്‍പിരിറ്റ് വളർത്തുന്നതിനുമുള്ള വേദിയായാണ് ഇൻഡൽ ഓട്ടോമോട്ടീവ്സ് കാണുന്നത്.

"One Team... One Game... One Champion!"

ഓട്ടോമൊബൈൽ മേഖലയിലെ മത്സരാധിഷ്‍ഠിത പ്രവർത്തനങ്ങൾക്കിടയിലും ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം, പരസ്‍പര സഹകരണം, നേതൃത്വപാടവം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപനങ്ങൾ വിവിധ കായിക പരിപാടികൾ സംഘടിപ്പിക്കുന്ന പ്രവണത സമീപകാലത്ത് വർധിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് ഇൻഡൽ ചാമ്പ്യൻസ് ലീഗും സംഘടിപ്പിക്കുന്നത്.

ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പരിപാടി ഒരു ഫുട്ബോൾ ടൂർണമെന്റ് മാത്രമല്ല, സ്ഥാപനത്തിന്റെ കോർപ്പറേറ്റ് സംസ്കാരത്തിന്റെ ഭാഗമായുള്ള കൂട്ടായ്മയുടെ ആഘോഷം കൂടിയാണെന്ന് സംഘാടകർ വ്യക്തമാക്കി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്കും താരങ്ങൾക്കും പ്രത്യേക അംഗീകാരങ്ങളും സമ്മാനങ്ങളും നൽകും.

"One Team... One Game... One Champion!" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ട്രിവാൻഡ്രം സോൺ ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. വാഹന വിപണിയിൽ ഉപഭോക്തൃ സേവനത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമത്തിനും ടീം ബിൽഡിംഗിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഇൻഡൽ ഓട്ടോമോട്ടീവ്സിന്റെ ഈ സംരംഭം ശ്രദ്ധേയമാകുകയാണ്.

ട്രിവാൻഡ്രം സോണിൽ നിന്നുള്ള ടീമുകളുടെ ആവേശകരമായ പോരാട്ടങ്ങൾക്ക് നാളെ വേദിയൊരുങ്ങുമ്പോൾ, കായിക മത്സരത്തിലൂടെ സ്ഥാപനത്തിനുള്ളിലെ ഐക്യവും കൂട്ടായ പ്രവർത്തന സംസ്‍കാരവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ടോൾ പ്ലാസയിൽ പോകേണ്ട! വീട്ടിലിരുന്നാൽ മതി ടോൾ പാസ് എടുക്കാം