നിഞ്ച ZX-25R എത്താന്‍ വൈകും

Web Desk   | Asianet News
Published : Apr 03, 2020, 02:56 PM IST
നിഞ്ച ZX-25R എത്താന്‍ വൈകും

Synopsis

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കലായ കവാസാക്കിയുടെ ക്വാർട്ടർ ലിറ്റർ സ്‌പോർട്‌സ് ബൈക്കായ നിഞ്ച ZX-25R-ന്റെ അവതരണം നീട്ടിവെച്ചേക്കും.

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കലായ കവാസാക്കിയുടെ ക്വാർട്ടർ ലിറ്റർ സ്‌പോർട്‌സ് ബൈക്കായ നിഞ്ച ZX-25R-ന്റെ അവതരണം നീട്ടിവെച്ചേക്കും. കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ബൈക്കിനെ പുറത്തിറക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്.

മോട്ടോർസൈക്കിളിന്റെ പ്രീ-ബുക്കിംഗ് ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. ഏപ്രിൽ നാലിനാണ് പുത്തൻ 250 സിസി മോഡലിനെ ദക്ഷിണേഷ്യൻ രാജ്യമായ ഇന്തോനേഷ്യയിൽ അവതരിപ്പിക്കാൻ കവസാക്കി തീരുമാനിച്ചിരുന്നത്. ഇത് കമ്പനിക്ക് ആധിപത്യമുള്ള ഏറ്റവും വലിയ വിപണികളിൽ ഒന്നാണ്.

കവസാക്കി നിഞ്ച ZX-25R ആദ്യമായി 2019 ലെ ടോക്കിയോ മോട്ടോർ ഷോയിലാണ് പ്രദർശിപ്പിക്കുന്നത്. ക്വാർട്ടർ ലിറ്റർ സ്‌പോർട്ട് ബൈക്കിന്റെ വലിപ്പം കണക്കെടുക്കുമ്പോൾ മികച്ച പെർഫോമൻസ് കാഴ്‌ചവെക്കാൻ ബൈക്കിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്-ഷിഫ്റ്റർ, രണ്ട് പവർ മോഡുകൾ എന്നിവ ബൈക്കിന്റെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ ഉൾപ്പെടുന്നു. ഇരട്ട-പോഡ് എൽഇഡി ഹെഡ്‌ലൈറ്റ്, ഒരു എൽഇഡി ടെയിൽ ലൈറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ വാഹനത്തിന്റെ ഫീച്ചറുകളാണ്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!