Latest Videos

മറ്റ് രാജ്യങ്ങളില്‍ ഉശിരന്‍, ഇന്ത്യയില്‍ തവിടുപൊടി; ഈ കാറിന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന്..

By Web TeamFirst Published Jun 24, 2022, 5:38 PM IST
Highlights

 ഈ മോഡലിൽ നിന്ന് മികച്ച പ്രകടനം ഞങ്ങൾ പ്രതീക്ഷിച്ചു. മറ്റ് വിപണികളിൽ സാധാരണയായി അഞ്ച് സ്റ്റാർ റേറ്റിംഗ് നേടുന്ന കിയ പോലുള്ള ആഗോള കാർ ബ്രാൻഡുകൾ ഇപ്പോഴും ഇന്ത്യയിൽ ഈ നിലയില്‍ എത്തുന്നില്ല എന്നത് ആശങ്കയ്ക്ക് കാരണമാകുന്നു..

സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ (Safer Cars For India) കാംപെയിനിന് കീഴിലുള്ള ഏറ്റവും പുതിയ ഗ്ലോബല്‍ എന്‍ക്യാപ് (Global New Car Assessment Program- GNCAP) പ്രകാരം മൂന്ന് സ്റ്റാർ റേറ്റിംഗ് നേടി കിയ കാരന്‍സ് എംപിവി. വാഹനത്തിന്‍റെ അടിസ്ഥാന വേരിയന്റാണ് ഗ്ലോബല്‍ എന്‍ക്യാപ് പരീക്ഷിച്ചത് എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകൾ, EBD ഉള്ള എബിഎസ്, ഓൾ വീൽ ഡിസ്ക് ബ്രേക്കുകൾ , ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

Kia Sales : ഫെബ്രുവരിയിൽ 18,121 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ

പ്രായപൂർത്തിയായ യാത്രികരുടെ പ്രൊട്ടക്ഷനിൽ ആകെയുള്ള 17 പോയിന്റിൽ 9.30 പോയിന്റും കിയ കാരന്‍സ് നേടിയിട്ടുണ്ട്. കാരൻസിന്റെ പ്ലാറ്റ്‌ഫോമും ഫുട്‌വെൽ ഏരിയയും അസ്ഥിരമാണെന്നും ബോഡിഷെല്ലിന് 'കൂടുതൽ ലോഡിംഗുകൾ താങ്ങാൻ' കഴിവില്ലെന്നും ഗ്ലോബല്‍ എന്‍ക്യാപ് അവകാശപ്പെടുന്നു. തലയുടെയും കഴുത്തിന്‍റെയും സംരക്ഷണം മികച്ചതാണെന്ന് കണ്ടെത്തി. അതേസമയം ഡ്രൈവറുടെ നെഞ്ച് സംരക്ഷണം നാമമാത്രമാണ്. മുൻവശത്തെ കാൽമുട്ടിന്റെ സംരക്ഷണം നാമമാത്രമാണെന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

ചൈൽഡ് ഒക്യുപന്‍റ് പ്രൊട്ടക്ഷനിൽ സാധ്യമായ 49 പോയിന്റിൽ ആകെ 30.99 പോയിന്റ് കിയ കാരന്‍സ് നേടി. നന്നായി അടയാളപ്പെടുത്തിയിരിക്കുന്ന ISOFIX മൗണ്ടിംഗ് പോയിന്റുകളും ചൈൽഡ് റെസ്‌ട്രൈൻറ് സിസ്റ്റങ്ങളും കാരന്‍സിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. മുന്നോട്ടുള്ള ചൈൽഡ് സീറ്റിൽ വച്ചിരിക്കുന്ന മൂന്ന് വയസുള്ള ഡമ്മിക്ക് പരിമിതമായ പരിരക്ഷയാണ് കാരൻസ് വാഗ്ദാനം ചെയ്‍തത്. പിൻവശം ചൈൽഡ് സീറ്റിൽ സ്ഥാപിച്ചിരിക്കുന്ന 1.5 വയസ് പ്രായം കണക്കാക്കുന്ന ഡമ്മിക്ക് സംരക്ഷണം മികച്ചതായി റേറ്റുചെയ്‍തു.  പിൻ മധ്യ സീറ്റിലെ ലാപ് ബെൽറ്റ് കാരണം കാരെൻസിന് നിർണായക പോയിന്റുകൾ നഷ്‍ടമായി. രണ്ട് വശങ്ങളുള്ള ബോഡിയും ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകളും ഉള്ളതിനാൽ കിയ കാരൻസ് സൈഡ് ഇംപാക്ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി. 

Kia EV : എണ്ണ വേണ്ടാ വണ്ടി വിപ്ലവത്തിന് കിയ, വരുന്നത് 14 ഇവികള്‍

“നിയന്ത്രണ ആവശ്യകതയ്ക്ക് മുന്നോടിയായി ആറ് എയർബാഗുകൾ കാരെൻസിൽ സ്റ്റാൻഡേർഡ് ഫിറ്റ് ആക്കാനുള്ള കിയയുടെ തീരുമാനത്തെ ഗ്ലോബൽ എൻസിഎപി സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും, ഈ മോഡലിൽ നിന്ന് മികച്ച പ്രകടനം ഞങ്ങൾ പ്രതീക്ഷിച്ചു. മറ്റ് വിപണികളിൽ സാധാരണയായി അഞ്ച് സ്റ്റാർ റേറ്റിംഗ് നേടുന്ന കിയ പോലുള്ള ആഗോള കാർ ബ്രാൻഡുകൾ ഇപ്പോഴും ഇന്ത്യയിൽ ഈ നിലയില്‍ എത്തുന്നില്ല എന്നത് ആശങ്കയ്ക്ക് കാരണമാകുന്നു.." കിയ കാരന്‍സിന്‍റെ പ്രകടനത്തെപ്പറ്റി ഗ്ലോബൽ എൻസിഎപിയുടെ സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Kia Sales : ഫെബ്രുവരിയിൽ 18,121 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ

അതേയമസം കിയ സെൽറ്റോസിനേക്കാൾ മികച്ച സ്‌കോർ കാരൻസ് നേടി എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. GNCAP- ൽ കിയ സെൽറ്റോസ് 3-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയിരുന്നു . സെൽറ്റോസിന്റെ 8.03 പോയിന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, മുതിർന്ന ഒക്കപ്പന്റ് പ്രൊട്ടക്ഷനിൽ 9.30 പോയിന്റ് കാരന്‍സ് നേടിയിട്ടുണ്ട്. മൂന്നു വരി എംപിവി കുട്ടികളുടെ സുരക്ഷയ്ക്കായി 30.99 പോയിന്റുമായി മൂന്ന് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. അതേസമയം കിയ സെൽറ്റോസിന് രണ്ട് സ്റ്റാറുകളും 15 പോയിന്റുകളും കുട്ടികളുടെ സംരക്ഷണത്തിൽ ലഭിക്കുന്നു.

 Kia Carens CNG : വരുന്നൂ കിയ കാരന്‍സ് സിഎന്‍ജി പതിപ്പ്

അതേസമയം വന്‍ വരവേല്‍പ്പാണ് വാഹനത്തിന് ലഭിക്കുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് 2022 ഫെബ്രുവരി 15നാണ് ഇന്ത്യയിൽ പുതിയ കാരന്‍സ് എംപിവിയെ അവതരിപ്പിച്ചത്. 8.99 ലക്ഷം രൂപയിൽ ആരംഭിക്കുന്ന എക്സ്-ഷോറൂം വിലയിൽ ആണ് വാഹനം എത്തിയത്. ഏപ്രിൽ 30 വരെ 12,000 യൂണിറ്റിലധികം കാരന്‍സുകള്‍ കിയ വിറ്റഴിച്ചു. ചില കാരന്‍സ് വേരിയന്റുകളുടെ നിലവിലെ കാത്തിരിപ്പ് കാലാവധി ഈ വർഷം ഇന്ത്യയിൽ പുറത്തിറക്കിയ എല്ലാ കാറുകളിലും ഏറ്റവും ഉയർന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷം ഇന്ത്യയിൽ പുറത്തിറക്കിയ എല്ലാ കാറുകളിലും ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പ് കാലയളവാണ് കിയ കാരൻസ് മൂന്നുവരി എംപിവിക്കുള്ളത് എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പുതിയ സേവന ക്യാംപെയിനുമായി ഫോർഡ് ഇന്ത്യ

click me!