അവതരിച്ചൂ, സിഎന്‍ജി ജേസീബികള്‍!

Web Desk   | Asianet News
Published : Nov 26, 2020, 09:32 AM IST
അവതരിച്ചൂ, സിഎന്‍ജി ജേസീബികള്‍!

Synopsis

ജെ‌സി‌ബി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായിട്ടാണ് ജെ‌സി‌ബി 3 ഡി എക്സ് ഡി‌എഫിന്റെ ലോഞ്ച് പ്രഖ്യാപിച്ചിത്

നിർമ്മാണമേഖല മുതൽ പ്രകൃതി ദുരന്തം വരെയുള്ള ഇടങ്ങളില്‍ ഇന്ന് ഒഴിച്ചുകൂടാനാവത്ത ഒരു വാഹനമാണ് ജെസിബികള്‍. ഈ ഹെവി-ലോഡ് മെഷീനുകൾ ഇത്രകാലവും ഡീസലിലാണ് എത്തിയിരുന്നത്. ഇപ്പോഴിതാ സി‌എൻ‌ജി ഓപ്ഷനുള്ള രാജ്യത്തെ ആദ്യത്തെ ബാക്ക് ലോഡര്‍ പുറത്തിറക്കിയിരിക്കുകയാണ് ജെസീബി കമ്പനി എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജെ‌സി‌ബി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായിട്ടാണ് ജെ‌സി‌ബി 3 ഡി എക്സ് ഡി‌എഫിന്റെ ലോഞ്ച് പ്രഖ്യാപിച്ചിത്. ദില്ലിയില്‍ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരിയാണ് ലോഞ്ച് ചെയ്‍തത്.  സി‌എൻ‌ജിയുടെയും ഡീസലിന്റെയും മിശ്രിതത്തിലാണ് ജെ‌സി‌ബി 3 ഡി എക്സ് ഡി‌എഫ്‌ഐ പ്രവർത്തിക്കുന്നത്. ഈ എഞ്ചിന്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉള്‍പ്പെടെയുള്ളവയുടെ ബഹിര്‍ഗമനം കുറയ്ക്കുമെന്നും ഒപ്പം പ്രവർത്തന ചെലവ് കുറയ്ക്കുന്നു എന്നും കമ്പനി പറയുന്നു. ഇന്ത്യൻ വിപണിയിലെ ജനപ്രിയ മോഡലായ അതേ 3DX മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇരട്ട-ഇന്ധന സി‌എൻ‌ജി ജേസീബി. 

പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടാൻ ജെസിബി ഇപ്പോൾ ശ്രമിക്കുന്നതായി കമ്പനി പറയുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ കമ്പനി നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ പുതിയ ഇരട്ട എഞ്ചിന്‍ സഹായിക്കുമെന്നും ജെസിബി ഇന്ത്യ സിഇഒയും എംഡിയുമായ ദീപക് ഷെട്ടി പറഞ്ഞു. രാജ്യത്ത് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിന് ഇത് കൂടുതൽ സംഭാവന നൽകുമെന്നും ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നും കമ്പനി പറയുന്നു. 

ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളിലുടനീളമുള്ള ഉപഭോക്തൃ സൈറ്റുകളിൽ ഈ പുതിയ ഉൽ‌പ്പന്നം പരീക്ഷിച്ചുവെന്നും ഉപഭോക്താക്കളിൽ‌ നിന്നും ഡീലർ‌മാരിൽ‌ നിന്നും വിതരണക്കാരിൽ‌ നിന്നുമുള്ള ഫീഡ്‌ബാക്ക് ഉൾ‌പ്പെടുത്തിയെന്നും ജെ‌സി‌ബി വ്യക്തമാക്കുന്നു.

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ