പുത്തന്‍ കോംപസ് അടുത്തമാസം എത്തും

By Web TeamFirst Published May 28, 2020, 2:19 PM IST
Highlights

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കോംപസ് എസ്‍യുവിയെ ആഗോളതലത്തില്‍ ജൂണ്‍4ന്  അവതരിപ്പിക്കും. 

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കോംപസ് എസ്‍യുവിയെ ആഗോളതലത്തില്‍ ജൂണ്‍4ന് അവതരിപ്പിക്കും. പുനർരൂപകൽപ്പന ഹെഡ്ലൈറ്റുകൾ, പരിഷ്കരിച്ച ബമ്പർ, ഗ്രിൽ എന്നിവയ്ക്കും എക്‌സ്റ്റീരിയറിലെ മാറ്റങ്ങൾ. ജീപ്പിന്റെ മുഖമുദ്രയായ 7 സ്ലാട്ട് ഗ്രില്ലിനിടയിൽ ഹണി കോംബ് മെഷ് ഡിസൈൻ ഇടം പിടിക്കും. ഇന്റീരിയറിൽ വലിയ മാറ്റം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾക്കൊള്ളുന്ന അപ്‌ഡേറ്റ് ചെയ്ത ഡാഷ്‌ബോർഡ് ആയിരിയ്ക്കും. ഇത് കൂടാതെ കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ ഉപയോഗിച്ച് കോംപസിനെ കൂടുതൽ ആധുനികവുമാക്കും ജീപ്പ്. 

ഫിയറ്റ് ക്രൈസ്ലറിന്റെ ഇ-സിം ചേർന്ന 8.4-ഇഞ്ച് യുകണക്ട് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം സ്വാഭാവികമായും പ്രതീക്ഷിക്കാം. ഇത് കൂടാതെ വെന്റിലേറ്റഡ് സീറ്റുകൾ, പവെർഡ് ടൈൽഗേറ്റ്, പ്രീമിയം സൗണ്ട് സിസ്റ്റം (ഒരു പക്ഷെ ബീറ്റ്സിന്റെ), ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയും പുത്തൻ കോമ്പസ്സിൽ ഇടം പിടിക്കും.

ആഗോള വിപണിക്കുള്ള മോഡലിന് പുത്തൻ എൻജിനുകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇന്ത്യ-സ്പെക് മോഡലിന്റെ എഞ്ചിന് മാറ്റങ്ങളുണ്ടാവില്ല. 161 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ പെട്രോൾ എഞ്ചിൻ ആണ് ബിഎസ്6 കോമ്പസ്സിന്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോൾ എൻജിനൊപ്പമുള്ള ഗിയർബോക്‌സ് ഓപ്ഷനുകൾ. 170 ബിഎച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-ഡീസൽ എൻജിന് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്സുകൾ. ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഡീസൽ എഞ്ചിനിനോടൊപ്പം മാത്രമേയുള്ളു. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ആയിരിക്കും ഈ മോഡലിനെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനങ്ങളിലൊന്നാണ്. അടുത്തിടെയാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്. 

click me!