Asianet News MalayalamAsianet News Malayalam

വാങ്ങി ഒമ്പത് മാസം, മൂന്നുമാസവും വര്‍ക്ക് ഷോപ്പില്‍, ഒടുവില്‍ തീയും; ഒരു കിയ ഉടമയുടെ കദനകഥ!

കിയ സെൽറ്റോസ്  HTX+ വേരിയന്റുമായി താൻ നേരിട്ട നിരവധി പ്രശ്‌നങ്ങൾ ഉടമ വെളിപ്പെടുത്തുന്നു. ഒൻപത് മാസത്തെ ഉടമസ്ഥതയിൽ, സെൽറ്റോസിന് വിവിധ പ്രശ്‌നങ്ങളുണ്ടായെങ്കിലും ഒടുവില്‍ കാറിന് തീപിടിച്ചതാണ് ഉടമ പൂര്‍ണമായും തകര്‍ന്നത്

Story of Kia Seltos catches fire while driving
Author
Mumbai, First Published Jul 21, 2022, 3:28 PM IST

ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഏറ്റവും മികച്ച വിൽപ്പന നേടുന്ന മോഡലുകളില്‍ ഒണ് സെൽറ്റോസ്. ഇതുവരെ കിയ സെൽറ്റോസിനെ സംബന്ധിച്ച് കാര്യമായ പരാതികളൊന്നും ഉടമകളില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഒരു സെൽറ്റോസ് ഉടമയുടെ അനുഭവം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Kia EV : എണ്ണ വേണ്ടാ വണ്ടി വിപ്ലവത്തിന് കിയ, വരുന്നത് 14 ഇവികള്‍

കിയ സെൽറ്റോസ്  HTX+ വേരിയന്റുമായി താൻ നേരിട്ട നിരവധി പ്രശ്‌നങ്ങൾ ഉടമ വെളിപ്പെടുത്തുന്നു. ഒൻപത് മാസത്തെ ഉടമസ്ഥതയിൽ, സെൽറ്റോസിന് വിവിധ പ്രശ്‌നങ്ങളുണ്ടായെങ്കിലും ഒടുവില്‍ കാറിന് തീപിടിച്ചതാണ് ഉടമയെ ഞെട്ടിച്ചത്. കാറില്‍ ജയ്പൂരിലേക്ക് പോകുന്നതിനിടെ കാറിന്റെ എയർ കണ്ടീഷനിംഗ് യൂണിറ്റ് രണ്ടാമതും പ്രവർത്തനം നിർത്തിയതായും ഉടമ പറയുന്നു. കാർ സർവീസ് സെന്ററിൽ എത്തിച്ച ശേഷം മെക്കാനിക്കുകൾ വാഹനം അറ്റകുറ്റപ്പണി നടത്തി.  സർവീസ് സെന്‍ററിൽ എത്തിക്കാൻ വൈകിയിരുന്നുവെങ്കിൽ കാറിന് തീപിടിക്കാൻ സാധ്യതയുണ്ടായിരുന്നു എന്നാണ് ജീവനക്കാരൻ പറഞ്ഞത്. ഒരു മണിക്കൂർ നീണ്ട അറ്റകുറ്റപ്പണിക്ക്   ശേഷം യാത്ര തുടരുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. എഞ്ചിൻ ബേയിൽ നിന്ന് പുക ഉയരാൻ തുടങ്ങിയപ്പോൾ ഉടമ പെട്ടെന്ന് കാർ റോഡരികില്‍ നിർത്തി. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പെട്ടെന്ന് വെളളം കോരി ഒഴിച്ച് തീ കെടുത്തിയത്.

തീപിടിത്തത്തിൽ എഞ്ചിൻ ബേയിലും വയറിങ്ങും ഫ്യൂസ് ബോക്സും ഇന്ധന ലൈനുകളും മറ്റ് പല ഭാഗങ്ങളും ഉരുകുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സർവീസ് സെന്ററിന്റെ ആകെ എസ്റ്റിമേറ്റ് 6 ലക്ഷം രൂപയാണ്. ഇൻഷുറൻസ് ക്ലെയിം ചെയ്യാതെ സൗജന്യമായാണ് ഇത് നന്നാക്കിയത്.

Kia Sales : ഫെബ്രുവരിയിൽ 18,121 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ

കാർ ഇപ്പോഴും എഞ്ചിൻ ലൈറ്റ് കാണിക്കുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ കഴിഞ്ഞിട്ടും കാർ വിചിത്രമായ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. തുടർന്ന് സർവീസ് സെന്റർ പരിശോധിച്ചപ്പോൾ ഫ്യൂവൽ ഇൻജക്ടർ മോശം ഇന്ധനം കാരണം തകരാറിലായി എന്ന് കണ്ടെത്തി. കിയ സർവീസ് സെന്റർ ഇന്ധനം നീക്കം ചെയ്‍തു. എന്നാല്‍ ഉടമ തന്‍റെ ഇന്നോവ കാറില്‍ ഇതേ ഇന്ധനം നിറച്ചു നോക്കിയെങ്കിലും ഒരു പ്രശ്‍നവും ഇല്ലാതെ ഇന്നോവ ഓടി. 

കിയ സെൽറ്റോസ് ഉടൻ വിൽക്കുമെന്നും ഇനി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഉടമ പറയുന്നത്. ഒമ്പത് മാസത്തെ തന്റെ ഉടമസ്ഥതയിൽ, കാർ മൂന്ന് മാസത്തോളം സർവീസ് സെന്ററിൽ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിയ സർവീസ് മെക്കാനിക്കുകൾക്ക് കാറിനെക്കുറിച്ച് ശരിയായ പരിശീലനമോ അറിവോ ഇല്ലെന്നും ആവർത്തിച്ചുള്ള റിപ്പെയറുകൾക്ക് ശേഷവും പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എന്തായാലും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതു മുതൽ മികച്ച പ്രതിമാസ വിൽപ്പനയാണ് കിയ സെൽറ്റോസ് നേടുന്നത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ  ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്. 

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

പുതിയ 2022 കിയ സെൽറ്റോസ് 10.19 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നാല് എയർബാഗുകൾ ഉള്‍പ്പടെ ഉള്ള സുരക്ഷാ സവിശേഷതകൾ അടക്കം നിരവധി അപ്‌ഡേറ്റുകൾ ഈ വാഹനത്തിന് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിലെ മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, 2022 കിയ സെൽറ്റോസിന് ശ്രേണിയില്‍ ഉടനീളം നിരവധി സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു. നാല് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ബ്രേക്ക് അസിസ്റ്റ് (ബിഎ), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്എസി), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ഹൈലൈൻ ടിപിഎംഎസ്), ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, ഇപ്പോൾ എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകൾക്കുമായി മൾട്ടി-ഡ്രൈവ്, ട്രാക്ഷൻ മോഡുകൾക്കൊപ്പം പാഡിൽ ഷിഫ്റ്ററുകളും ലഭിക്കുന്നു.

ഡീസൽ എഞ്ചിനിനൊപ്പം iMT അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനും കിയ അവതരിപ്പിച്ചു. ഇത് ഇന്ത്യയിലെ ആദ്യത്തെ ഡീസൽ iMT കാറായി മാറി. മൊത്തത്തിൽ, പവർട്രെയിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുന്നു. ഇതിന് 113 എച്ച്പി 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 138 എച്ച്പി 1.4 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ, 113 എച്ച്പി 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ലഭിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ്, 6-സ്പീഡ് iMT, IVT, 7-സ്പീഡ് DCT, 6-സ്പീഡ് AT എന്നിവ ഉൾപ്പെടെ വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഹനത്തില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios