ഇന്നോവയ്ക്ക് പണി കൊടുക്കാനെത്തി, പക്ഷേ മൂക്കുംകുത്തി വീണ് കിയ കാര്‍ണിവല്‍!

By Web TeamFirst Published Aug 2, 2022, 2:23 PM IST
Highlights

എന്നാല്‍ കിയ കാര്‍ണിവലിന്‍റെ സ്ഥിതി ഇപ്പോള്‍ അത്ര നല്ല നിലയില്‍ അല്ലെന്നു വേണം പറയാന്‍. കാരണം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ വാഹനത്തിന്‍റെ വില്‍പ്പന ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

ന്ത്യൻ എംപിവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ എത്തിയത്.  2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ പ്രീമിയം എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന വാഹനത്തിന്‍റെ  പുതിയ തലമുറയെ അതേവര്‍ഷം ഓഗസ്റ്റിലും 2021ലും കമ്പനി അവതരിപ്പിച്ചിരുന്നു.  

മുഖ്യമന്ത്രിക്ക് പുതിയ വാഹനം, വരുന്നത് ഇന്നോവയെ വിറപ്പിച്ച എതിരാളി!

എന്നാല്‍ കിയ കാര്‍ണിവലിന്‍റെ സ്ഥിതി ഇപ്പോള്‍ അത്ര നല്ല നിലയില്‍ അല്ലെന്നു വേണം പറയാന്‍. കാരണം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ വാഹനത്തിന്‍റെ വില്‍പ്പന ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 2022 ജൂലൈ മാസത്തിലെ കണക്കുകള്‍ പുറത്തു വരുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. കാർണിവൽ വിൽപ്പന 2021 ജൂണ്‍ മാസത്തിലെ 358 യൂണിറ്റിൽ നിന്ന് ഇടിഞ്ഞ്  288 യൂണിറ്റ് ആയി എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 19.5 ശതമാനത്തോളമാണ് വാര്‍ഷിക വില്‍പ്പനയിലെ ഇടിവ് കണക്കാക്കുന്നത്. എന്നാല്‍ 2022 ജൂണ്‍ മാസം വിറ്റതിനെക്കാളും കൂടുതല്‍ കാര്‍ണിവലുകളെ വില്‍ക്കാന്‍ ജൂലൈയില്‍ കിയയ്ക്ക് സാധിച്ചു. ഈ ജൂണില്‍ 285ന്‍റെ സ്ഥാനത്ത് നിന്നാണ് ജൂലൈ മാസത്തിലെ 288ലേക്ക് വില്‍പ്പന വളര്‍ന്നത്. 1.05 ശതമാനമാണ് വില്‍പ്പന വളര്‍ച്ച.

വെളുപ്പ്, സിൽവർ, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കാർണിവൽ ലഭ്യമാവുക. കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്‌ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. BS6 മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന്‍റെ ഹൃദയം. 200 എച്ച്പി പവറും, 440 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക്കാണ് ട്രാൻസ്‍മിഷന്‍. 

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

ത്രീ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്, സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, കിയയുടെ UVO കണക്ട് ചെയ്ത കാർ ടെക്, മധ്യ നിരയ്ക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ഇലക്ട്രിക്ക് ടെയിൽഗേറ്റ്, പവർ സ്ലൈഡിങ് റിയർ ഡോറുകൾ എന്നിങ്ങനെ ഫീച്ചർ സമൃദ്ധമായ പ്രീമിയം എംപിവിയാണ് കിയ കാർണിവൽ. വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് എക്സ്റ്റീരിയർ നിറങ്ങളിലും ഡ്യൂവൽ ടോൺ ബ്ലാക്ക്, ബെയ്ജ് ഇന്റീരിയർ കളർ സ്‍കീമിലുമാണ് കിയ കാർണിവൽ എത്തുന്നത്. 

ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റില്‍ കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ മികവ് തെളിയിച്ചിരുന്നു. കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ പതിപ്പാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ഇടിപരീക്ഷയില്‍ വിജയിച്ചത്. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസസ്‌മെന്റിലും മികച്ച മാര്‍ക്കാണ് ഈ എംപിവി സ്വന്തമാക്കിയത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള സുരക്ഷ ഫീച്ചറുകളുടെയും മറ്റും മികവാണ് കാര്‍ണിവലിന് സുരക്ഷിത എംപിവി എന്ന അംഗീകാരത്തിന് അര്‍ഹമാക്കിയത്. 

വാങ്ങി ഒമ്പത് മാസം, മൂന്നുമാസവും വര്‍ക്ക് ഷോപ്പില്‍, ഒടുവില്‍ തീയും; ഒരു കിയ ഉടമയുടെ കദനകഥ!

കിയ പുതിയ തലമുറ കാർണിവൽ എംപിവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവിലെ മോഡലിനെക്കാൾ നീളവും വീതിയും ഉയരവും വിശാലവുമാണ് പുതിയ മോഡൽ. ഇതിന് 5155 എംഎം നീളവും 1,995 എംഎം വീതിയും 1,775 എംഎം ഉയരവും കൂടാതെ 3,090 എംഎം വീൽബേസുമുണ്ട്. നിലവിലുള്ള ഇന്ത്യൻ പതിപ്പിനേക്കാൾ 30 എംഎം നീളം കൂടുതലാണ്. ഇന്ത്യയിൽ, 200 ബിഎച്ച്‌പിയും 440 എൻഎം പവറും പുറപ്പെടുവിക്കുന്ന അതേ 2.2 എൽ ഡീസൽ എഞ്ചിൻ തന്നെ പുതിയ തലമുറ കാർണിവലിലും ഉപയോഗിക്കാനാണ് സാധ്യത. ട്രാൻസ്‍മിഷനും മാറ്റമില്ലാതെ തുടരും. അതായത് 8-സ്‍പീഡ് ഓട്ടോമാറ്റിക്ക് ആയിരിക്കും ട്രാന്‍സ്‍മിഷന്‍. 

അതേസമയം ഈ ജൂലൈ മാസത്തിലെ കമ്പനിയുടെ മൊത്തം വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കമ്പനി 22,022 കാറുകൾ വിറ്റു എന്നും 47 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ വിൽപ്പന 15,016 യൂണിറ്റായിരുന്നു. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി കിയ സെൽറ്റോസ് തുടർന്നു. കിയ സോണറ്റ് രണ്ടാം സ്ഥാനത്തെത്തി.

ഡെലിവറി ദിവസം തന്നെ ഉടമ പെരുവഴിയില്‍, വീണ്ടുമൊരു കിയ കദനകഥ!

മാസ വില്‍പ്പനയുടെ അടിസ്ഥാനത്തിൽ താരതമ്യപ്പെടുത്തുമ്പോൾ, കിയയുടെ വിൽപ്പന ഈ വർഷം ജൂണിലെ കണക്കനുസരിച്ച് ഈ മാസം എട്ട് ശതമാനം കുറഞ്ഞു. ജൂണില്‍ 24,024 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണ്. 2022 ജൂലൈയിൽ 21,932 യൂണിറ്റുകള്‍ വില്‍ക്കാന്‍ മാത്രമേ കമ്പനിക്ക് കഴിഞ്ഞുള്ളൂ. ഇതില്‍ 8,451 യൂണിറ്റുകളോടെ കിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായിരുന്നു സെൽറ്റോസ്. തൊട്ടുപിന്നാലെ 7,215 യൂണിറ്റുകളുമായി സോണെറ്റ്, 5,978 യൂണിറ്റുകളുമായി കാരെൻസും 288 യൂണിറ്റുകളുമായി കാര്‍ണിവല്‍ അവസാനവും സ്ഥാനം പിടിച്ചിരിക്കുന്നു.

click me!